ജി 7 ​ഉ​ച്ച​കോ​ടി: മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കേ​ണ്ടെ​ന്ന ഇ​ന്ത്യ​യു​ടെ അ​ഭ്യ​ർ​ഥ​ന ത​ള്ളി ട്രം​പ് 

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ ജൂ​ണി​ൽ ഫ്രാ​ൻ​സി​ൽ ന​ട​ന്ന ജി 7 ​ഉ​ച്ച​കോ​ടി​യു​ടെ അ​നു​ബ​ന്ധ​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും ത​മ്മി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് മു​ൻ​പ് മാ​ധ്യ​മ​ങ്ങ​ളു​മാ​യി സം​വാ​ദം വേ​ണ്ടെ​ന്ന ഇ​ന്ത്യ​യു​ടെ അ​ഭ്യ​ർ​ഥ​ന ട്രം​പ് ത​ള്ളി​യ​താ​യി റി​പ്പോ​ർ​ട്ട്. ഇ​ന്ത്യ​യി​ലെ യു​എ​സ് അം​ബാ​സ​ഡ​ർ സെ​ർ​ജി​യോ ഗോ​റാ​ണ് ഒ​രു മാ​ധ്യ​മ പ​രി​പാ​ടി​യി​ൽ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

പ്ര​സി​ഡ​ന്‍റ് ട്രം​പി​ന്‍റെ അ​പ്ര​തീ​ക്ഷി​ത പെ​രു​മാ​റ്റ രീ​തി​ക​ൾ മു​ന്നി​ൽ ക​ണ്ടാ​ണ് ഇ​ന്ത്യ മു​ൻ​ക​രു​ത​ൽ എ​ന്ന നി​ല​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യോ​ത്ത​ര വേ​ള ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. ഉ​ന്ന​ത​ത​ല ന​യ​ത​ന്ത്ര സ​ന്ദ​ർ​ശ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നേ​താ​ക്ക​ളു​ടെ മാ​ധ്യ​മ സ​മ്പ​ർ​ക്ക​ത്തെ​ക്കു​റി​ച്ച് മു​ൻ​കൂ​ട്ടി ധാ​ര​ണ​യി​ലെ​ത്തു​ന്ന​ത് സാ​ധാ​ര​ണ ന​ട​പ​ടി​യാ​ണെ​ന്നും ഇ​ന്ത്യ അ​ത്ത​രം നി​ല​പാ​ടാ​ണ് വ്യ​ക്ത​മാ​ക്കി​യ​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​ന്ത്യ​ൻ ഭാ​ഗ​ത്തു​നി​ന്നു​ള്ള അ​ഭ്യ​ർ​ഥ​ന ട്രം​പി​നെ അ​റി​യി​ച്ചെ​ങ്കി​ലും, കൂ​ടി​ക്കാ​ഴ്ച ആ​രം​ഭി​ച്ച​യു​ട​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് “എ​ന്തെ​ങ്കി​ലും ചോ​ദ്യ​ങ്ങ​ളു​ണ്ടോ?” എ​ന്ന് ചോ​ദി​ച്ച് ട്രം​പ് അ​ത് ഒ​രു പൂ​ർ​ണ വാ​ർ​ത്താ​സ​മ്മേ​ള​ന​മാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​റാ​ന് എ​തി​രാ​യ യു​എ​സ് സൈ​നി​ക ന​ട​പ​ടി​ക്കി​ടെ ഇ​ന്ത്യ​ൻ നാ​വി​ക​ർ കൊ​ല്ല​പ്പെ​ട്ട​തി​നും ഹോ​ർ​മൂ​സ് ക​ട​ലി​ടു​ക്കി​ലെ ഗ​താ​ഗ​ത ത​ട​സ​ങ്ങ​ൾ​ക്കും തൊ​ട്ടു​പി​ന്നാ​ലെ​യാ​യി​രു​ന്നു ഈ ​നി​ർ​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്.

Related posts

Leave a Comment