ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പ്; മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തു​ട​രു​ന്ന ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി മ​ഴ​യെ​ത്തും. വി​വി​ധ ജി​ല്ല​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പ്. മൂ​ന്ന് ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. തി​ങ്ക​ളാ​ഴ്ച മു​ത​ൽ മൂ​ന്ന് ദി​വ​സ​ത്തേ​ക്കാ​ണ് ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​ത്. ചൊ​വ്വാ​ഴ്ച കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ടു​ണ്ട്. അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ ക​ള്ള​ക്ക​ട​ല്‍ പ്ര​തി​ഭാ​സ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പ് അ​റി​യി​ച്ചു.

Read More

ഗാ​സ​യി​ൽ ആ​ക്ര​മ​ണം; ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു 

ക​യ്റോ: ഇ​സ്രേ​ലി സേ​ന ഗാ​സ​യി​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു. 13 പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഗാ​സ സി​റ്റി​യു​ടെ പ​ടി​ഞ്ഞാ​റ് ടെ​ൽ അ​ൽ ഹ​വാ​യി​ൽ ഒ​രു വാ​ഹ​ന​ത്തി​നു നേ​ർ​ക്കാ​യി​രു​ന്നു ആ​ക്ര​മ​ണം. വാ​ഹ​നം ത​ക​ർ​ന്നു​ത​രി​പ്പ​ണ​മാ​യി. ര​ണ്ടു ഹ​മാ​സ് ഭീ​ക​ര​രെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് ഇ​സ്രേ​ലി സേ​ന അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ന​ല്കി​യി​ല്ല. 2025 ഒ​ക്‌​ടോ​ബ​റി​ൽ അ​മേ​രി​ക്ക​യു​ടെ മ​ധ്യ​സ്ഥ​ത​യി​ൽ ഇ​സ്ര​യേ​ലും ഹ​മാ​സും വെ​ടി​നി​ർ​ത്തി​യെ​ങ്കി​ലും ഇ​സ്രേ​ലി സേ​ന ഗാ​സ​യി​ൽ പ​തി​വാ​യി ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്താ​റു​ണ്ട്. വെ​ടി​നി​ർ​ത്ത​ലി​നു ശേ​ഷം ഗാ​സ​യി​ൽ 1300 പ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു.

Read More

ഏ​ഷ്യാ​ക​പ്പ്; പി​സി​ബി ചെ​യ​ർ​മാ​ൻ മൊ​ഹ്സി​ൻ ന​ഖ്‍​വി​യി​ൽ​നി​ന്ന് ട്രോ​ഫി വാ​ങ്ങാ​തെ ഇ​ന്ത്യ​ൻ വ​നി​താ ടീം

