മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’. റിലീസ് ചെയ്ത് വെറും 24 ദിവസങ്ങൾക്കുള്ളിൽ ചിത്രം 300 കോടി രൂപയിലധികം വേൾഡ്വൈഡ് ഗ്രോസ് നേടി മലയാളത്തിലെ എക്കാലത്തെയും വലിയ ഗ്രോസറായി മാറി. കേരള ബോക്സ് ഓഫീസിലും ചിത്രം ഒന്നാം സ്ഥാനത്തെത്തി.
നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം സംവിധാനം ചെയ്തത് എ.ഡി. ഗിരീഷാണ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
പ്രേക്ഷകരുടെ ശക്തമായ പിന്തുണയാണ് ചിത്രത്തെ ഈ ചരിത്രനേട്ടത്തിലേക്ക് നയിച്ചത്. റിലീസിന് ശേഷവും തിയേറ്ററുകളിൽ മികച്ച പ്രേക്ഷകപ്രതികരണവും സ്ഥിരതയാർന്ന കളക്ഷനും നിലനിർത്തിയ ചിത്രം, മലയാള സിനിമയുടെ ബോക്സ് ഓഫീസ് റിക്കാർഡുകൾ ഒന്നിന് പിന്നാലെ ഒന്നായി തിരുത്തുകയായിരുന്നു.
24 ദിവസം കൊണ്ട് 300 കോടി ക്ലബ്ബിലെത്തിയതോടെ ഏറ്റവും വേഗത്തിൽ ഈ നേട്ടം സ്വന്തമാക്കിയ മലയാള ചിത്രമെന്ന റിക്കാർഡും ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ സ്വന്തമാക്കി
