ആ​രാ​ണ് യ​ഥാ​ര്‍​ഥ ടോ​ക്‌​സി​ക്? ഗീ​തു മോ​ഹ​ന്‍​ദാ​സി​നെ ഉ​ന്ന​മി​ട്ട് വി​വാ​ദം

ക​സ​ബ ഇ​പ്പോ​ഴും നി​ങ്ങ​ള്‍​ക്ക് ടോ​ക്‌​സി​ക് ആ​യി തോ​ന്നു​ന്നു​ണ്ടോ? സി​നി​മ​യി​ല്‍ സ്ത്രീ​ക​ളെ ഒ​ബ്‌​ജെ​ക്ടി​ഫൈ ചെ​യ്യു​ന്ന​തി​നെ​തി​രെ പ​ര​സ്യ​മാ​യി നി​ല​പാ​ട് എ​ടു​ത്ത് രം​ഗ​ത്തെ​ത്തി​യ ഗീ​തു മോ​ഹ​ന്‍​ദാ​സി​ന്‍റെ ടോ​ക്‌​സി​ക് എ​ന്ന പു​തി​യ ചി​ത്ര​ത്തി​നെ​തി​രെ പ​ല​രും ആ​രോ​പ​ണം ഉ​യ​ര്‍​ത്തു​മ്പോ​ള്‍ മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ലും ക​സ​ബ.

ടോ​ക്‌​സി​ക് സി​നി​മ​യു​ടെ ആ​ദ്യ ഗ്ലിം​പ്‌​സ് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴേ, നെ​റ്റി ചു​ളി​ച്ച​വ​ര്‍​ക്ക് മു​ന്നി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​നോ മ​റ്റോ ഗീ​തു മോ​ഹ​ന്‍​ദാ​സ് എ​ത്തി​യി​രു​ന്നി​ല്ല. അ​ന്നു മു​ത​ല്‍ വി​വാ​ദ​ങ്ങ​ളി​ല്‍ നി​റ​ഞ്ഞ സി​നി​മ, തി​യ​റ്റ​റു​ക​ളി​ല്‍ എ​ത്തി​യ​പ്പോ​ള്‍ വി​മ​ര്‍​ശ​ന​ങ്ങ​ളും നേ​രി​ടു​ക​യാ​ണ്. ചി​ത്ര​ത്തി​ലെ പ​ല രം​ഗ​ങ്ങ​ളും സ്ത്രീ ​വി​രു​ദ്ധ​മാ​ണെ​ന്ന ആ​രോ​പ​ണ​മാ​ണ് ചി​ത്രം ക​ണ്ട​വ​ര്‍ ഒ​ന്ന​ട​ങ്കം പ​റ​യു​ന്ന​ത്.

ഇ​തി​നി​ടെ​യാ​ണ് ക​സ​ബ വി​വാ​ദം വീ​ണ്ടും ഉ​യ​ര്‍​ന്നു വ​ന്നി​രി​ക്കു​ന്ന​ത്. ക​സ​ബ​യി​ലെ വി​വാ​ദ രം​ഗം പ​ങ്കു​വ​ച്ചു കൊ​ണ്ടാ​ണ് രൂ​പേ​ഷ് പീ​താം​ബ​ര​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. ന​ടി​മാ​രാ​യ പാ​ര്‍​വ​തി തി​രു​വോ​ത്ത്, റി​മ ക​ല്ലി​ങ്ക​ല്‍, ഡ​ബ്ല്യു​സി​സി സം​ഘ​ട​ന എ​ന്നി​വ​രെ ടാ​ഗ് ചെ​യ്തു കൊ​ണ്ടാ​ണ് പോ​സ്റ്റ്.

പ്രി​യ ഗീ​തു മോ​ഹ​ന്‍​ദാ​സ്, ഈ ​സീ​ന്‍ ഇ​പ്പോ​ള്‍ നി​ങ്ങ​ള്‍​ക്ക് ടോ​ക്‌​സി​ക് ആ​യി തോ​ന്നു​ന്നു​ണ്ടോ? അ​തോ ടോ​ക്‌​സി​ക് ആ​ണോ – യ​ഥാ​ര്‍​ഥ ടോ​ക്‌​സി​ക്? മ​മ്മൂ​ട്ടി ഇ​ക്കാ, ഈ ​കു​ട്ടി​ക​ളാ​രും നി​ങ്ങ​ളു​ടെ 1981 മു​ത​ല്‍ 2016 വ​രെ​യു​ള്ള പ​ട​ങ്ങ​ള്‍ ക​ണ്ടി​ട്ടി​ല്ല, അ​താ​ണ്! ക​ര്‍​മ യ​ഥാ​ര്‍​ഥ​മാ​ണ്, ഞ​ങ്ങ​ള്‍ എ​ല്ലാ​വ​രും നി​ങ്ങ​ളെ സ്‌​നേ​ഹി​ക്കു​ന്നു മ​മ്മൂ​ക്ക – എ​ന്നാ​ണ് രൂ​പേ​ഷി​ന്‍റെ പോ​സ്റ്റ്.

