മട്ടന്നൂർ: തിരുവോണത്തോടനുബന്ധിച്ച് മട്ടന്നൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഭീമൻ പൂക്കളം തീർത്തു. ഉത്രാടം നാളിൽ ഉച്ച മുതൽ ക്ഷേത്ര ജീവനക്കാരും ഭക്തജനങ്ങളും പൂക്കളത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. തിരുവേണം നാൾ പുലർച്ചയോടയാണ് പൂക്കളം പൂർത്തിയായത്.
വിവിധതരത്തിലുള്ള പ15 ഇനം പൂക്കളും താമര പൂവുകളും ഉപയോഗിച്ചാണ് മുപ്പത് അടി വീതിയുള്ള പൂക്കളം ഒരുക്കിയത്. മട്ടന്നൂരിലെ ഫ്ലവർ മർച്ചന്റ് സി.ആർ. വിജയനാണ് പൂക്കൾ സൗജന്യമായി എത്തിച്ചത്. സി.ആർ. വിജയൻ, കരിയിൽ ഷിജു എന്നിവരാണ് പൂക്കളത്തിന് നേതൃത്വം നൽകിയത്.
സി.ആർ. വിജയനെ ദേവസ്വത്തിന് വേണ്ടി ഉപഹാരവും പൊന്നാടയും നൽകി അനുമോദിച്ചു. തിരുവോണത്തോടനുബന്ധിച്ചു ക്ഷേത്രത്തിൽ എത്തിചേർന്നവർ ഫോട്ടോ എടുക്കുവാനും സെൽഫി എടുക്കുവാനുമുള്ള തിരക്കായിരുന്നു.