ദു​ബാ​യ്: ശ്രീ​ല​ങ്ക​യെ തോ​ൽ​പ്പി​ച്ച് വ​നി​താ ഏ​ഷ്യാ​ക​പ്പ് ഫൈ​ന​ലി​ൽ കി​രീ​ടം ചൂ​ടി​യ​തി​ന് പി​ന്നാ​ലെ ന​ട​ന്ന സ​മ്മാ​ന​ദാ​ന​ച്ച​ട​ങ്ങി​ൽ​നി​ന്ന് വി​ട്ടു​നി​ന്ന് ഇ​ന്ത്യ​ൻ വ​നി​താ ടീം. ​ഏ​ഷ്യ​ൻ ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റും പാ​കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് (പി​സി​ബി) ചെ​യ​ർ​മാ​നു​മാ​യ മൊ​ഹ്സി​ൻ ന​ഖ്‍​വി​യി​ൽ​നി​ന്ന് ട്രോ​ഫി വാ​ങ്ങാ​ൻ വി​സ​മ്മ​തി​ച്ചാ​ണ് ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ ച​ട​ങ്ങി​ൽ​നി​ന്ന് വി​ട്ടു​നി​ന്ന​ത്. ഞാ​യ​റാ​ഴ്ച ദു​ബാ​യി​ൽ ന​ട​ന്ന ഏ​ഷ്യാ​ക​പ്പ് ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന് പാ​ക് മ​ന്ത്രി കൂ​ടി​യാ​യ മൊ​ഹ്സി​ൻ ന​ഖ്‍​വി​യും എ​ത്തി​യി​രു​ന്നു. ബി​സി​സി​ഐ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ശു​ക്ല, സെ​ക്ര​ട്ട​റി ദേ​വ​ജി​ത് സാ​യ്കി​യ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് ഏ​ഷ്യ​ൻ ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റു കൂ​ടി​യാ​യ ന​ഖ്‍​വി മ​ത്സ​രം ക​ണ്ട​ത്. ഫൈ​ന​ലി​ൽ ഇ​ന്ത്യ ശ്രീ​ല​ങ്ക​യെ 72 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തോ​ടെ സ​മ്മാ​ന​ദാ​ന​ച്ച​ട​ങ്ങി​നെ​ക്കു​റി​ച്ചും അ​ഭ്യൂ​ഹ​ങ്ങ​ളു​യ​ർ​ന്നി​രു​ന്നു. മ​ത്സ​ര​ശേ​ഷം ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളെ​ല്ലാം ഹെ​ഡ് കോ​ച്ച് അ​മോ​ൾ മു​സും​ദാ​റി​ന് ചു​റ്റു​മെ​ത്തി. തു​ട​ർ​ന്ന് കോ​ച്ച് ടീ​മം​ഗ​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ചു. ഇ​തി​നു പി​ന്നാ​ലെ ബി​സി​സി​ഐ വൈ​സ് പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും എ​ത്തി താ​ര​ങ്ങ​ളെ…

Read More

ബീ​ച്ചി​ലേ​ക്കു​ള്ള യാ​ത്ര​ക​ളും ക​ട​ലി​ൽ ഇ​റ​ങ്ങി​യു​ള്ള വി​നോ​ദ​ങ്ങ​ളും ഒ​ഴി​വാ​ക്കണം; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ തീരങ്ങളിൽ വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), കണ്ണൂർ – കാസറഗോഡ് (വളപട്ടണം മുതൽ ന്യൂ മാഹി വരെയും കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും) ജില്ലകളിലെ തീരങ്ങളിൽ ചൊവ്വാഴ്ച രാത്രി 11.30 വരെ 0.9 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കന്യാകുമാരി തീരത്ത് ചൊവ്വാഴ്ച രാവിലെ 11.30 വരെ 1.4 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​പ​ക​ട മേ​ഖ​ല​ക​ളി​ൽ നി​ന്ന്…

Read More

വീ​ഴ്ത്തി​യ​ത് പാ​ട്ട്, ക​ര​ക​യ​റ്റി​യ​തും പാ​ട്ട്: ജീ​വി​തം തി​രി​ച്ചു​പി​ടി​ച്ച് കഥ; തോ​റ്റു​കൊ​ടു​ക്കാ​തെ ശോ​ഭ​ന്‍റെ പോ​രാ​ട്ടം, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈറൽ!

