പോ​ത്തു​ക​ല്ലി​ൽ യു​വ​തി​യു​ടെ കൊ​ല​പാ​ത​കം: നാ​ല് ദി​വ​സം പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; ഭ​ർ​ത്താ​വ് പി​ടി​യി​ൽ

മ​ല​പ്പു​റം: നി​ല​മ്പൂ​ർ പോ​ത്തു​ക​ല്ലി​ൽ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി വാ​ഴ​ത്തോ​ട്ട​ത്തി​ൽ ത​ള്ളി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ക​സ്റ്റ​ഡി​യി​ൽ. അ​പ്പ​ൻ​കാ​പ്പ് ഉ​ന്ന​തി​യി​ൽ നി​ഷ (35) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് സു​രേ​ഷി​നെ പോ​ത്തു​ക​ല്ല് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

മേ​ലെ മു​ണ്ടേ​രി അ​പ്പ​ൻ​കാ​പ്പ് ന​ഗ​റി​ന് സ​മീ​പം നീ​ർ​പ്പു​ഴ​യോ​ട് ചേ​ർ​ന്നു​ള്ള വാ​ഴ​ത്തോ​ട്ട​ത്തി​ലാ​ണ് നാ​ല് ദി​വ​സ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഈ ​വ​ഴി മീ​ൻ പി​ടി​ക്കാ​ൻ പോ​യ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. തു​ട​ർ​ന്ന് ഇ​വ​ർ ഉ​ട​ൻ ത​ന്നെ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

നി​ഷ​യും സു​രേ​ഷും ത​മ്മി​ൽ കു​ടും​ബ​വ​ഴ​ക്കു​ക​ൾ പ​തി​വാ​യി​രു​ന്നു​വെ​ന്നും സം​ശ​യ​രോ​ഗ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നു​മാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച പ്രാ​ഥ​മി​ക വി​വ​രം. വ​ഴ​ക്കി​നി​ട​യി​ലു​ണ്ടാ​യ മ​ർ​ദ്ദ​ന​ത്തി​ൽ ക​ല്ലി​ൽ ത​ല​യി​ടി​ച്ച് വീ​ണാ​ണ് നി​ഷ മ​രി​ച്ച​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

മൃ​ത​ദേ​ഹം പെ​ട്ടെ​ന്ന് ആ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​ത്ത രീ​തി​യി​ൽ ഒ​ളി​പ്പി​ക്കാ​ൻ പ്ര​തി ശ്ര​മി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പം കോ​ഴി വേ​സ്റ്റ് നി​ക്ഷേ​പി​ക്കു​ക​യും മു​ക​ളി​ൽ വാ​ഴ​യി​ല​ക​ൾ ഇ​ടു​ക​യും ചെ​യ്തി​രു​ന്നു.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ സു​രേ​ഷി​നെ ബു​ധ​നാ​ഴ്ച രാ​ത്രി 12 മ​ണി​യോ​ടെ മു​ണ്ടേ​രി കൃ​ഷി ഫാ​മി​ന് സ​മീ​പ​മു​ള്ള ഇ​രു​ട്ടു​കു​ത്തി ന​ഗ​റി​ൽ നി​ന്നാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഉ​ട​ൻ പു​റ​ത്തു​വി​ടു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment