“ഡാ​ഡീ​സ് ഹോം’ ​പാ​ട്ടി​ന് പൊ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ൽ റീ​ൽ​സ് ചി​ത്രീ​ക​ര​ണം; യു​വാ​വി​ന്‍റെ വീ​ഡി​യോ വൈ​റ​ൽ, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വി​മ​ർ​ശ​നം ശ​ക്ത​മാ​യ​തോ​ടെ അ​ന്വേ​ഷ​ണം

മും​ബൈ പൊ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​നു​ള്ളി​ൽ ക​യ​റി ഇ​ൻ​സ്റ്റാ​ഗ്രാം റീ​ൽ​സ് ചി​ത്രീ​ക​രി​ച്ച യു​വാ​വി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. ‘വി​ജ​യ് ഹ​രി​ജ​ൻ’ എ​ന്ന് തി​രി​ച്ച​റി​ഞ്ഞ യു​വാ​വാ​ണ് പൊ​ലീ​സി​ന്‍റെ എ​സ്‌​യു​വി വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വിം​ഗ് സീ​റ്റി​ലി​രു​ന്ന് റീ​ൽ ചി​ത്രീ​ക​രി​ച്ച​ത്. “ഡാ​ഡീ​സ് ഹോം” ​എ​ന്ന പ​ശ്ചാ​ത്ത​ല സം​ഗീ​ത​ത്തോ​ടെ​യാ​ണ് വി​ഡി​യോ ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഒ​രു സാ​ധാ​ര​ണ​ക്കാ​ര​നാ​യ വ്യ​ക്തി​ക്ക് എ​ങ്ങ​നെ പൊ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​നു​ള്ളി​ൽ പ്ര​വേ​ശി​ക്കാ​ൻ സാ​ധി​ച്ചു എ​ന്ന​തി​നെ​ച്ചൊ​ല്ലി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ചോ​ദ്യ​ങ്ങ​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും ഉ​യ​രു​ന്നു​ണ്ട്. സാ​ങ്കേ​തി​ക​മാ​യി ഏ​റെ സു​ര​ക്ഷ വേ​ണ്ട വാ​ഹ​ന​ത്തി​ൽ ഇ​യാ​ൾ​ക്ക് പ്ര​വേ​ശ​നം ല​ഭി​ച്ച​ത് എ​ങ്ങ​നെ​യെ​ന്ന​തി​ൽ സു​ര​ക്ഷാ വീ​ഴ്ച ആ​രോ​പി​ക്ക​പ്പെ​ടു​ന്നു.

ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ ഇ​യാ​ൾ അ​ക്കൗ​ണ്ടി​ൽ നി​ന്ന് വി​ഡി​യോ നീ​ക്കം ചെ​യ്ത​താ​യാ​ണ് വി​വ​രം. സം​ഭ​വം എ​വി​ടെ​യാ​ണ് ന​ട​ന്നെ​തെ​ന്നോ, വി​ഡി​യോ ചി​ത്രീ​ക​രി​ക്കാ​ൻ ഇ​യാ​ൾ​ക്ക് അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നോ എ​ന്ന കാ​ര്യ​ത്തി​ൽ മും​ബൈ പൊ​ലീ​സ് ഔ​ദ്യോ​ഗി​ക​മാ​യി ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

 

 

Related posts

Leave a Comment