ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ഴ്ച; മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ല്‍ പ്ര​ഖ്യാ​പ​നം വൈ​കും

തി​രു​വ​ന​ന്ത​പു​രം: സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ന് മു​ന്നോ​ടി​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ല്‍ വൈ​കും. ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ഴ്ച​യാ​ണ് ഇ​തി​ന് കാ​ര​ണം. സാ​ധാ​ര​ണ ആ​ഗ​സ്റ്റ് 14 നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ല്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. മെ​ഡ​ല്‍ പ​ട്ടി​ക പ​രി​ശോ​ധി​ച്ച് അ​ന്തി​മ​മാ​ക്കു​ന്ന​തി​ലു​ണ്ടാ​യ വീ​ഴ്ച​യാ​ണ് മെ​ഡ​ല്‍ പ്ര​ഖ്യാ​പ​നം വൈ​കാ​ന്‍ കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്. സ്വാ​ത​ന്ത്ര്യ ദി​നം ക​ഴി​ഞ്ഞ ശേ​ഷം അ​ടു​ത്ത ആ​ഴ്ച​യി​ലാ​യി​രി​ക്കും ഇ​നി മെ​ഡ​ല്‍ പ്ര​ഖ്യാ​പി​ക്കാ​ന്‍ സാ​ധ്യ​ത.

Related posts

Leave a Comment