സ്ട്രോക്ക്- ജീവിതം എങ്ങനെ തിരികെപ്പി‌ടിക്കാം?

ശാ​രീ​രി​ക വി​ഷ​മ​ത​ക​ള്‍​ക്കു പു​റ​മെ സ്‌​ട്രോ​ക്ക് രോ​ഗി​യി​ൽ മാ​ത്ര​മ​ല്ല കു​ടും​ബ​ത്തി​ലും ഉ​ണ്ടാ​ക്കു​ന്ന മാ​ന​സി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ ആ​ഘാ​തം വ​ള​രെ വ​ലു​താ​ണ്. അ​തി​നാ​ല്‍ സ്‌​ട്രോ​ക്ക് ചി​കി​ത്സ​യി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​മാ​ണ് അ​വ​രു​ടെ പു​ന​ര​ധി​വാ​സം (rehabilitation).

  • ച​ല​ന​ശേ​ഷി വീ​ണ്ടെ​ടു​ക്കാ​നാ​യി മു​ട​ങ്ങാ​തെ ഫി​സി​യോ​തെ​റാ​പ്പി ചെ​യ്യ​ണം. ഫി​സി​യോ​തെ​റാ​പ്പി​യു​ടെ ആ​ദ്യ ല​ക്ഷ്യം ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ രോ​ഗി​യെ പ്രാ​പ്ത​മാ​ക്കു​ക എ​ന്ന​താ​ണ്.
  • അ​തു നേ​ടി​യാ​ല്‍ അ​ടു​ത്ത ല​ക്ഷ്യം ജോ​ലി ചെ​യ്യാ​ന്‍ പ്രാ​പ്ത​മാ​ക്കാ​നു​ള്ള ഒ​ക്കു​പ്പേ​ഷ​ണ​ൽ (occupational) ഫി​സി​യോ​തെ​റാ​പ്പി​യാ​ണ്. കി​ട​പ്പി​ലാ​യ രോ​ഗി​ക​ളി​ല്‍ ബെ​ഡ് സോ​ര്‍ വ​രാ​തെ നോ​ക്കാ​നാ​യി ഓ​രോ ര​ണ്ടു മ​ണി​ക്കൂ​റി​ലും രോ​ഗി​യെ തി​രി​ച്ചു കി​ട​ത്തേ​ണ്ട​താ​ണ്.

പ്രശ്നങ്ങളും പരിഹാരങ്ങളും

  1. സ്ട്രോക്കിൽ സ​ന്തു​ല​നാ​വ​സ്ഥ ന​ഷ്ട​പ്പെ​ടു​ന്നു

ന​മ്മു​ടെ ചു​റ്റു​പാ​ടി​ല്‍ ന​മ്മു​ടെ ശ​രീ​ര​ത്തി​ന്‍റെ ഏ​കോ​പ​ന​വും സ്ഥി​ര​ത​യും കൂ​ടി​ച്ചേ​രു​ന്ന​താ​ണ് സ​ന്തു​ലി​താ​വ​സ്ഥ. ഇ​ത് സ​ഞ്ചാ​ര​വും സാ​ധ​ന​ങ്ങ​ള്‍ ക​യ്യെ​ത്തി​പ്പി​ടി​ക്കു​ന്ന​തു പോ​ലു​ള്ള ദൈ​നം​ദി​ന പ്ര​വൃ​ത്തി​ക​ളി​ല്‍ സ​ഹാ​യ​ക​മാ​കു​ന്നു. എ​ന്നാ​ല്‍ സ്ട്രോ​ക്കി​ല്‍ ഈ ​സ​ന്തു​ല​നാ​വ​സ്ഥ ന​ഷ്ട​പ്പെ​ടു​ന്നു. അ​തി​നാ​ല്‍ വീ​ഴ്ച​ക​ള്‍​ക്കു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്.

