ഇ​നി സാ​ന്പ​ത്തി​ക യു​ദ്ധം: ഇ​റാ​നെ സ​ഹാ​യി​ക്കു​ന്ന രാ​ജ്യ​ങ്ങ​ൾ പ്ര​ത്യാ​ഘാ​തം നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ​യു​ദ്ധ​ത്തി​ൽ അ​ടി​യ​റ​വു പ​റ​യാ​ൻ ത​യാ​റാ​കാ​ത്ത ഇ​റാ​നെ സാ​ന്പ​ത്തി​ക​മാ​യി ത​ള​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള നീ​ക്ക​ങ്ങ​ളു​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പ്. ഇ​റാ​നെ സ​ഹാ​യി​ക്കു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്കു​മേ​ൽ അ​മേ​രി​ക്ക​യു​ടെ സാ​ന്പ​ത്തി​ക ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പു ന​ല്കി. ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​തി​സ​ന്ധി സൃ​ഷ്‌​ടി​ക്കു​ന്ന യു​ദ്ധം ആ​റു മാ​സ​മാ​യി​ട്ടും അ​വ​സാ​നി​ക്കാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ട്രം​പി​ന്‍റ പു​തി​യ നീ​ക്കം.

ഇ​റാ​നെ​തി​രേ ഇ​നി സാ​ന്പ​ത്തി​ക​യു​ദ്ധം ന​ട​ത്തു​മെ​ന്നും മു​ന്പു ക​ണ്ടി​ട്ടി​ല്ലാ​ത്ത​വി​ധം ഇ​റാ​നെ ഒ​റ്റ​പ്പെ​ടു​ത്തു​മെ​ന്നു​മാ​ണ് ട്രം​പ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ച​ത്. ഇ​റാ​നി​ലെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ൾ, വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, ഗ​വ​ൺ​മെ​ന്‍റ് സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്ക് ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ സ​ഹാ​യം ന​ല്കു​ന്ന രാ​ജ്യ​ങ്ങ​ൾ ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​ത്യാ​ഘാ​തം നേ​രി​ടേ​ണ്ടി​വ​രും. അ​തേ​സ​മ​യം, എ​ന്തു​ത​രം ന​ട​പ​ടി​ക​ളാ​ണു പ​രി​ഗ​ണ​ന​യി​ലു​ള്ള​തെ​ന്നു ട്രം​പ് വ്യ​ക്ത​മാ​ക്കി​യി​ല്ല.

ട്രം​പി​ന്‍റെ പു​തി​യ പ്ര​ഖ്യാ​പ​ന​ത്തെ ഇ​റാ​ൻ വി​മ​ർ​ശി​ച്ചു. അ​മേ​രി​ക്ക​യി​ലെ സാ​ന്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളി​ൽ​നി​ന്ന് അ​മേ​രി​ക്ക​ൻ​ജ​ന​ത​യു​ടെ ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​നാ​ണ് ട്രം​പ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് ഇ​റേ​നി​യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി പ്ര​തി​ക​രി​ച്ചു. ഉ​പ​രോ​ധ​വും സ​മ്മ​ർ​ദ​വും പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കി​ല്ലെ​ന്നും ച​ർ​ച്ച ന​ട​ത്താ​നാ​ണു ശ്ര​മി​ക്കേ​ണ്ട​തെ​ന്നും ചൈ​ന പ്ര​തി​ക​രി​ച്ചു.

Related posts

Leave a Comment