ചങ്ങനാശേരി: ചങ്ങനാശേരി മുനിസിപ്പൽ പാർക്കിനു സമീപം ഒരു വീട്ടിലെ മൂന്നു പേർ തൂങ്ങി മരിച്ച നിലയിൽ. കരിങ്ങട സാജു (64), ഭാര്യ അനു(59), മകൻ സബിൻ (33) എന്നിവരാണ് മരിച്ചത്. സാജുവും അനുവും കിടപ്പുമുറിയിലും മകനെ മറ്റൊരു മുറിയിലുമാണ് മരിച്ചനിലയിൽ കണ്ടത്.
സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നു പറയുന്നു. ചങ്ങനാശേരി പോലീസ് സംഭവസ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. നേരത്തെ ഇവർക്കു പലചരക്കു കട നടത്തിയിരുന്നു. ഭാര്യ അനു ഇപ്പോൾ വീടിന്റെ മുകൾനിലയിൽ ഹോം സ്റ്റേ നടത്തിവരികയാണ്.
സബിൻ സമീപകാലത്ത് ഒാൺലൈൻ ഇടപാടുകളിൽ സജീവമായിരുന്നെന്നു പറയുന്നു. ഇതുവഴിയുണ്ടായ സാമ്പത്തിക ബാധ്യതയാണ് മരണത്തിലേക്കു നയിച്ചതെന്നു പറയപ്പെടുന്നു.
