തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയുടെ മകൾ ടി. വീണ വിദേശത്ത് പണം അയച്ചതിൽ ഫെമ ചട്ടലംഘനം നടത്തിയോ എന്നും അന്വേഷിക്കും. ദുബായിലേക്ക് 85 ലക്ഷം അയച്ചതിൽ ഫെമ ലംഘനമുണ്ടായോ എന്നാണ് ഇഡി അന്വേഷിക്കുന്നത്.
വ്യാജ സിം ഉപയോഗിച്ചത് ഹവാല ഇടപാടുകൾക്ക് വേണ്ടിയാണോ എന്ന സംശയവും ഉയരുന്നുണ്ട്. വീണയുടെ ഡയറിയിൽ രേഖപ്പെടുത്തിയത് 85 ലക്ഷം ദുബായിലേക്ക് അയച്ചെന്നാണ്. പണം എങ്ങനെ അയച്ചു, ആർക്ക് അയച്ചുവെന്നാണ് അന്വേഷണം. സേവനങ്ങളൊന്നും നൽകാതെ വീണയുടെ കമ്പനിക്ക് പണം നൽകിയത് സംബന്ധിച്ചുള്ള അന്വേഷണം ഹവാല ഇടപാടുകളിലേക്ക് വിരൽചൂണ്ടിയിരിക്കുകയാണ് എൻഫോഴ്സമെന്റ് ഡയക്ടറേറ്റ്. വീണയുടെ പക്കൽനിന്ന് കണ്ടെടുത്ത കൈയെഴുത്ത് കുറിപ്പുകളാണ് അന്വേഷണത്തെ വഴിത്തിരിവിലെത്തിച്ചിരിക്കുന്നത്.
വീണാ ടി ഉപയോഗിച്ച സിം ഡെസ്റ്റിനേഷന്‍ ടൂറിസം മാനേജര്‍ നന്ദുലാലിന്റെ പേരിലെന്ന് ഇഡി. സിം എന്തിന് ഉപയോഗിച്ച് എന്നതില്‍ വിശദമായ അന്വേഷണം നടത്തും. എന്തിനാണ് ഉപയോഗിച്ചത് എന്ന് അറിയില്ലെന്നാണ് നന്ദുലാലിന്റെ മൊഴി. തന്നോട് സിം എടുത്ത് നല്കാന് പറഞ്ഞെന്നും എടുത്തു നല്കി എന്നതുമാണ് മൊഴി.
അനധികൃത ഇടപാടുകള്‍ക്ക് വേണ്ടി ഇന്റര്‍നെറ്റ് കോള്‍ നടത്തിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അതിന് വേണ്ടിയാണോ ഈ സിം ഉപയോഗിച്ചിരുന്നത് എന്നതില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ട്. 2024 മുതലാണ് സിം ഉപയോഗിച്ചിരുന്നത്. ഔദ്യോഗികമായി തന്നെ ഇഡി ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.
മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും അന്വേഷണം നടത്താനാൻ ഇഡിക്കു നീക്കമുണ്ട്. റെയ്ഡില്‍ ഉള്‍പ്പെട്ട ആളുകളെ അടുത്തയാഴ്ച മുതല്‍ ചോദ്യം ചെയ്ത് തുടങ്ങും. വീണയേയും വീണ്ടും ചോദ്യം ചെയ്യും.
