ഒ​രു ക​പ്പ് കോ​ഫി​യും സ്വ​ന്തം കാ​രി​ക്കേ​ച്ച​റും വെ​റും 80 രൂ​പ​യ്ക്ക്! കൊ​ൽ​ക്ക​ത്ത​യി​ലെ ചാ​യ​ക്ക​ട​യി​ലെ സ​ത്കാ​രം ക​ണ്ട് ഞെ​ട്ടി വി​ദേ​ശ സ​ഞ്ചാ​രി, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ വൈ​റ​ൽ

ചൂ​ടു​പ​റ​ക്കു​ന്ന ഒ​രു ക​പ്പ് കോ​ഫി​യും ഒ​പ്പം സ്വ​ന്തം മു​ഖ​ത്തി​ന്‍റെ മ​നോ​ഹ​ര​മാ​യ ഒ​രു കാ​രി​ക്കേ​ച്ച​റും, അ​തും വെ​റും 80 രൂ​പ​യ്ക്ക്! കൊ​ൽ​ക്ക​ത്ത​യി​ലെ ഒ​രു ചെ​റി​യ ചാ​യ​ക്ക​ട​യി​ലെ​ത്തി​യ അ​മേ​രി​ക്ക​ൻ സ​ഞ്ചാ​രി​യെ അ​മ്പ​ര​പ്പി​ച്ച​ത് ഈ ​അ​പൂ​ർ​വ്വ ഓ​ഫ​റാ​ണ്. ക​ലാ​കാ​ര​നാ​യ ശ്യാ​മ പ്ര​സാ​ദ് ഡേ​യു​ടെ കൊ​ൽ​ക്ക​ത്ത​യി​ലെ ക​ട സ​ന്ദ​ർ​ശി​ച്ച അ​മേ​രി​ക്ക​ൻ യൂ​ട്യൂ​ബ​റും സ​ഞ്ചാ​രി​യു​മാ​യ മാ​ർ​ക്ക​സ് പ​ങ്കു​വെ​ച്ച വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ 30 വ​ർ​ഷ​മാ​യി ശ്യാ​മ പ്ര​സാ​ദ് ഡേ ​ഈ കൊ​ച്ചു ചാ​യ​ക്ക​ട ന​ട​ത്തി​വ​രി​ക​യാ​ണ്. ക​ട​യി​ലെ​ത്തി​യ മാ​ർ​ക്ക​സ് അ​വി​ടെ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്ന പ്ര​ശ​സ്ത​രു​ടെ ചി​ത്ര​ങ്ങ​ൾ ക​ണ്ട് അ​ത്ഭു​ത​പ്പെ​ട്ടു. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് മു​ൻ ക്യാ​പ്റ്റ​ൻ സൗ​ര​വ് ഗാം​ഗു​ലി അ​വ​ത​രി​പ്പി​ച്ച ‘ദാ​ദാ ഗി​രി’ എ​ന്ന ജ​ന​പ്രി​യ ബം​ഗാ​ളി ടെ​ലി​വി​ഷ​ൻ ഷോ​യി​ൽ ശ്യാ​മ പ്ര​സാ​ദ് പ​ങ്കെ​ടു​ത്ത​തി​ന്‍റെ ചി​ത്ര​ങ്ങ​ളും മാ​ർ​ക്ക​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു.

തു​ട​ർ​ന്ന് മാ​ർ​ക്ക​സി​ന്‍റെ മു​ഖം നോ​ക്കി ശ്യാ​മ പ്ര​സാ​ദ് മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ മ​നോ​ഹ​ര​മാ​യ ഒ​രു കാ​രി​ക്കേ​ച്ച​ർ വ​ര​ച്ചു​കൊ​ടു​ത്തു. വ​ര പൂ​ർ​ത്തി​യാ​യ ശേ​ഷം കോ​ഫി​ക്കും കാ​രി​ക്കേ​ച്ച​റി​നു​മാ​യി വെ​റും 80 രൂ​പ (ഒ​രു ഡോ​ള​റി​ൽ താ​ഴെ) മാ​ത്ര​മാ​ണ് ന​ൽ​കേ​ണ്ട​തെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ മാ​ർ​ക്ക​സി​ന് അ​ത് വി​ശ്വ​സി​ക്കാ​നാ​യി​ല്ല.

ചാ​യ കു​ടി​ക്കാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് സ്വ​ന്തം കൈ​കൊ​ണ്ട് കാ​രി​ക്കേ​ച്ച​റു​ക​ൾ വ​ര​ച്ചു ന​ൽ​കു​ന്ന ശ്യാ​മ പ്ര​സാ​ദ് ഡേ​യു​ടെ ഈ ​വേ​റി​ട്ട രീ​തി പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ഏ​റെ പ്രി​യ​പ്പെ​ട്ട​താ​ണ്. സ​ന്തോ​ഷ​ത്തോ​ടെ കാ​രി​ക്കേ​ച്ച​റും ക​യ്യി​ലേ​ന്തി കോ​ഫി ഗ്ലാ​സ് ഉ​യ​ർ​ത്തി “ചി​യേ​ഴ്സ്” പ​റ​യു​ന്ന മാ​ർ​ക്ക​സി​ന്‍റെ വീ​ഡി​യോ ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട‌്.

 

 

 

Related posts

Leave a Comment