ബാറ്റിനടിയേറ്റ് മരിച്ച ന​വ​നീ​തി​ന്‍റെ മ​ര​ണം സ​മ​ഗ്ര​മാ​യി അ​ന്വേ​ഷി​ക്കുമെന്ന് മ​ന്ത്രി ര​വീ​ന്ദ്ര​നാ​ഥ്

ചാ​രും​മൂ​ട്: വി​ദ്യാ​ർ​ഥി​ക​ൾ ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നി​ടെ ബാ​റ്റാ​യി ഉ​പ​യോ​ഗി​ച്ച ത​ടി​ക്ക​ഷ​ണം ക​ഴു​ത്തി​ൽ പ​തി​ച്ച് മ​ര​ണ​പ്പെ​ട്ട ചു​ന​ക്ക​ര ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി ന​വ​നീ​തി(12)​ന്‍റെ മ​ര​ണ​ത്തെ​പ്പ​റ്റി സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് പ​റ​ഞ്ഞു. ന​വ​നീ​തി​ന്‍റെ ചാ​രും​മൂ​ട് പു​തു​പ്പ​ള്ളി​കു​ന്ന​ത്തെ വീ​ട്ടി​ലെ​ത്തി കു​ടും​ബ​ത്തെ ആ​ശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ന​വ​നീ​തി​ന്‍റെ മ​ര​ണ​ത്തെ​പ്പ​റ്റി സം​ശ​യ​മു​ണ്ടെ​ന്നും സം​ഭ​വ​ത്തെ​പ്പ​റ്റി വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്നും പി​താ​വ് വി​നോ​ദ് മ​ന്ത്രി​യെ ധ​രി​പ്പി​ച്ചു. അ​ന്വേ​ഷ​ണം ന​ട​ത്തി കൃ​ത്യ​മാ​യ മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്നാ​ണ് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ച​ത്.

പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റോ​ട് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ന​വ​നീ​തി​ന്‍റെ കു​ടും​ബ​ത്തി​ന് സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന കാ​ര്യം അ​ടു​ത്ത മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​കും. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ആ​ർ. രാ​ജേ​ഷ് എം​എ​ൽ​എ, മു​ൻ എം​പി സി.​എ​സ്. സു​ജാ​ത, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി. ​അ​ശോ​ക​ൻ നാ​യ​ർ, ശാ​ന്താ ഗോ​പാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​

Related posts