വീ​ണ​യ്‌​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണം; പ​ണ​മി​ട​പാ​ടു​ക​ൾ പ​രി​ശോ​ധി​ക്കും

തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ ടി. ​വീ​ണ വി​ദേ​ശ​ത്ത് പ​ണം അ​യ​ച്ച​തി​ൽ ഫെ​മ ച​ട്ട​ലം​ഘ​നം ന​ട​ത്തി​യോ എ​ന്നും അ​ന്വേ​ഷി​ക്കും. ദു​ബാ​യി​ലേ​ക്ക് 85 ല​ക്ഷം അ​യ​ച്ച​തി​ൽ ഫെ​മ ലം​ഘ​ന​മു​ണ്ടാ​യോ എ​ന്നാ​ണ് ഇ​ഡി അ​ന്വേ​ഷി​ക്കു​ന്ന​ത്.

വ്യാ​ജ സിം ​ഉ​പ​യോ​ഗി​ച്ച​ത് ഹ​വാ​ല ഇ​ട​പാ​ടു​ക​ൾ​ക്ക് വേ​ണ്ടി​യാ​ണോ എ​ന്ന സം​ശ​യ​വും ഉ​യ​രു​ന്നു​ണ്ട്. വീ​ണ​യു​ടെ ഡ​യ​റി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത് 85 ല​ക്ഷം ദു​ബാ​യി​ലേ​ക്ക് അ​യ​ച്ചെ​ന്നാ​ണ്. പ​ണം എ​ങ്ങ​നെ അ​യ​ച്ചു, ആ‌​ർ​ക്ക് അ​യ​ച്ചു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണം. സേ​വ​ന​ങ്ങ​ളൊ​ന്നും ന​ൽ​കാ​തെ വീ​ണ​യു​ടെ ക​മ്പ​നി​ക്ക് പ​ണം ന​ൽ​കി​യ​ത് സം​ബ​ന്ധി​ച്ചു​ള്ള അ​ന്വേ​ഷ​ണം ഹ​വാ​ല ഇ​ട​പാ​ടു​ക​ളി​ലേ​ക്ക് വി​ര​ൽ​ചൂ​ണ്ടി​യി​രി​ക്കു​ക​യാ​ണ് എ​ൻ​ഫോ​ഴ്‌​സ​മെ​ന്‍റ് ഡ​യ​ക്ട​റേ​റ്റ്. വീ​ണ​യു​ടെ പ​ക്ക​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്ത കൈ​യെ​ഴു​ത്ത് കു​റി​പ്പു​ക​ളാ​ണ് അ​ന്വേ​ഷ​ണ​ത്തെ വ​ഴി​ത്തി​രി​വി​ലെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.

വീ​ണാ ടി ​ഉ​പ​യോ​ഗി​ച്ച സിം ​ഡെ​സ്റ്റി​നേ​ഷ​ന്‍ ടൂ​റി​സം മാ​നേ​ജ​ര്‍ ന​ന്ദു​ലാ​ലി​ന്‍റെ പേ​രി​ലെ​ന്ന് ഇ​ഡി. സിം ​എ​ന്തി​ന് ഉ​പ​യോ​ഗി​ച്ച് എ​ന്ന​തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തും. എ​ന്തി​നാ​ണ് ഉ​പ​യോ​ഗി​ച്ച​ത് എ​ന്ന് അ​റി​യി​ല്ലെ​ന്നാ​ണ് ന​ന്ദു​ലാ​ലി​ന്‍റെ മൊ​ഴി. ത​ന്നോ​ട് സിം ​എ​ടു​ത്ത് ന​ല്‍​കാ​ന്‍ പ​റ​ഞ്ഞെ​ന്നും എ​ടു​ത്തു ന​ല്‍​കി എ​ന്ന​തു​മാ​ണ് മൊ​ഴി.

അ​ന​ധി​കൃ​ത ഇ​ട​പാ​ടു​ക​ള്‍​ക്ക് വേ​ണ്ടി ഇ​ന്‍റ​ര്‍​നെ​റ്റ് കോ​ള്‍ ന​ട​ത്തി​യെ​ന്ന് നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​തി​ന് വേ​ണ്ടി​യാ​ണോ ഈ ​സിം ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത് എ​ന്ന​തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. 2024 മു​ത​ലാ​ണ് സിം ​ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഔ​ദ്യോ​ഗി​ക​മാ​യി ത​ന്നെ ഇ​ഡി ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കു​ന്നു​ണ്ട്.

മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ടി​ലും അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ൻ ഇ​ഡി​ക്കു നീ​ക്ക​മു​ണ്ട്. റെ​യ്ഡി​ല്‍ ഉ​ള്‍​പ്പെ​ട്ട ആ​ളു​ക​ളെ അ​ടു​ത്ത​യാ​ഴ്ച മു​ത​ല്‍ ചോ​ദ്യം ചെ​യ്ത് തു​ട​ങ്ങും. വീ​ണ​യേ​യും വീ​ണ്ടും ചോ​ദ്യം ചെ​യ്യും.

Related posts

Leave a Comment