വൈപ്പിന്‍: ഫോര്‍ട്ട് കൊച്ചി-വൈപ്പിന്‍ ഫെറി ദുരന്തത്തിനിരയായവരുടെ ആശ്രിതര്‍ക്ക് വാഗ്ദാനം ചെയ്ത ജോലി ഉടന്‍ നല്‍കണമെന്ന് വൈപ്പിന്‍ ജനകീയ കൂട്ടായ്മ.
ബുധനാഴ്ച ദുരന്തത്തിന്റെ 11-ാ0 വാര്‍ഷിക അനുസ്മരണ ചടങ്ങിലാണ് കൂട്ടായ്മ ഈ ആവശ്യം ഉന്നയിച്ചത്.
11 പേര് ബലിയാടായ ദുരന്തത്തെ തുടര്‍ന്നു ആശ്രിതര്‍ക്ക് നഷ്ടപരിഹാരത്തിനു പുറമേയാണ് ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സംഭവം നടന്ന് 11 വര്‍ഷം പിന്നിട്ടിട്ടും വാക്ക് പാലിക്കാത്തതില്‍ കൂട്ടായ്മ പ്രതിഷേധിച്ചു.
വൈപ്പിന്‍ ജെട്ടിയില്‍ നടന്ന അനുസ്മരണ ചടങ്ങ് ജനറല്‍ കണ്‍വീനര്‍ ജോണി വൈപ്പിന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മരിച്ചവരുടെ ഛായാചിത്രങ്ങളില്‍ പുഷ്പാര്‍ച്ഛനയും നടത്തി.
