ഓ​ണ​ത്തെ വ​ര​വേ​റ്റ് നാ​ട്… പൂ​ക്ക​ള​മി​ട്ടും, ഊ​ഞ്ഞാ​ലാ​ടി​യും, സ​ദ്യ​യൊ​രു​ക്കിയും മ​ല​യാ​ളി​ക​ൾ

കോ​ട്ട​യം: ഓ​ണ​പ്പു​ട​വ​യി​ട്ടും ഊ​ഞ്ഞാ​ലാ​ടി​യും അ​ത്ത​പ്പൂ​ക്ക​ള​മി​ട്ടും നാ​ടും ന​ഗ​ര​വും മാ​വേ​ലി​ത്ത​മ്പു​രാ​നെ സ്മ​രി​ച്ചും നാ​ട് പൊ​ന്നോ​ണ​ത്തെ വ​ര​വേ​റ്റു. വീ​ട്ടു​കാ​രൊ​ന്നാ​കെ സ്നേ​ഹ​ക്കൂ​ട്ടാ​യ്മ​യി​ല്‍ ഓ​ണ​സ​ദ്യ ഒ​രു​ക്കും.

തു​മ്പ​പ്പൂ​ച്ചോ​റും പ​ത്തി​രു​പ​തു കൂ​ട്ടം രു​ചി​ക്ക​റി​ക​ളും പ​ഴ​വും പാ​യ​സ​വും തൂ​ശ​നി​ല​യി​ല്‍ വി​ള​മ്പി​യു​ണ്ണു​ന്ന​തി​ന്‍റെ കേ​ര​ള​ത്ത​നി​മ​യും ഗൃ​ഹാ​തു​ര​ത​യും ഒ​രു​മി​ക്കു​ന്ന ആ​ഘോ​ഷ വേ​ള. നാ​ട്ടി​ലും വീ​ട്ടി​ലും പൂ​ക്ക​ള്‍ കു​റ​ഞ്ഞ​തോ​ടെ ക​ട​ക​മ്പോ​ള​ങ്ങ​ളി​ല്‍​നി​ന്ന് ബ​ന്തി​യും ജ​മ​ന്തി​യും വാ​ടാ​മു​ല്ല​യും വാ​ങ്ങി​യാ​ണ് മി​ക്ക​വ​രും വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും മ​നോ​ഹ​ര​മാ​യ പൂ​ക്ക​ള​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

അ​ടു​ക്ക​ള​വ​ട്ട​ത്തി​ല്‍ ചി​രി വ​ര്‍​ത്ത​മാ​ന​ങ്ങ​ളു​മാ​യി​രു​ന്നാ​ണ് വീ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് ഓ​ണ​സ​ദ്യ ഒ​രു​ക്കു​ന്ന​ത്. പ്രാ​യ​ഭേ​ദ​മ​ന്യേ ഒ​രു​മി​ച്ചി​രു​ന്നു​ള്ള ഓ​ണ​സ​ദ്യ ഒ​രു​മ​യു​ടെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും രു​ചി​ഭേ​ദ​മാ​ണ്. ഓ​ണ​സ​ദ്യ​ക്കു ശേ​ഷ​മു​ള്ള ഓ​ണ​ക്ക​ളി​ക​ളും പാ​ട്ടും വ​ര്‍​ത്ത​മാ​ന​വും ആ​ഘോ​ഷ​വും എ​ല്ലാ​വ​രു​ടെ​യും മ​ന​സു നി​റ​യ്ക്കു​ന്ന ഓ​ണ സ​ന്തോ​ഷ​ങ്ങ​ളാ​ണ്.

ഉ​ത്രാ​ട​നാ​ളാ​യ ഇ​ന്ന​ലെ എ​ല്ലാ​യി​ട​ത്തും ന​ല്ല തി​ര​ക്കാ​യി​രു​ന്നു. ഓ​ണ​ക്കോ​ടി​യും ഓ​ണ​വി​ഭ​വ​ങ്ങ​ള്‍ ഒ​രു​ക്കാ​നു​ള്ള സാ​ധ​ങ്ങ​ളും വാ​ങ്ങു​ന്ന​തി​നാ​യി രാ​വി​ലെ മു​ത​ല്‍ മാ​ര്‍​ക്ക​റ്റു​ക​ളി​ലും ന​ഗ​ര​ങ്ങ​ളി​ലെ ക​ട​ക​ളി​ലും ഓ​ണ​ച്ച​ന്ത​ക​ളി​ലും ന​ല്ല തി​ര​ക്കാ​യി​രു​ന്നു. ഇ​ട​യ്ക്കി​ട​യ്ക്കു​ള്ള ചെ​റി​യ മ​ഴ​യും മേ​ഘാ​വൃ​ത​മാ​യ ആ​കാ​ശ​വും എ​ല്ലാ​വ​രെ​യും ചെ​റു​ത​ല്ല ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യ​ത്.

ക്ല​ബ്ബു​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന​ലെ ഗ്രാ​മ, ന​ഗ​ര വ്യ​ത്യാ​സ​മി​ല്ലാ​തെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ന​ട​ന്നു. ഇ​ന്നും മി​ക്ക​യി​ട​ങ്ങ​ളി​ലും ഓ​ണ​പ്പ​രി​പാ​ടി​ക​ളു​ണ്ട്. കു​ട്ടി​ക​ള്‍​ക്കാ​യി ക​സേ​ര​ക​ളി, സു​ന്ദ​രി​ക്ക് പൊ​ട്ടു​തൊ​ടീ​ല്‍, ചാ​ക്കി​ല്‍​ചാ​ട്ടം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളു​മാ​യി റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളും കൂ​ട്ടാ​യ്മ​ക​ളും ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​ക്കി.

ബ​ന്ധു​വീ​ടു​ക​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​തും സൗ​ഹൃ​ദ​വും വി​ശേ​ഷ​വും പ​ങ്കു​വ​യ്ക്കു​ന്ന​തും ഓ​ണ​നാ​ളു​ക​ളി​ലെ പ്ര​ത്യേ​ക​ത​യാ​ണ്.

അ​വ​ധി​ദി​ന​മാ​യ ഇ​ന്ന് എ​ല്ലാ​വ​രും വീ​ടു​ക​ളി​ലും ബ​ന്ധു​വീ​ടു​ക​ളി​ലു​മാ​യി ഓ​ണാ​ഘോ​ഷ​വു​മാ​യി ക​ഴി​ഞ്ഞു​കൂ​ടും.

Related posts

Leave a Comment