  • രോ​ഗി​ക​ള്‍ കി​ട​ക്കു​ന്ന മു​റി​യും അ​വ​രു​പ​യോ​ഗി​ക്കു​ന്ന കു​ളി​മു​റി​യും ഒ​രേ നി​ര​പ്പി​ല്‍ ആ​യി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്.
  • കൂ​ടാ​തെ രാ​ത്രി ആ​വ​ശ്യ​മാ​യ പ്ര​കാ​ശ​വും ബാ​ത്റൂ​മി​ല്‍ വേ​ണം.
  • കാ​ല്‍ ത​ട്ടി വീ​ഴാ​ന്‍ കാ​ര​ണ​മാ​കു​ന്ന സാ​ധ​ന​ങ്ങ​ള്‍ ത​റ​യി​ല്‍ നി​ന്ന് മാ​റ്റേ​ണ്ട​താ​ണ്.
  • തി​രി​യു​മ്പോ​ഴും ക​ട്ടി​ലി​ല്‍ നി​ന്ന് എ​ഴു​ന്നേ​ല്‍​ക്കു​മ്പോ​ഴും ഒ​ക്കെ ച​ല​ന​ങ്ങ​ളി​ല്‍ മാ​ത്രം ശ്ര​ദ്ധ കേ​ന്ദ്രി​ക​രി​ക്കു​ക.​ പാ​ക​മാ​യ​തും ക​നം കു​റ​ഞ്ഞ സോ​ളോ​ടു കൂ​ടി​യ​തും ഗ്രി​പ്പു​ള്ള​തു​മാ​യ പാ​ദ​ര​ക്ഷ​ക​ള്‍ വേ​ണം ഉ​പ​യോ​ഗി​ക്കു​വാ​ന്‍.
  1. ആ​ശ​യ​വി​നി​മ​യ​ത്തി​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍

സ്‌​ട്രോ​ക്ക് കാ​ര​ണം ആ​ശ​യ​വി​നി​മ​യ​ത്തി​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​യേ​ക്കാം. ഇ​തി​നു ന​ല്ല രീ​തി​യി​ലു​ള്ള സ്പീ​ച്ച് തെ​റാ​പ്പി ആ​വ​ശ്യ​മാ​ണ്.

  • ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ന്‍ നി​ര​ന്ത​ര​മാ​യി അ​ഭ്യ​സി​ക്കു​ക
  • ഉ​ച്ച​ത്തി​ല്‍ വാ​യി​ക്കു​ക
  • പേ​രു​ക​ള്‍, ഗാ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ പ​ല​ത​വ​ണ ആ​വ​ര്‍​ത്തി​ക്കു​ക
  • കാ​ര്‍​ഡു​ക​ള്‍ അ​ല്ലെ​ങ്കി​ല്‍ ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ ആ​ശ​യ​വി​നി​മ​യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ക
  1. ഭ​ക്ഷ​ണം വി​ഴു​ങ്ങു​ന്ന​തി​നു പ്ര​യാ​സം സ്‌​ട്രോ​ക്ക് രോ​ഗി​ക​ളി​ല്‍ ഭ​ക്ഷ​ണം വി​ഴു​ങ്ങു​ന്ന​തി​നു പ്ര​യാ​സം കാ​ണാ​റു​ണ്ട്. ഇ​ത് ആ​ഹാ​രം ശ്വാ​സ​നാ​ള​ത്തി​ലേ​ക്ക് പോ​കാ​നും ത​ന്മൂ​ലം ആ​സ്പി​രേ​ഷ​ന്‍ ന്യു​മോ​ണി​യ വ​രു​ന്ന​തി​നും സാ​ധ്യ​ത​യു​ണ്ട്.
  • ഇ​ത് കു​റ​യ്ക്കു​ന്ന​തി​നാ​യി ഭ​ക്ഷ​ണം ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​യി മു​റി​ച്ചു ക​ഴി​ക്കേ​ണ്ട​തും പാ​നീ​യ​ങ്ങ​ള്‍ കു​റ​ച്ചു കു​റ​ച്ചാ​യി മൊ​ത്തി​ക്കു​ടി​ക്കേ​ണ്ട​തു​മാ​ണ്.
  • ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ള്‍ സം​സാ​രം ഒ​ഴി​വാ​ക്ക​ണം. മ​റ്റു കാ​ര്യ​ങ്ങ​ളി​ല്‍ ശ്ര​ദ്ധി​ക്കു​ന്ന​തും ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്.
  • കി​ട​ന്നു കൊ​ണ്ട് ഭ​ക്ഷ​ണം ക​ഴി​ക്ക​രു​ത്.
  1. ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കുന്നതിൽ കു​റ​വ്, ഓ​ര്‍​മ​ക്കു​റ​വ്

