കണ്ണൂർ: കുളിമുറി ദൃശ്യം പകർത്തിയെന്ന പെൺകുട്ടിയുടെ പരാതിയിൽ അറസ്റ്റിലായ എസ്എഫ്ഐ നേthroom scene photoshoot: SFI leader arraignedതാവിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി. പൈസക്കരി സ്വാശ്രയ കോളജിലെ യുയുസി കെ. നവനീതിന് എതിരെയാണ് നടപടി.ഓഗസ്റ്റ് 20ന് രാത്രി എട്ടിന് ചെന്പന്തൊട്ടി ചുഴലിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടി വീടിന് പുറത്തെ കുളിമുറിയിൽ കുളിക്കുന്നതിനിടെ ഭിത്തിയിലെ വിടവിലൂടെ മൊബൈൽഫോൺ കാണുകയായിരുന്നു.
ബഹളം വച്ചതിനെത്തുടർന്ന് ഓടിയെത്തിയ ബന്ധുക്കൾ നവനീതിനെ തടഞ്ഞു വച്ച് ഫോൺ പരിശോധിച്ചപ്പോൾ കുളിക്കുന്ന ദൃശ്യങ്ങളും നേരത്തെ തന്റെ വീടിന് സമീപത്തുനിന്ന് പകർത്തിയ മറ്റുദൃശ്യങ്ങളും കണ്ടെത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ഭയന്നുപോയ താൻ ദൃശ്യങ്ങളെല്ലാം ഫോണിൽനിന്ന് നീക്കം ചെയ്യിപ്പിച്ച ശേഷമാണ് ശ്രീകണ്ഠപുരം പൊലിസിൽ പരാതി നൽകിയതെന്നും പെൺകുട്ടി പറഞ്ഞു.
പ്രതിയെ പൊലിസ് നിസാര വകുപ്പുകൾ ചുമത്തി കേസെടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിനെതിരെ പെൺകുട്ടി ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. അതേ സമയം പരാതിയിൽ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും കസ്റ്റഡിയിലെടുത്ത ഫോണിൽനിന്ന് പെൺകുട്ടിയുടെ ദൃശ്യങ്ങളൊന്നും ലഭിച്ചില്ലെന്നും അതിനാലാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതെന്നുമാണ് പൊലിസ് നൽകുന്ന വിശദീകരണം.
ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനയിൽ ദൃശ്യങ്ങൾ കണ്ടെത്തിയാൽ പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പൊലിസ് പറഞ്ഞു.
