അ​വ​ൾ കു​ട്ടി​യാ​ണ്..! ഭാ​ര്യ​യാ​യാ​ലും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യു​മാ​യു​ള്ള ശാ​രീ​രി​ക​ബ​ന്ധം പോ​ക്സോ കു​റ്റം​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ഭാ​ര്യ​യാ​ണെ​ങ്കി​ലും 18 വ​യ​സി​ൽ താ​ഴെ​യു​ള്ള പെ​ൺ​കു​ട്ടി​യു​മാ​യി ശാ​രീ​രി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത് പോ​ക്സോ നി​യ​മ​പ്ര​കാ​രം കു​റ്റ​ക​ര​മെ​ന്നു ഹൈ​ക്കോ​ട​തി.

18 വ​യ​സി​ൽ താ​ഴെ​യു​ള്ള ആ​രെ​യും കു​ട്ടി​യെ​ന്ന നി​ല​യി​ലാ​ണു നി​യ​മം കാ​ണു​ന്ന​തെ​ന്ന​തി​നാ​ൽ വി​വാ​ഹി​ത​യാ​ണോ അ​ല്ല​യോ എ​ന്ന​തി​നു പ്ര​സ​ക്തി​യി​ല്ലെ​ന്ന് ജ​സ്റ്റീ​സ് ജോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ വ്യ​ക്ത​മാ​ക്കി.

മു​സ്‌​ലിം വ്യ​ക്തി​നി​യ​മ​പ്ര​കാ​രം വി​വാ​ഹം ചെ​യ്ത പെ​ൺ​കു​ട്ടി​യു​മാ​യി ശാ​രീ​രി​ക​ബ​ന്ധം പു​ല​ർ​ത്തി​യെ​ന്ന പേ​രി​ൽ ത​നി​ക്കെ​തി​രേ​യെ​ടു​ത്തി​ട്ടു​ള്ള പോ​ക്സോ കേ​സും ലൈം​ഗി​കാ​തി​ക്ര​മ കേ​സും റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​യാ​യ 27കാ​ര​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ത​ള്ളി​യാ​ണ് കോ​ട​തി ഉ​ത്ത​ര​വ്.

കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യാ​ൻ ല​ക്ഷ്യ​മി​ടു​ന്ന പോ​ക്സോ നി​യ​മ​ത്തി​ന് വ്യ​ക്തി​നി​യ​മ​ങ്ങ​ളേ​ക്കാ​ൾ മു​ൻ​ഗ​ണ​ന​യു​ണ്ടെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.

പ​തി​നേ​ഴു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​രോ​പി​ച്ച് 2022ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. എ​ന്നാ​ൽ പെ​ൺ​കു​ട്ടി നി​യ​മ​പ​ര​മാ​യി ത​ന്‍റെ ഭാ​ര്യ​യാ​ണെ​ന്നും 15 വ​യ​സ് ക​ഴി​ഞ്ഞ ഭാ​ര്യ​യു​മാ​യു​ള്ള ലൈം​ഗി​ക​ബ​ന്ധ​ത്തി​ന് ഭാ​ര​തീ​യ ശി​ക്ഷാ​നി​യ​മ​ത്തി​ൽ ഇ​ള​വു​ണ്ടെ​ന്നു​മാ​യി​രു​ന്നു ഹ​ർ​ജി​ക്കാ​ര​ന്‍റെ വാ​ദം.

ഭാ​ര്യ​ക്ക് 15 വ​യ​സ് തി​ക​ഞ്ഞാ​ൽ ലൈം​ഗി​ക​ബ​ന്ധം കു​റ്റ​ക​ര​മ​ല്ലെ​ന്ന ഐ​പി​സി​യി​ലെ വ്യ​വ​സ്ഥ സു​പ്രീം​കോ​ട​തി മു​ന്പു​ത​ന്നെ ഭേ​ദ​ഗ​തി ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഈ ​പ്രാ​യ​പ​രി​ധി 18 വ​യ​സാ​ക്കി ഉ​യ​ർ​ത്തി​യി​ട്ടു​ണ്ടെ​ന്നും ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ഹ​ർ​ജി​ക്കാ​ര​ൻ ചെ​യ്ത കു​റ്റം പ്ര​ഥ​മ​ദൃ​ഷ്‌​ട്യാ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ പ​ട്ടാ​മ്പി ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള കേ​സി​ൽ തു​ട​ർ​ന​ട​പ​ടി​ക​ളാ​കാ​മെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment