കൊച്ചി: ശബരിമലയിലെ ദേവസ്വം വിജിലന്‍സ് സംഘത്തെ മാറ്റാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ അന്വേഷണം പൂര്‍ത്തിയാകും വരെ വിജിലന്‍സ് ടീമിനെ മാറ്റുന്നത് വിലക്കണമെന്നാണു ഹര്‍ജിയിലെ ആവശ്യം. ശബരിമല സന്നിധാനത്തെ വിജിലന്‍സ് വിഭാഗം ശക്തിപ്പെടുത്തണമെന്നും നിലവിലെ ഓഫിസര്‍മാരുടെ കാലാവധി 2027 ജനുവരി 31 വരെ നീട്ടണമെന്നും എസ്ഐ ഒഴിവ് നികത്തണമെന്നുമുള്ള കോടതിയുടെ ഉത്തരവ് നിലനില്‍ക്കേയാണ് പുതിയ ആറംഗ സംഘത്തിനായി ഡിജിപി അപേക്ഷ ക്ഷണിച്ചിരിക്കുന്നതെന്നു ഹര്‍ജിയില്‍ പറയുന്നു. വിജിലന്‍സ് ടീമിലേക്കു നിയമിക്കാനായി പുതിയ ആറംഗ സംഘത്തിനായി ഡിജിപി അപേക്ഷ ക്ഷണിച്ചെന്നും അപേക്ഷിക്കാനുള്ള അവസാന ദിവസത്തിനു മുമ്പ് ചുരുക്കപ്പട്ടിക തയാറാക്കി വിജിലന്‍സ് ക്ലിയറന്‍സിനായി അയച്ചെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. അന്വേഷണം നിര്‍ണായക ഘട്ടത്തിലായിരിക്കേ, നിലവിലെ സംഘത്തെ പാടെ മാറ്റുന്നത് തെളിവ് നശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനും ഇടയാക്കുമെന്നും നടപടി മുന്‍കൂട്ടി തീരുമാനിച്ച പ്രകാരമാണെന്നും…
Read MoreDay: September 24, 2026
ശബരിമലയിലെ സ്വർണ്ണക്കിരീടം കാണാതായി: തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ 2012ൽ സമർപ്പിച്ച 55.72 പവൻ തൂക്കമുള്ള കിരീടത്തിന് പകരംആറന്മുളയിലെ സ്ട്രോംഗ് റൂമിലുള്ളതു മുക്കുപണ്ടം?
പത്തനംതിട്ട: ശബരിമലയിലെ സ്വർണക്കിരീടം കാണാതായതായി സൂചന. തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ 2012ൽ സമർപ്പിച്ച 55.72 പവൻ തൂക്കമുള്ള സ്വർണക്കിരീടമാണ് കാണാതായത്. ദേവസ്വം രജിസ്റ്ററിൽ സ്വർണക്കിരീടം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആറന്മുളയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന കിരീടം മുക്കുപണ്ടമാണെന്നാണ് വിവരം. ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ നേതൃത്വത്തിൽ കണക്കെടുപ്പ് തുടരുന്നതിനിടെയാണ് സ്വർണക്കിരീടം സംബന്ധിച്ച നിർണായക വിവരം പുറത്തുവരുന്നത്. കിരീടം ആറന്മുളയിലെ സ്ട്രോംഗ് റൂമിൽ എത്തിയിട്ടില്ലെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. ശബരിമലയിൽ ഭക്തർ സമർപ്പിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ അവിടത്തെ സ്ട്രോംഗ് റൂമിൽ സൂക്ഷിക്കാതെ ആറന്മുളയിലെ സുരക്ഷിതമായ സ്ട്രോംഗ് റൂമിലേക്ക് മാറ്റണമെന്നാണ് നിലവിലുള്ള ചട്ടം. എന്നാൽ 2012ൽ സമർപ്പിച്ച ഈ സ്വർണക്കിരീടം ആറന്മുളയിലെ സ്ട്രോംഗ് റൂമിൽ എത്തിയതിന്റെ രേഖകൾ ലഭ്യമല്ലെന്നാണ് വിവരം. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നടക്കുന്ന പരിശോധനയുടെ ഭാഗമായി സ്വർണാഭരണങ്ങളുടെയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുടെയും കണക്കെടുപ്പ് തുടരുകയാണ്. അമിക്കസ് ക്യൂറിയുടെ…
Read More