‘ഞാ​ൻ ചെ​ന്നൈ​യി​ൽ ത​ന്നെ​യു​ണ്ട്, അ​ങ്ങ​നെ പോ​കു​ന്ന ആ​ള​ല്ല’: ചെ​ന്നൈ​വി​ട്ട് സൂ​ര്യ പോ​യി എ​ന്ന ആ​രാ​ധ​ക​രു​ടെ സം​ശ​യ​ത്തി​നു വി​രാ​മം

ചെ​ന്നൈ വി​ട്ട് മും​ബൈ​യി​ലേ​ക്ക് സ്ഥി​ര​മാ​യി താ​മ​സം മാ​റി​യെ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ച്ച അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ന​ട​ൻ സൂ​ര്യ. താ​ൻ ചെ​ന്നൈ​യി​ൽ ത​ന്നെ​യാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്നും മും​ബൈ​യി​ലേ​ക്ക് സ്ഥി​ര​മാ​യി മാ​റി​യി​ട്ടി​ല്ലെ​ന്നും സൂ​ര്യ വ്യ​ക്ത​മാ​ക്കി. സ​ഹോ​ദ​ര​ൻ കാ​ർ​ത്തി​യു​ടെ പു​തി​യ ചി​ത്ര​മാ​യ സ​ർ​ദാ​ർ 2വി​ന്‍റെ ഓ​ഡി​യോ-​ട്രെ​യി​ല​ർ ലോ​ഞ്ചി​നെ​ത്തി​യ​പ്പോ​ഴാ​ണ് താ​രം ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്തി​യ​ത്.

‘‘ഞാ​ൻ ഇ​വി​ടെ ചെ​ന്നൈ​യി​ൽ ത​ന്നെ​യു​ണ്ട്. അ​ങ്ങ​നെ പോ​കു​ന്ന ആ​ള​ല്ല. ഒ​ട്ടേ​റെ ആ​ളു​ക​ൾ​ക്ക് ഈ ​കാ​ര്യ​ത്തി​ൽ സം​ശ​യ​മു​ള്ള​താ​യി അ​റി​യാം. ‘നാ​ൻ ഇ​ങ്ക താ​ൻ ഇ​റു​ക്കേ’. മും​ബൈ​യി​ൽ വ​ല്ല​പ്പോ​ഴും പോ​യി തി​രി​ച്ചു വ​രാ​റാ​ണ് പ​തി​വ്,’’എ​ന്ന് ആ​രാ​ധ​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യി സൂ​ര്യ പ​റ​ഞ്ഞു.

സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​ന്‍റെ​യും മ​റ്റും ഭാ​ഗ​മാ​യു​ള്ള യാ​ത്ര​ക​ളി​ലാ​ണ് ത​ന്നെ സ്ഥി​ര​മാ​യി എ​യ​ർ​പോ​ർ​ട്ടി​ൽ കാ​ണു​ന്ന​തെ​ന്നും സൂ​ര്യ കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ത​നി​ക്കു മാ​ത്രം കി​ട്ടി​യാ​ൽ പോ​രാ അ​ത് ജ്യോ​തി​ക​യ്ക്കും കി​ട്ട​ണം. കു​ട്ടി​ക​ൾ​ക്ക് സ്കൂ​ൾ സൗ​ക​ര്യ​വും കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ളും മും​ബൈ​യി​ൽ ആ​ണ് ഉ​ള​ള​ത്. ഒ​രു മാ​സ​ത്തി​ൽ ഇ​രു​പ​ത് ദി​വ​സം ജോ​ലി ചെ​യ്യു​ക​യും ബാ​ക്കി പ​ത്തു ദി​വ​സം ഫോ​ൺ കോ​ൾ പോ​ലും എ​ടു​ക്കാ​തെ മും​ബൈ​യി​ൽ മ​ക്ക​ളോ​ടൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷം ക​ണ്ടെ​ത്തു​ക​യാ​ണെ​ന്നും സൂ​ര്യ പ​റ​യു​ക​യു​ണ്ടാ​യി.

ജ്യോ​തി​ക​യും മ​ക്ക​ളും മും​ബൈ​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ജ്യോ​തി​ക​യു​ടെ മാ​താ​പി​താ​ക്ക​ളും ഇ​വ​ർ​ക്കൊ​പ്പ​മാ​ണ് താ​മ​സം. ത​നി​ക്കും കു​ടും​ബ​ത്തി​നു​മൊ​പ്പം സ​ന്തോ​ഷ​ത്തോ​ടെ ഇ​ത്ര​യും വ​ർ​ഷം ജീ​വി​ച്ച ജ്യോ​തി​ക ഇ​നി​യെ​ങ്കി​ലും സ്വ​ന്തം മാ​താ​പി​താ​ക്ക​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മൊ​പ്പം മും​ബൈ​യി​ലെ ജീ​വി​ത ശൈ​ലി​യി​ലേ​ക്ക് മ​ട​ങ്ങ​ണം എ​ന്ന തോ​ന്ന​ലാ​ണ് മും​ബൈ​യി​ലേ​ക്ക് താ​മ​സം മാ​റ്റാ​ൻ കാ​ര​ണ​മെ​ന്ന് സൂ​ര്യ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

Related posts

Leave a Comment