കോട്ടയം: കുമാരനല്ലൂരിൽനിന്നു തിങ്കളാഴ്ച വൈകിട്ട് മുതല്‍ കാണാതായ യുവതിയെ മീനച്ചിലാറിന്റെ കൈവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമാരനല്ലൂർ കടവിൽ നിമിഷ ഷാജിയെ(26)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
യുവിയെ കാണാനില്ലന്ന് കാണിച്ച് ഇന്നലെ വൈകുന്നേരം ബന്ധുക്കൾ ഗാന്ധിനഗർ പൊലിസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് രാവിലെ ഏഴോടെ യുവതിയുടെ മൃതദേഹം കുമാരനല്ലൂർ വടക്കേനടയ്ക്ക് സമീപം മീനച്ചിലാറിന്റെ കൈവഴിയിൽ കണ്ടെത്തിയത്.
കോട്ടയത്തുനിന്നുള്ള അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മൃതദേഹം പുറത്തെത്തിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ ഗാന്ധിനഗർ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
