പാ​ലാ​യി​ൽ മാ​യ… എ​ൽ​ഡി​എ​ഫ് പി​ന്തു​ണ​യി​ൽ മാ​യാ രാ​ഹു​ൽ പാ​ലാ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ

കോ​ട്ട​യം: പാ​ലാ ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ ചെ​യ​ർ​പേ​ഴ്സ​ണാ​യി വി​മ​ത-​ഇ​ട​തു​മു​ന്ന​ണി കൂ​ട്ടാ​യ്മ​യു​ടെ സ്ഥാ​നാ​ർ​ഥി മാ​യാ രാ​ഹു​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ന്നു രാ​വി​ലെ ന​ട​ന്ന ചെ​യ​ർ​പേ​ഴ്സ​ൺ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി റി​യാ ചീ​രാം​കു​ഴി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് മാ​യാ രാ​ഹു​ൽ ന​ഗ​ര​സ​ഭ​യു​ടെ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തെ​ത്തി​യ​ത്.

മാ​യാ രാ​ഹു​ലി​ന് 16 വോ​ട്ട് ല​ഭി​ച്ച​പ്പോ​ൾ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി റി​യാ ചീ​രാം​കു​ഴി​ക്ക് 10 വോ​ട്ടു​ക​ൾ ല​ഭി​ച്ചു. ന​ഗ​ര​സ​ഭ​യി​ലെ നി​ല​വി​ലെ രാ​ഷ്‌​ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക​മാ​യ മാ​റ്റ​ത്തി​നു വ​ഴി​യൊ​രു​ക്കു​ന്ന​താ​ണ് മാ​യാ രാ​ഹു​ലി​ന്‍റെ വി​ജ​യം. പാ​ലാ ഡി.​ഇ.​ഒ ആ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വ​ര​ണാ​ധി​കാ​രി. നി​ശ്ചി​ത ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ മാ​യാ രാ​ഹു​ൽ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​രോ​ടും ത​നി​ക്ക് പി​ന്തു​ണ ന​ൽ​കി​യ എ​ല്ലാ​വ​രോ​ടും ന​ന്ദി അ​റി​യി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ വി​ക​സ​ന​ത്തി​നും ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി എ​ല്ലാ​വ​രെ​യും ഒ​പ്പം നി​ർ​ത്തി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് അ​വ​ർ അ​റി​യി​ച്ചു.

Related posts

Leave a Comment