‘ദ​യ​വാ​യി പോ​ക​രു​ത്’; ഇ​ന്ത്യ​ൻ ദ​മ്പ​തി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ അ​യ​ൽ​ക്കാ​രി​യു​ടെ വി​കാ​ര​നി​ർ​ഭ​ര​മാ​യ യാ​ത്ര​യ​യ​പ്പ്; വൈ​റ​ലാ​യി വീ​ഡി​യോ

അ​മേ​രി​ക്ക​യി​ൽ നി​ന്നും ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ ഒ​രു​ങ്ങു​ന്ന ഇ​ന്ത്യ​ൻ ദ​മ്പ​തി​ക​ൾ​ക്ക് വി​കാ​ര​നി​ർ​ഭ​ര​മാ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കു​ന്ന അ​മേ​രി​ക്ക​ൻ അ​യ​ൽ​ക്കാ​രി​യു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. വം​ശീ​യ​വും സാം​സ്കാ​രി​ക​വു​മാ​യ വേ​ർ​തി​രി​വു​ക​ൾ​ക്ക​പ്പു​റം അ​യ​ൽ​ക്കാ​ർ ത​മ്മി​ലു​ള്ള ആ​ഴ​ത്തി​ലു​ള്ള സൗ​ഹൃ​ദ ബ​ന്ധ​മാ​ണ് ഈ ​വീ​ഡി​യോ​യി​ലൂ​ടെ പു​റ​ത്തു​വ​ന്ന​ത്.

വി​ജ​യ് കൊ​ക്ക​ര​ഗ​ഡ്ഡ എ​ന്ന​യാ​ൾ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലാ​ണ് ഈ ​അ​പൂ​ർ​വ്വ നി​മി​ഷ​ങ്ങ​ൾ ഉ​ള്ള​ത്. വീ​ട്ടി​ൽ നി​ന്നും യാ​ത്ര​പ​റ​ഞ്ഞി​റ​ങ്ങു​ന്ന ദ​മ്പ​തി​ക​ളെ ക​ണ്ട അ​യ​ൽ​ക്കാ​രി​യാ​യ സ്ത്രീ ​കെ​ട്ടി​പ്പി​ടി​ച്ച് പൊ​ട്ടി​ക്ക​ര​യു​ക​യാ​യി​രു​ന്നു. ത​നി​ക്ക് ഇ​വ​രെ എ​ത്ര​ത്തോ​ളം ന​ഷ്ട​പ്പെ​ടു​മെ​ന്ന് പ​റ​ഞ്ഞ് ക​ര​യു​ന്ന അ​യ​ൽ​ക്കാ​രി​യെ ദ​മ്പ​തി​ക​ൾ ആ​ശ്വ​സി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

ഡെ​ട്രോ​യി​റ്റ് എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് തി​രി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് ന​ട​ന്ന ഈ ​വൈ​കാ​രി​ക നി​മി​ഷ​ങ്ങ​ൾ ഒ​രു സു​ഹൃ​ത്താ​ണ് ര​ഹ​സ്യ​മാ​യി ചി​ത്രീ​ക​രി​ച്ച​ത്. ദ​മ്പ​തി​ക​ൾ അ​റി​യാ​തെ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ളാ​യ​തി​നാ​ൽ ത​ന്നെ അ​തി​ലെ വി​കാ​ര​ങ്ങ​ൾ​ക്ക് തീ​വ്ര​ത​യേ​റി. പി​ന്നീ​ട് സു​ഹൃ​ത്ത് ഈ ​വീ​ഡി​യോ ദ​മ്പ​തി​ക​ൾ​ക്ക് ഓ​ർ​മ്മ​യ്ക്കാ​യി കൈ​മാ​റു​ക​യാ​യി​രു​ന്നു.

മ​റ്റൊ​രു രാ​ജ്യ​ത്തേ​ക്ക് കു​ടി​യേ​റു​മ്പോ​ൾ ഉ​പേ​ക്ഷി​ച്ചു പോ​കു​ന്ന സൗ​ഹൃ​ദ​ങ്ങ​ളെ​ക്കു​റി​ച്ചും മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചും നി​ര​വ​ധി ആ​ളു​ക​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ച​ത്. ത​ങ്ങ​ൾ​ക്കും വി​ദേ​ശ​ത്തു​നി​ന്ന് ഇ​തു​പോ​ലെ സ്നേ​ഹ​നി​ർ​ഭ​ര​രാ​യ അ​യ​ൽ​ക്കാ​രെ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​ല​രും ക​മ​ന്‍റു​ക​ളി​ലൂ​ടെ പ​ങ്കു​വെ​ച്ചു.

യാ​തൊ​രു​വി​ധ കൃ​ത്രി​മ​ത്വ​വു​മി​ല്ലാ​ത്ത ല​ളി​ത​മാ​യ ഒ​രു യാ​ത്ര​യ​യ​പ്പാ​യ​തി​നാ​ലാ​ണ് ഈ ​വീ​ഡി​യോ ആ​ളു​ക​ളു​ടെ മ​ന​സ്സു തൊ​ട്ട​ത്. അ​യ​ൽ​വാ​സി​ക​ൾ എ​ന്ന​തി​ലു​പ​രി ര​ണ്ടു കു​ടും​ബ​ങ്ങ​ൾ ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധം ദൂ​ര​ങ്ങ​ൾ​ക്ക​പ്പു​റ​വും നി​ല​നി​ൽ​ക്കു​മെ​ന്ന സ​ന്ദേ​ശ​മാ​ണ് ഈ ​സം​ഭ​വം ന​ൽ​കു​ന്ന​ത്.

 

Related posts

Leave a Comment