‘സ്പൈ​ഡ​ർ​മാ​ൻ: ബ്രാ​ൻ​ഡ് ന്യൂ ​ഡേ’: ലോ​ക സി​നി​മ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ക​ള​ക്ഷ​ൻ നേ​ടു​ന്ന മൂ​ന്നാ​മ​ത്തെ ചി​ത്രം

ഹോ​ളി​വു​ഡ് സൂ​പ്പ​ർ​താ​രം ടോം ​ഹോ​ള​ണ്ട് നാ​യ​ക​നാ​യ ഏ​റ്റ​വും പു​തി​യ മാ​ർ​വ​ൽ ചി​ത്രം ‘സ്പൈ​ഡ​ർ​മാ​ൻ: ബ്രാ​ൻ​ഡ് ന്യൂ ​ഡേ’ ലോ​ക സി​നി​മ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ക​ള​ക്ഷ​ൻ നേ​ടു​ന്ന മൂ​ന്നാ​മ​ത്തെ ചി​ത്ര​മെ​ന്ന ച​രി​ത്ര​നേ​ട്ടം സ്വ​ന്ത​മാ​ക്കി. ജെ​യിം​സ് കാ​മ​റൂ​ണി​ന്‍റെ ‘അ​വ​താ​ർ: ദി ​വേ ഓ​ഫ് വാ​ട്ട​റി​നെ’ മ​റി​ക​ട​ന്നാ​ണു ചി​ത്രം അ​പൂ​ർ​വ നേ​ട്ട​ത്തി​ലെ​ത്തി​യ​ത്.

ഡെ​സ്റ്റി​ൻ ഡാ​നി​യ​ൽ ക്രെ​റ്റ​ൺ സം​വി​ധാ​നം ചെ​യ്ത ‘സ്പൈ​ഡ​ർ​മാ​ൻ: ബ്രാ​ൻ​ഡ് ന്യൂ ​ഡേ’ ലോ​ക​മെ​മ്പാ​ടു​മു​ള്ള തി​യേ​റ്റ​റു​ക​ളി​ൽ​നി​ന്ന് ഇ​തു​വ​രെ 2.4 ബി​ല്യ​ൺ ഡോ​ള​റി​ല​ധി​കം ക​ള​ക്ഷ​ൻ നേ​ടി​യി​ട്ടു​ണ്ട്. ക​ള​ക്ഷ​ൻ റി​ക്കാ​ർ​ഡു​ക​ളി​ൽ 2.9 ബി​ല്യ​ൺ ഡോ​ള​റു​മാ​യി ജെ​യിം​സ് കാ​മ​റൂ​ണി​ന്‍റെ ‘അ​വ​താ​ർ’ ഒ​ന്നും, 2.8 ബി​ല്യ​ൺ ഡോ​ള​റു​മാ​യി ‘അ​വ​ഞ്ചേ​ഴ്സ്: എ​ൻ​ഡ്ഗെ​യിം’ ര​ണ്ടും സ്ഥാ​ന​ങ്ങ​ളി​ൽ തു​ട​രു​ന്നു.

ഇ​ന്ത്യ​യി​ലും ചി​ത്രം പ്ര​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്. ഇ​ന്ത്യ​യി​ൽ​നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ ക​ള​ക്ഷ​ൻ നേ​ടു​ന്ന ഹോ​ളി​വു​ഡ് ചി​ത്ര​മെ​ന്ന റി​ക്കാ​ർ​ഡും ‘സ്പൈ​ഡ​ർ​മാ​ൻ: ബ്രാ​ൻ​ഡ് ന്യൂ ​ഡേ’ ക​ര​സ്ഥ​മാ​ക്കി.

Related posts

Leave a Comment