ജീ​വി​തം ഒ​ന്നി​നു​പു​റ​കെ ഒ​ന്നാ​യി പ്ര​തി​സ​ന്ധി​ക​ൾ ത​ന്നു തോ​ൽ​പ്പി​ക്കാ​ൻ നോ​ക്കു​മ്പോ​ഴും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ പോ​രാ​ടി മു​ന്നേ​റു​ക​യാ​ണ് ശോ​ഭ​ൻ ച​ക്ര​വ​ർ​ത്തി എ​ന്ന കൊ​ൽ​ക്ക​ത്ത സ്വ​ദേ​ശി. കോ​വി​ഡ് കാ​ല​ത്ത് സം​ഗീ​ത വി​ദ്യാ​ർ​ഥി​ക​ളെ ന​ഷ്ട​പ്പെ​ട്ട് ഉ​പ​ജീ​വ​ന​ത്തി​നാ​യി സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ് ജോ​ലി ചെ​യ്യേ​ണ്ടി വ​ന്ന​തും, ഒ​ടു​വി​ൽ പാ​ട്ടു​പാ​ടി​യ വീ​ഡി​യോ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് ആ ​ജോ​ലി​യും ന​ഷ്ട​പ്പെ​ട്ട​തു​മാ​യ ശോ​ഭ​ന്‍റെ ക​ഥ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ ത​രം​ഗ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. 40കാ​ര​നാ​യ ശോ​ഭ​ൻ ശാ​സ്ത്രീ​യ​മാ​യി ര​ബീ​ന്ദ്ര സം​ഗീ​ത​വും ത​ബ​ല​യും അ​ഭ്യ​സി​ച്ച വ്യ​ക്തി​യാ​ണ്. ലോ​ക്ക്ഡൗ​ണി​ന് മു​മ്പ് നി​ര​വ​ധി കു​ട്ടി​ക​ൾ​ക്ക് സം​ഗീ​ത​വും സ്കൂ​ൾ مض مض مض مض പ​ഠ​ന​വി​ഷ​യ​ങ്ങ​ളും പ​ഠി​പ്പി​ച്ച് പ്ര​തി​മാ​സം 20,000 രൂ​പ​യോ​ളം വ​രു​മാ​നം നേ​ടി​യി​രു​ന്നു. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യും അ​ദ്ദേ​ഹം ക്ലാ​സു​ക​ൾ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ കോ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ​യെ​ല്ലാം ന​ഷ്ട​പ്പെ​ടു​ക​യും വ​രു​മാ​നം 5,000 രൂ​പ​യാ​യി ചു​രു​ങ്ങു​ക​യും ചെ​യ്തു. കു​ടും​ബം പു​ല​ർ​ത്താ​ൻ മ​റ്റ് വ​ഴി​ക​ളി​ല്ലാ​തെ വ​ന്ന​തോ​ടെ,…

Read More

ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് പ്ര​വാ​സി മ​ല​യാ​ളിയെ ക​ല്ലെ​റി​ഞ്ഞ് വീ​ഴ്ത്തി​ ക​വ​ർ​ച്ച

കൊ​ച്ചി: ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് വ​ഴി​യാ​ത്ര​ക്കാ​ര​നെ ആ​ക്ര​മി​ച്ച് ക​വ​ർ​ച്ച. പ്ര​വാ​സി മ​ല​യാ​ളി ജോ​ഫി​ൻ ജി​ജു​വി​നെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. ജോ​ഫി​ന്‍റെ ത​ല​യ്ക്ക് ക​ല്ലെ​റി​ഞ്ഞ് വീ​ഴ്ത്തി​യാ​ണ് പ്ര​തി​ക​ൾ ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ആ​ലു​വ മെ​ട്രോ സ്റ്റേ​ഷ​നി​ൽ​നി​ന്ന് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള ഇ​ട​വ​ഴി​യി​ലൂ​ടെ ന​ട​ന്നു​പോ​ക​വേ​യാ​ണ് അ​ക്ര​മി​ക​ൾ ജോ​ഫി​നെ ക​ല്ലെ​റി​ഞ്ഞു വീ​ഴ്ത്തി​യ​ത്. തു​ട​ർ​ന്ന് ക​യ​ർ ഉ​പ​യോ​ഗി​ച്ച് കൈ​യ്യും കാ​ലും കെ​ട്ടി​യ​ശേ​ഷം പ്ര​തി​ക​ൾ ഇ​യാ​ളെ സ​മീ​പ​ത്തെ ക​നാ​ലി​ൽ ത​ള്ളി​യി​ട്ട് മാ​ല​യും പ​ണ​വും ക​വ​രു​ക​യാ​യി​രു​ന്നു. ആ​ക്ര​മി​ണ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ ജോ​ഫി​ൻ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ജെ​ഫി​ന്‍റെ വാ​രി​യെ​ല്ലി​നും കൈ​യ്ക്കും താ​ടി​യെ​ല്ലി​നും പൊ​ട്ട​ലു​ണ്ട്. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പൊ​ലി​സ് ര​ണ്ടു പേ​ര​ട​ങ്ങു​ന്ന ക​വ​ർ​ച്ചാ സം​ഘ​ത്തി​നാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

Read More