കോഴിക്കോട്: സിപിഎം വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്കെതിരെ രൂക്ഷ വിമർശനങ്ങളും സ്വയംവിമർശനങ്ങളും ഉയർന്നതായി എം.വി.ഗോവിന്ദൻ. ഇത്തരം വിമർശനങ്ങളിൽ പാർട്ടി നേതൃത്വത്തിന് അത്ഭുതമില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
തനിക്കെതിരെയും വിമർശനം ഉയർന്നു. വിമർശനം ഉയർന്നില്ലെങ്കിൽ പിന്നെ എന്ത് സമ്മേളനമാണ്. എല്ലാവരും തിരുത്തേണ്ടതുണ്ടെന്നും തിരുത്തലുകളിലൂടെ പാർട്ടി കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സമിതി യോഗത്തിൽ ഇതുവരെ 19 പേർ ചർച്ചയിൽ പങ്കെടുത്തതായും ഗോവിന്ദൻ അറിയിച്ചു. സ്വയംവിമർശനപരമായ നിലപാടുകൾ സ്വീകരിക്കുന്നതിനാണ് വിപുലീകൃത സംസ്ഥാന സമിതി വിളിച്ചുചേർത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. അതേസമയം ഇഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെ നീക്കങ്ങളെ പ്രതിരോധിക്കാൻ ദേശീയതലത്തിൽ വിശാല സഖ്യം രൂപീകരിക്കണമെന്ന നിർദേശവും ചർച്ചകളിൽ ഉയർന്നതായി അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളും അത് നടപ്പിലാക്കുന്ന കേരള സര്‍ക്കാരിന്റെ സമീപനത്തിനെതിരെയും പ്രതിരോധം ഉയര്‍ത്താനുള്ള ചര്‍ച്ചകളുണ്ടായി. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കണമെന്നും ചർച്ചയിൽ അഭിപ്രായം ഉയർന്നു. വിശ്വാസികളെ ഒഴിവാക്കി വര്‍ഗീയതക്കെതിരെ പോരാട്ടം സാധ്യമല്ല. പാര്‍ട്ടി വിദ്യാഭ്യാസത്തിന് പ്രത്യേക ആപ്പുകള്‍ വേണമെന്ന് നിര്‍ദേശം ഉയര്‍ന്നെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു
