പാലക്കാട്: പലിശ മുടങ്ങിയെന്നാരോപിച്ച് ബ്ലേഡ് മാഫിയ സംഘം പാലക്കാട് നഗരത്തിൽ 11 വയസുകാരിയെ തടഞ്ഞുവച്ച് പണം ആവശ്യപ്പെട്ടതായി പൊലിസിൽ പരാതി. നൂറണി ചായക്കര സ്ട്രീറ്റ് സ്വദേശിനിയായ മുപ്പത്തിമൂന്നുകാരിയുടെ പരാതിയിൽ രണ്ടു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. വടക്കന്തറ സ്വദേശി സുന്ദർരാജൻ, നന്ദകുമാർ എന്നിവരാണു പാലക്കാട് നോർത്ത് പൊലിസിന്റെ പിടിയിലായത്. 5.50 ലക്ഷം രൂപ വായ്പയെടുത്തതിന്റെ ഒരു മാസത്തെ പലിശ മുടങ്ങിയെന്ന് ആരോപിച്ചാണ് പ്രതികൾ മകളെ ബന്ധുവീട്ടിൽ തടഞ്ഞുവച്ചു ഭീഷണിപ്പെടുത്തിയെന്നാണു വീട്ടമ്മയുടെ പരാതി. അന്യായമായി തടവിലാക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവയ്ക്കൊപ്പം ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരവുമാണ് പ്രതികൾക്കെതിരേ കേസെടുത്തത്. പ്രതികളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ വട്ടിപ്പലിശയ്ക്കു പണം നൽകുന്നതുമായി ബന്ധപ്പെട്ട കൂടുതൽ തെളിവ് ലഭിച്ചതായി പൊലിസ് അറിയിച്ചു.
Read MoreDay: September 9, 2026
സെക്കൻഡുകൾക്കുള്ളിൽ മാറിമറിയുന്ന 147 കോടി! സോഷ്യൽ മീഡിയയിൽ വൈറലായി ഇന്ത്യയുടെ ലൈവ് ജനസംഖ്യാ ബോർഡ്
ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന് (AIIMS) മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ഡിജിറ്റൽ ജനസംഖ്യാ കൗണ്ടർ ബോർഡ് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നു. രാജ്യത്തെ ജനസംഖ്യയിലെ മാറ്റങ്ങൾ തത്സമയം കാണിച്ച് സെക്കൻഡുകൾക്കുള്ളിൽ അക്കങ്ങൾ മാറിമറിയുന്ന ഡിജിറ്റൽ ബോർഡിന്റെ ദൃശ്യങ്ങളാണ് ജനങ്ങളെ അത്ഭുതപ്പെടുത്തുന്നത്. സെപ്റ്റംബർ 4ന് ഉച്ചകഴിഞ്ഞ് ബോർഡിൽ ജനസംഖ്യ 147 കോടിയിലധികം (1,47,92,39,016) രേഖപ്പെടുത്തിയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ആരംഭിച്ചത്. ഇന്ത്യയിലുണ്ടാകുന്ന ഓരോ ജനനവും മരണവും തത്സമയം ട്രാക്ക് ചെയ്തല്ല ഈ ബോർഡിലെ അക്കങ്ങൾ മാറുന്നത്. പകരം രാജ്യത്തെ ജനന-മരണ നിരക്കുകൾ, ജനസംഖ്യാ വളർച്ചാ തോത് എന്നിവ വിശകലനം ചെയ്ത് തയ്യാറാക്കിയ ശാസ്ത്രീയമായ കണക്കുകൂട്ടലുകളുടെ (Demographic Projections) അടിസ്ഥാനത്തിലാണ് ഈ അക്കങ്ങൾ വേഗത്തിൽ മാറിമറിയുന്നത്. ജനസംഖ്യയ്ക്ക് പുറമേ രാജ്യത്തെ ദാരിദ്ര്യം, വായു മലിനീകരണം, കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ സ്ഥിതിവിവരക്കണക്കുകളും ഈ ബോർഡിൽ…
Read Moreകണ്ണീർക്കടൽ കടന്ന് സ്വപ്നവീട്ടിലേക്ക്, മനസ്സിൽ നന്മ വറ്റാത്ത ഹോങ്കോങ് യുവതി; ക്രൂര പീഡനങ്ങൾക്ക് ഇരയായ ഇന്ത്യക്കാരി മറിയം
വർഷങ്ങളോളം നീണ്ട ക്രൂരപീഡനങ്ങൾക്കും സാമ്പത്തിക ചൂഷണങ്ങൾക്കും ഇരയായ തന്റെ ഇന്ത്യൻ വീട്ടുജോലിക്കാരിക്ക് സ്വന്തമായി ഒരു വീട് പണിയുന്നതിനായി 47 ലക്ഷം രൂപ (ഏകദേശം 3,688 പൗണ്ട്) സമാഹരിച്ച് ഹോങ്കോങ് സ്വദേശിനി. അബീർ തബഖി എന്ന യുവതിയാണ് തങ്ങളുടെ വീട്ടുജോലിക്കാരിയായ മറിയത്തിന് വേണ്ടി ‘ഗോഫണ്ട്മീ’ വഴി ക്രൗഡ് ഫണ്ടിങ് കാമ്പയിൻ ആരംഭിച്ചത്. തന്റെ ഇൻസ്റ്റാഗ്രാം പേജിലെ പാചക വീഡിയോകളിലൂടെയും സദ്സ്വഭാവത്തിലൂടെയും ഇരുപതിനായിരത്തിലധികം ഫോളോവേഴ്സുള്ള വ്യക്തിയാണ് മറിയം. എന്നാൽ സോഷ്യൽ മീഡിയക്ക് പുറത്തുള്ള മറിയത്തിന്റെ ജീവിതം കടുത്ത ദുരന്തങ്ങൾ നിറഞ്ഞതായിരുന്നുവെന്ന് അബീർ വ്യക്തമാക്കുന്നു. അഞ്ചാം വയസ്സിൽ ദത്തെടുക്കപ്പെട്ട മറിയത്തെ ആ കുടുംബം വർഷങ്ങളോളം കഠിനമായ വീട്ടുജോലികൾ ചെയ്യിപ്പിക്കുകയും ശരിയായ പരിചരണം നൽകാതെ സാമ്പത്തികമായും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയുമായിരുന്നു. അവൾ അധ്വാനിച്ചുണ്ടാക്കിയ പണമെല്ലാം ആ കുടുംബം തട്ടിയെടുക്കുകയും കടം വാങ്ങുകയാണെന്ന് പറഞ്ഞ് തിരികെ നൽകാതിരിക്കുകയും ചെയ്തു. നിറത്തിന്റെ പേരിൽ പോലും അവർ…
Read More