കാ​ടി​റ​ങ്ങി​യ ആ​ന പ​ള്ളി കോ​മ്പൗണ്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി; കാ​ട്ടാ​ന ഭീതിയിൽ വെ​റ്റി​ല​പ്പാ​റ

വെ​റ്റി​ല​പ്പാ​റ: ചാ​ല​ക്കു​ടി- അ​തി​ര​പ്പി​ള്ളി റൂ​ട്ടി​ൽ വെ​റ്റി​ല​പ്പാ​റ​യി​ൽ പ​തി​വാ​യി കാ​ട്ടാ​ന​യി​റ​ങ്ങു​ന്ന​ത് ഭീ​തി​പ​ര​ത്തു​ന്നു. ബുധനാഴ്ച രാ​വി​ലെ ആ​റ​ര​യ്ക്കു കാ​ടി​റ​ങ്ങി​യ ആ​ന വെ​റ്റി​ല​പ്പാ​റ പ​ള്ളി കോ​മ്പൗണ്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി.

ആ​ളു​ക​ൾ ബ​ഹ​ളം വ​ച്ച​തോ​ടെ പു​റ​ത്തി​റ​ങ്ങി റോ​ഡി​നു മ​റു​വ​ശ​ത്തു​കൂ​ടെ കാ​ട്ടി​ലേ​ക്കു തി​രി​ച്ചു​ക​യ​റി. ഈ ​സ​മ​യം പ​ള്ളി​യി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന പ്രാ​യ​മു​ള്ള​വ​ര​ട​ക്ക​മു​ള്ള​വ​രെ ഫോ​ണി​ൽ വി​ളി​ച്ച് മു​ന്ന​റി​യി​പ്പു ന​ല്കി​യ​താ​യി വി​കാ​രി ഫാ. ​ജാ​പ്സ​ൺ കാ​ട്ടു​പ​റമ്പി​ൽ പ​റ​ഞ്ഞു.

നേ​ര​ത്തെ​യും മേ​ഖ​ല​യി​ൽ ആ​ന​ശ​ല്യം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും കു​റ​ച്ചു​നാ​ളു​ക​ളാ​യി രാ​വി​ലെ ആ​ന​യി​റ​ങ്ങു​ന്ന​തു പ​തി​വാ​ണ്. പ​ള്ളി​യി​ലേ​ക്കും മ​റ്റി​ട​ങ്ങ​ളി​ലേ​ക്കു​മു​ള്ള പ്രാ​യ​മു​ള്ള​വ​രും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള​വ​ർ പോ​കു​ന്ന​സ​മ​യ​ത്താ​ണു സം​ഭ​വ​മെ​ന്ന​തി​നാ​ൽ ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു​ണ്ട്. വെ​റ്റി​ല​പ്പാ​റ ജം​ഗ്ഷ​ന്‍റെ ഒ​രു​വ​ശം എ​ണ്ണ​പ്പ​ന​ക​ളും അ​തി​ന​പ്പു​റം പു​ഴ​യും കാ​ടു​മാ​ണ്.

Related posts

Leave a Comment