ശി​വ​സൂ​ര്യ ഇ​നി​യും കാ​ണാ​മ​റ​യ​ത്ത്: ‘ഞാ​ൻ കാ​ശി​ക്ക് പോ​കു​ന്നു’; ക​ത്ത​യ​ച്ച് നാ​ടു​വി​ട്ട പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക്കാ​യി ഇ​രു​പ​താം ദി​വ​സ​വും തെ​ര​ച്ചി​ൽ തു​ട​രു​ന്നു

ക​ണ്ണൂ​ർ: ക​ത്തെ​ഴു​തി​വെ​ച്ച് വീ​ടു​വി​ട്ടി​റ​ങ്ങി​യ പെ​രി​ങ്ങ​ത്തൂ​ർ പു​ളി​യ​ന​മ്പ്രം സ്വ​ദേ​ശി​യും പ്ല​സ്ടു വി​ദ്യാ​ർ​ഥി​യു​മാ​യ ശി​വ​സൂ​ര്യ​യു​ടെ (17) തി​രോ​ധാ​ന​ത്തി​ന് ഇ​രു​പ​ത് ദി​വ​സം പി​ന്നി​ട്ടി​ട്ടും യാ​തൊ​രു തു​മ്പും ല​ഭി​ച്ചി​ല്ല. കു​ട്ടി കേ​ര​ള​ത്തി​ൽ ത​ന്നെ ഉ​ണ്ടാ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് നി​ല​വി​ൽ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ത​ല​ശ്ശേ​രി എ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തും വ്യാ​പ​ക​മാ​യ തെര​ച്ചി​ലാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​രാ​ണ​സി​യി​ലെ​ത്തി​യ പോ​ലീ​സ് സം​ഘം അ​വി​ട​ത്തെ പൊ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​മ്പ​തോ​ളം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും കു​ട്ടി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ല്ല.

ക​ട​ക​ളും ബ​സ് സ്റ്റോ​പ്പു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ശി​വ​സൂ​ര്യ​യു​ടെ ചി​ത്ര​ങ്ങ​ൾ പ​തി​ച്ചും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​രു​ന്നു. കൂ​ടാ​തെ പ്ര​ദേ​ശ​ത്തെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​വും തേ​ടി. കു​ട്ടി വാ​രാ​ണ​സി​യി​ൽ എ​ത്തി​യി​ട്ടി​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം എ​ങ്കി​ലും, ര​ണ്ട് ദി​വ​സം കൂ​ടി അ​വി​ടെ തു​ട​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.

ആ​ഗ​സ്റ്റ് 8നാ​ണ് ശി​വ​സൂ​ര്യ​യെ കാ​ണാ​താ​കു​ന്ന​ത്. ഓ​ൺ​ലൈ​ൻ ഗെ​യി​മി​ന് അ​ടി​മ​പ്പെ​ടു​ക​യും പ​ണം ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് പി​താ​വ് മൊ​ബൈ​ൽ ഫോ​ൺ വാ​ങ്ങി ‌

വ​ച്ച​തി​ലു​ള്ള മ​നോ​വി​ഷ​മ​ത്തി​ലും ദേ​ഷ്യ​ത്തി​ലു​മാ​ണ് കു​ട്ടി നാ​ടു​വി​ട്ട​ത്. “ഞാ​ൻ കാ​ശി​ക്ക് പോ​കു​ന്നു, ഇ​നി​മു​ള്ള ജീ​വി​തം അ​വി​ടെ ജീ​വി​ച്ച് ദൈ​വ​ത്തോ​ട​ലി​യും” എ​ന്നാ​ണ് അ​വ​ൻ ക​ത്തെ​ഴു​തി​വെ​ച്ചി​രു​ന്ന​ത്.

Related posts

Leave a Comment