ഏ​കാ​ഗ്ര​ത വീ​ണ്ടെ​ടു​ക്കാം

  • കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ കൂ​ടു​ത​ല്‍ സ​മ​യമെ​ടു​ക്കു​ക
  • ഒ​രു സ​മ​യം ഒ​രു കാ​ര്യം മാ​ത്രം ചെ​യ്യു​ക
  • ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​ക
  • ആ​വ​ശ്യ​മെ​ങ്കി​ല്‍ മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യം തേ​ടു​ക…
  • ശാ​ന്ത​മാ​യി വി​ശ്ര​മി​ക്കു​ക
  • ചെ​റി​യ ന​ട​ത്ത​ത്തി​നു പോ​കു​ക
  • സം​ഗീ​തം ആ​സ്വ​ദി​ക്കു​ക…
  1. ജീ​വി​തം ന​ഷ്ട​മാ​യി എന്ന തോന്നൽ

സ്‌​ട്രോ​ക്ക് വ​രു​മ്പോ​ള്‍ പ​ല​ര്‍​ക്കും പ​ണ്ടു​ണ്ടാ​യി​രു​ന്ന ജീ​വി​തം ന​ഷ്ട​മാ​യി എ​ന്നാ​ണ് തോ​ന്നാ​റു​ള്ള​ത്. നി​രാ​ക​ര​ണം, ക്ഷോ​ഭം, സ​ങ്ക​ടം, കു​റ്റ​ബോ​ധം, വി​ഷാ​ദ​രോ​ഗം തു​ട​ങ്ങി​യ​വ ഉ​ണ്ടാ​കു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്. ഇ​ത് ഒ​ഴി​വാ​ക്കു​ന്ന​തി​നു കു​ടും​ബ​ങ്ങ​ള്‍​ക്ക് കാ​ര്യ​മാ​യ പ​ങ്കു​ണ്ട്.

ഈ ​വി​ഷാ​ദം മാ​റ്റാ​ന്‍ സ​ഹാ​യി​ക്കു​ന്ന ചി​ല വ​ഴി​ക​ൾ:

  • സ്വ​യം സ​മാ​ധാ​ന​പ്പെ​ടു​ക
  • എ​പ്പോ​ഴും മു​ന്നോ​ട്ടു പോ​കു​ക​യും മ​റ്റു​ള്ള​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലി​രി​ക്കു​ക​യും ചെ​യ്യു​ക.
  • മാ​ന​സി​ക പി​രി​മു​റു​ക്കം കു​റ​യ്ക്കാ​നു​ള്ള വ​ഴി​ക​ള്‍ തേ​ടു​ക
  • ക​ഴി​യു​ന്ന​ത്ര ഉ​ത്സാ​ഹ​ത്തോ​ടെ ഇ​രി​ക്കു​ക
  • വി​ഷാ​ദ​രോ​ഗം മാ​റ്റു​ന​തി​ന് വൈ​ദ്യ​സ​ഹാ​യം തേ​ടാ​ന്‍ മ​ടി കാ​ണി​ക്കാ​തി​രി​ക്കു​ക
  • മ​ന​സി​ലാ​ക്കു​ന്ന​വ​രോ​ട് അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു വ​യ്ക്കു​ക.

ഡോ. ​സു​ശാ​ന്ത് എം. ​ജെ. MD.DM, ക​ൺ​സ​ൾ​ട്ട​ന്‍റ് ന്യൂ​റോ​ള​ജി​സ്റ്റ്,
എ​സ് യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം ഫോ​ൺ – 9995688962
എ​സ്‌​യു​റ്റി സ്ട്രോ​ക്ക് ഹെ​ൽ​പ് ലൈ​ൻ ന​ന്പ​ർ

  • 0471-4077888

Related posts

Leave a Comment