ശ്രീലങ്കയിൽ സന്ദർശനത്തിനെത്തിയ വിദേശ വിനോദസഞ്ചാരിക്ക് തികച്ചും അപ്രതീക്ഷിതമായൊരു അനുഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. റോഡരികിൽ നിൽക്കുകയായിരുന്ന ടൂറിസ്റ്റിന്റെ ദേഹത്തേക്ക് പെട്ടെന്ന് ഒരു വവ്വാൽ പറന്നുവരികയും അയാളുടെ വസ്ത്രത്തിൽ പറ്റിപ്പിടിച്ചിരിക്കുകയുമായിരുന്നു.
പെട്ടെന്നുണ്ടായ ഈ സംഭവത്തിൽ ഭയന്നോടാതെ, തികഞ്ഞ ആത്മസംയമനത്തോടെ അനങ്ങാതെ നിൽക്കുന്ന വിനോദസഞ്ചാരിയുടെ പ്രതികരണമാണ് ആളുകളെ ആശ്ചര്യപ്പെടുത്തിയത്.
ശ്രീലങ്കയിൽ പോയപ്പോൾ ബാറ്റ്മാൻ വീണു കിട്ടിയപ്പോൾ” എന്ന തമാശ രൂപേണയുള്ള ക്യാപ്ഷനോടെയാണ് ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ പ്രചരിക്കുന്നത്. അപൂർവ്വമായ ഈ അവസ്ഥയിൽ വവ്വാലിനെ മാറ്റാൻ കൂടെയുള്ളയാൾ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
വവ്വാലിനെ കണ്ടിട്ടും പരിഭ്രാന്തനാകാതെ നിന്ന സഞ്ചാരിയുടെ നിയന്ത്രണത്തെയും ധൈര്യത്തെയും അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. “ഇതൊരു അപൂർവ്വ സൗഹൃദമാണ്”, “പാവം വഴിതെറ്റി വന്നതായിരിക്കും” എന്നിങ്ങനെ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
ആനകളും കുരങ്ങന്മാരും നിറഞ്ഞ ലങ്കൻ വന്യജീവി കാഴ്ചകൾക്കിടയിൽ, വവ്വാലുമായുള്ള ഈ അപൂർവ്വ നിമിഷം നെറ്റിസൺസ് ഏറ്റെടുത്തിരിക്കുകയാണ്.
