സ്റ്റേ​ഷ​നി​ലെ സ്റ്റോ​ർ റൂ​മി​ൽ നിന്നും തൊ​ണ്ടി​മു​ത​ൽ കടത്തിയ പൊ​ലി​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ

ക​ൽ​പ്പ​റ്റ: സു​ൽ​ത്താ​ൻ ബ​ത്തേ​രി പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ സ്റ്റോ​ർ റൂ​മി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന തൊ​ണ്ടി​മു​ത​ലാ​യ ഏ​ഴ് ചാ​ക്ക് പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ൽ പൊ​ലി​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ. സീ​നി​യ​ർ സി​വി​ൽ പൊ​ലി​സ് ഓ​ഫീ​സ​ർ സ​ബി​ത്തി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഇ​യാ​ൾ​ക്കെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി​ക്ക് ബ​ത്തേ​രി ഡി​വൈ​എ​സ്പി ശി​പാ​ർ​ശ ചെ​യ്തു.

ക​ഴി​ഞ്ഞ പ​ത്താം തീ​യ​തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്റ്റേ​ഷ​നി​ലെ സ്റ്റോ​ർ റൂ​മി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ കാ​ണാ​താ​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ചാ​ണ് മു​റി തു​റ​ന്ന​തെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ സ്റ്റേ​ഷ​നി​ലെ പൊ​ലി​സു​കാ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ​ബി​ത്ത് കു​ടു​ങ്ങി​യ​ത്.

ജൂ​ൺ ഏ​ഴി​ന് ബ​ത്തേ​രി ദൊ​ട്ട​പ്പ​കു​ള​ത്ത് നി​ന്ന് പി​ടി​കൂ​ടി​യ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ 26ന് ​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം സ്റ്റേ​ഷ​ൻ വ​ള​പ്പി​ലെ സ്റ്റോ​ർ റൂ​മി​ൽ സൂ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ജൂ​ലൈ 18ന് ​രാ​ത്രി 12ന് ​ശേ​ഷ​മാ​ണ് സ​ബി​ത്ത് ഹാ​ൻ​സ് ക​ട​ത്തി​യ​തെ​ന്നാ​ണ് പൊ​ലി​സ് പ​റ​യു​ന്ന​ത്. സ്വ​ന്തം കാ​റി​ലാ​ണ് ഏ​ഴ് ചാ​ക്ക് ഹാ​ൻ​സ് സ്റ്റേ​ഷ​നി​ൽ നി​ന്ന് കൊ​ണ്ടു​പോ​യ​ത്.

ഓ​ണ​ത്തി​ന് ശേ​ഷം മെ​ഡി​ക്ക​ൽ ലീ​വി​ലാ​യി​രു​ന്ന സ​ബി​ത്ത് നി​ല​വി​ൽ ഒ​ളി​വി​ലാ​ണ്. ഇ​യാ​ളെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ഇ​യാ​ൾ പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ക‌​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു.

Related posts

Leave a Comment