അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്ത​ല്‍: 50 ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ്

പി​ലാ​ത്ത​റ: വ്യാ​ജ​വും അ​ടി​സ്ഥാ​ന​ര​ഹി​ത​വു​മാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ മാ​ടാ​യി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി​ലാ​ത്ത​റ​യി​ലെ വ​രു​ണ്‍ കൃ​ഷ്ണ​ന്‍, ചെ​റു​താ​ഴ​ത്തെ സി.​എം. ദാ​മോ​ദ​ര​നെ​തി​രെ നോ​ട്ടീ​സ​യ​ച്ചു. അ​ഭി​ഭാ​ഷ​ക​ന്‍ ടി.​കെ. സ​ജി മു​ഖേ​ന​യാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്.

പി​ലാ​ത്ത​റ മ​ള്‍​ട്ടി പ​ര്‍​പ്പ​സ് ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന കാ​ല​യ​ള​വി​ല്‍ അ​ന്ന​ത്തെ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി​യു​മാ​യി ചേ​ര്‍​ന്ന് പ്ര​സി​ഡ​ന്‍റി​ന്‍റെ അ​റി​വി​ല്ലാ​തെ ഒ​പ്പും രേ​ഖ​ക​ളും വ്യാ​ജ​മാ​യി നി​ര്‍​മി​ച്ച് 12.50 ല​ക്ഷം രൂ​പ സൊ​സൈ​റ്റി​യി​ല്‍ നി​ന്ന് അ​പ​ഹ​രി​ച്ചു​വെ​ന്ന ത​ര​ത്തി​ലു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ ത​നി​ക്കെ​തി​രെ പ്ര​ച​രി​പ്പി​ച്ച​താ​യി വ​രു​ണ്‍ കൃ​ഷ്ണ​ന്‍ നോ​ട്ടീ​സി​ല്‍ ആ​രോ​പി​ക്കു​ന്നു.

ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ള്‍ തി​ക​ച്ചും വ്യാ​ജ​വും കെ​ട്ടി​ച്ച​മ​ച്ച​തും യാ​തൊ​രു വ​സ്തു​ത​യും അ​ടി​സ്ഥാ​ന​വു​മി​ല്ലാ​ത്ത​തു​മാ​ണെ​ന്ന് നോ​ട്ടീ​സി​ല്‍ പ​റ​യു​ന്നു. ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച വ്യ​ക്തി വ​രു​ണ്‍ കൃ​ഷ്ണ​ന്‍റെ പ​രി​ച​യ​ക്കാ​ര്‍​ക്കി​ട​യി​ല്‍ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന പ്ര​സ്താ​വ​ന​ക​ള്‍ ന​ട​ത്തി​യ​താ​യും ഇ​തി​നാ​യി മാ​ധ്യ​മ​ത്തെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​താ​യും നോ​ട്ടീ​സി​ല്‍ ആ​രോ​പ​ണ​മു​ണ്ട്.

ഇ​ത്ത​രം പ്ര​ചാ​ര​ണം മൂ​ലം സു​ഹൃ​ത്തു​ക്ക​ള്‍, ബ​ന്ധു​ക്ക​ള്‍, സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍, പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ ഇ​ട​യി​ല്‍ ത​ന്‍റെ സ​ല്‍​പ്പേ​രി​നും സാ​മൂ​ഹി​ക പ്ര​തിഛാ​യ​യ്ക്കും മ​ങ്ങ​ലേ​ല്‍​പ്പി​ച്ച​താ​യും തൊ​ഴി​ല്‍ മേ​ഖ​ല​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചെ​ന്നും നോ​ട്ടീ​സി​ല്‍ പ​റ​യു​ന്നു.

ഇ​വ​യ്‌​ക്കെ​ല്ലാം ന​ഷ്ട​പ​രി​ഹാ​ര​മാ​യി 50 ല​ക്ഷം രൂ​പ ന​ല്‍​ക​ണ​മെ​ന്നാ​ണ് പ്ര​ധാ​ന ആ​വ​ശ്യം. ആ​വ​ശ്യ​ങ്ങ​ള്‍ ഏ​ഴ് ദി​വ​സ​ത്തി​ന​കം പാ​ലി​ക്കാ​ത്ത പ​ക്ഷം നി​യ​മാ​നു​സൃ​ത​മാ​യ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും നോ​ട്ടീ​സി​ലു​ണ്ട്.

Related posts

Leave a Comment