“നി​കു​തി കൊ​ടു​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്ക് എ​ന്ത് ല​ഭി​ക്കു​ന്നു?”: സ്വീഡനിലെ ഇ​ന്ത്യ​ൻ യുവതി​യു​ടെ പോ​സ്റ്റ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്നു

ഇ​ന്ത്യ​യി​ലെ​യും സ്വീ​ഡ​നി​ലെ​യും നി​കു​തി വ്യ​വ​സ്ഥ​ക​ളെ​യും ജ​ന​ങ്ങ​ൾ​ക്ക് തി​രി​കെ ല​ഭി​ക്കു​ന്ന സേ​വ​ന​ങ്ങ​ളെ​യും താ​ര​ത​മ്യം ചെ​യ്തു​കൊ​ണ്ട് പ്ര​വാ​സി മ​ല​യാ​ളി​യും സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോം ഉ​പ​യോ​ക്താ​വു​മാ​യ ഗോ​പി ക​പാ​ഡി​യ പ​ങ്കു​വെ​ച്ച പോ​സ്റ്റ് വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തെ​ളി​ച്ചി​രി​ക്കു​ന്നു.

ഇ​ന്ത്യ​യി​ലും സ്വീ​ഡ​നി​ലും താ​ൻ ഏ​ക​ദേ​ശം 30% നി​കു​തി​യാ​ണ് ന​ൽ​കു​ന്ന​തെ​ന്നും എ​ന്നാ​ൽ ഇ​തി​ന് പ​ക​ര​മാ​യി ല​ഭി​ക്കു​ന്ന പൊ​തു​സേ​വ​ന​ങ്ങ​ളി​ൽ വ​ലി​യ വ്യ​ത്യാ​സ​മു​ണ്ടെ​ന്നും അ​വ​ർ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

സ്വീ​ഡ​നി​ൽ നി​കു​തി അ​ട​യ്ക്കു​ന്ന​തി​ലൂ​ടെ വൃ​ത്തി​യു​ള്ള വാ​യു​വും വെ​ള്ള​വും, മി​ക​ച്ച റോ​ഡു​ക​ൾ, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​പാ​ല​നം, കു​ട്ടി​ക​ൾ​ക്കു​ള്ള വി​ദ്യാ​ഭ്യാ​സം, ശ​ക്ത​മാ​യ സാ​മൂ​ഹി​ക സു​ര​ക്ഷ എ​ന്നി​വ ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഗോ​പി വ്യ​ക്ത​മാ​ക്കു​ന്നു.‌

ഒ​രു ന​ല്ല ജീ​വി​ത​ത്തി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​യ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ സ്വീ​ഡ​നി​ൽ ല​ഭി​ക്കു​മ്പോ​ൾ, ഇ​ന്ത്യ​യി​ൽ 30% നി​കു​തി ന​ൽ​കു​ന്ന പൗ​ര​ന്മാ​ർ​ക്ക് പ​ക​ര​മാ​യി എ​ന്ത് ല​ഭി​ക്കു​ന്നു​വെ​ന്നാ​ണ് അ​വ​ർ ചോ​ദ്യം ഉ​ന്ന​യി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ലെ പൊ​തു​സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​യ്മ​യെ​യും നി​കു​തി​പ്പ​ണം ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തി​നെ​യും ചി​ല ഉ​പ​യോ​ക്താ​ക്ക​ൾ വി​മ​ർ​ശി​ച്ചു. ഇ​ന്ത്യ​യു​ടെ​യും സ്വീ​ഡ​ന്റെ​യും ജ​ന​സം​ഖ്യ​യും ഭ​ര​ണ​പ​ര​മാ​യ വെ​ല്ലു​വി​ളി​ക​ളും ത​മ്മി​ൽ വ​ലി​യ വ്യ​ത്യാ​സ​മു​ണ്ടെ​ന്ന് മ​റ്റ് ചി​ല​ർ ചൂ​ണ്ടി​ക്കാ​ട്ടി. സ്വീ​ഡ​ന്റെ മൊ​ത്തം ജ​ന​സം​ഖ്യ ഇ​ന്ത്യ​യി​ലെ പ​ല സം​സ്ഥാ​ന​ങ്ങ​ളെ​ക്കാ​ൾ കു​റ​വാ​ണ്.

നോ​ർ​ഡി​ക് രാ​ജ്യ​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും ആ​ദാ​യ​നി​കു​തി അ​ട​യ്ക്കു​മ്പോ​ൾ, ഇ​ന്ത്യ​യി​ൽ വ​ള​രെ ചെ​റി​യ ശ​ത​മാ​നം ആ​ളു​ക​ൾ മാ​ത്ര​മാ​ണ് നി​കു​തി അ​ട​യ്ക്കു​ന്ന​തെ​ന്നും അ​തി​നാ​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളെ​യും നേ​രി​ട്ട് താ​ര​ത​മ്യം ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​യ​ർ​ന്നു.

 

 

Related posts

Leave a Comment