വൈ​പ്പി​ന്‍ ഫെ​റി ദു​ര​ന്തം: 11 വ​ര്‍​ഷം പി​ന്നി​ട്ടി​ട്ടും ആ​ശ്രി​ത​ര്‍​ക്ക് ജോ​ലി​യാ​യി​ല്ല; പ്ര​തി​ഷേ​ധം

വൈ​പ്പി​ന്‍: ഫോ​ര്‍​ട്ട് കൊ​ച്ചി-​വൈ​പ്പി​ന്‍ ഫെ​റി ദു​ര​ന്ത​ത്തി​നി​ര​യാ​യ​വ​രു​ടെ ആ​ശ്രി​ത​ര്‍​ക്ക് വാ​ഗ്ദാ​നം ചെ​യ്ത ജോ​ലി ഉ​ട​ന്‍ ന​ല്‍​ക​ണ​മെ​ന്ന് വൈ​പ്പി​ന്‍ ജ​ന​കീ​യ കൂ​ട്ടാ​യ്മ.
ബു​ധ​നാ​ഴ്ച ദു​ര​ന്ത​ത്തി​ന്‍റെ 11-ാ0 വാ​ര്‍​ഷി​ക അ​നു​സ്മ​ര​ണ ച​ട​ങ്ങി​ലാ​ണ് കൂ​ട്ടാ​യ്മ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.

11 പേ​ര്‍ ബ​ലി​യാ​ടാ​യ ദു​ര​ന്ത​ത്തെ തു​ട​ര്‍​ന്നു ആ​ശ്രി​ത​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​ര​ത്തി​നു പു​റ​മേ​യാ​ണ് ജോ​ലി ന​ല്‍​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ സം​ഭ​വം ന​ട​ന്ന് 11 വ​ര്‍​ഷം പി​ന്നി​ട്ടി​ട്ടും വാ​ക്ക് പാ​ലി​ക്കാ​ത്ത​തി​ല്‍ കൂ​ട്ടാ​യ്മ പ്ര​തി​ഷേ​ധി​ച്ചു.

വൈ​പ്പി​ന്‍ ജെ​ട്ടി​യി​ല്‍ ന​ട​ന്ന അ​നു​സ്മ​ര​ണ ച​ട​ങ്ങ് ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജോ​ണി വൈ​പ്പി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ര്‍​ന്ന് മ​രി​ച്ച​വ​രു​ടെ ഛായാ​ചി​ത്ര​ങ്ങ​ളി​ല്‍ പു​ഷ്പാ​ര്‍​ച്ഛ​ന​യും ന​ട​ത്തി.

Related posts

Leave a Comment