2016ല്‍ ​നി​തി​ന്‍ ര​ഞ്ജി പ​ണി​ക്ക​റു​ടെ സം​വി​ധാ​ന​ത്തി​ല്‍ എ​ത്തി​യ മ​മ്മൂ​ട്ടി ചി​ത്രം ക​സ​ബ​യി​ലെ ഒ​രു രം​ഗ​ത്തെ കു​റി​ച്ച് ന​ടി പാ​ര്‍​വ​തി തി​രു​വോ​ത്ത് ന​ട​ത്തി​യ വി​മ​ര്‍​ശ​നം വ​ലി​യ ച​ര്‍​ച്ച​യാ​യി​രു​ന്നു. മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ച്ച പോ​ലീ​സ് ക​ഥാ​പാ​ത്രം വ​നി​താ പോ​ലീ​സ് ക​ഥാ​പാ​ത്ര​ത്തോ​ട് അ​നു​ചി​ത​മാ​യി പെ​രു​മാ​റു​ന്ന​തി​നെ കു​റി​ച്ചാ​യി​രു​ന്നു വി​മ​ര്‍​ശ​നം.

ഇ​ത് സ്ത്രീ​ക​ളെ അ​വ​ഹേ​ളി​ക്കു​ന്ന​താ​ണ് എ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. അ​ന്ന് പാ​ര്‍​വ​തി​ക്കൊ​പ്പം വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന ഗീ​തു മോ​ഹ​ന്‍​ദാ​സ് ആ ​വാ​ദ​ത്തെ പി​ന്തു​ണ​ച്ച് രം​ഗ​ത്തു വ​ന്നി​രു​ന്നു. പി​ന്നാ​ലെ പാ​ര്‍​വ​തി​ക്കെ​തി​രെ വ​ലി​യ രീ​തി​യി​ല്‍ സൈ​ബ​ര്‍ ആ​ക്ര​മ​ണ​വും ന​ട​ന്നി​രു​ന്നു. പാ​ര്‍​വ​തി​ക്ക് മ​ല​യാ​ള സി​നി​മ​യി​ല്‍ അ​വ​സ​ര​ങ്ങ​ളും കു​റ​ഞ്ഞി​രു​ന്നു.

ഈ ​സം​ഭ​വം ന​ട​ന്ന് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം ഗീ​തു മോ​ഹ​ന്‍​ദാ​സി​ന്‍റെ സി​നി​മ എ​ത്തി​യ​തോ​ടെ പാ​ര്‍​വ​തി​യു​ടെ ക​രി​യ​ര്‍ ന​ശി​പ്പി​ച്ച​യാ​ളു​ടെ സി​നി​മ എ​ന്ന രീ​തി​യി​ല്‍ വി​വാ​ദം കൊ​ഴു​ക്കു​ക​യാ​യി​രു​ന്നു. ക​സ​ബ​യി​ലെ ചെ​റി​യൊ​രു സീ​നി​ന്‍റെ പേ​രി​ല്‍ ഇ​ന്‍​ഡ​സ്ട്രി ക​ത്തു​ന്ന​വി​വാ​ദ​മു​ണ്ടാ​ക്കി​യ​വ​ര്‍ അ​തി​ന്‍റെ പ​ത്തി​രി​ട്ടി വ​രു​ന്ന സ്ത്രീ​വി​രു​ദ്ധ ഒ​രു സി​നി​മ​യാ​യി ചെ​യ്തു വ​ച്ച​ത് എ​ങ്ങ​നെ ന്യാ​യീ​ക​രി​ക്കും എ​ന്നാ​ണ് പ്രേ​ക്ഷ​ക​ര്‍ ഇ​പ്പോ​ള്‍ ചോ​ദി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, തി​രു​വോ​ണ ദി​ന​ത്തി​ല്‍ റി​ലീ​സ് ചെ​യ്ത സി​നി​മ ആ​ഗോ​ള ത​ല​ത്തി​ല്‍ 100 കോ​ടി​ക്ക് മു​ക​ളി​ല്‍ ഓ​പ്പ​ണിം​ഗ് ക​ള​ക്ഷ​ന്‍ നേ​ടി​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. കെ​ജി​എ​ഫ് എ​ന്ന വ​മ്പ​ന്‍ ചി​ത്ര​ത്തി​ന് ശേ​ഷ​മെ​ത്തി​യ ടോ​ക്‌​സി​ക് യാ​ഷ് ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. ന​യ​ന്‍​താ​ര​യു​ടെ ഗം​ഗ, കി​യാ​ര അ​ദ്വാ​നി​യു​ടെ ന​ദി​യ എ​ന്നീ ക​ഥാ​പാ​ത്ര​ങ്ങ​ളും കൈ​യ്യ​ടി നേ​ടു​ന്നു​ണ്ട്.

Related posts

Leave a Comment