ഇ​ൻ​സൈ​റ്റ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജ ന​ട​ന്നു

സ​ഹ​യാ​ത്ര ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ഇ​ൻ​സൈ​റ്റ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജ ന​ട​ന്നു. ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന​ത് ന​വാ​ഗ​ത​നാ​യ മ​നോ​ജ് ജെ​യിം​സ് ആ​ണ്. സ​ഹ​യാ​ത്ര ഫി​ലിം​സി​ന്‍റെ ഡ​യ​റ​ക്ട​ർ ശി​വ​ദാ​സ​ൻ പാ​ണ്ടി​ക​ശാ​ല ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു.

സു​രേ​ഷ് മാ​ഞ്ഞാ​ലി സ്വി​ച്ച് ഓ​ൺ ക​ർ​മ്മം നി​ർ​വ​ഹി​ച്ചു. ന​വോ​ദ​യ സാ​ജു സ്ക്രി​പ്റ്റ് കൈ​മാ​റി ആ​ദ്യ ക്ലാ​പ്പ് അ​ടി​ച്ചു. സ​യ​ൻ​സ് ഫി​ക്ഷ​ൻ,ഫാ​ന്‍റ​സി ക്രൈം ​സൈ​ക്കോ ത്രി​ല്ലെ​ർ ജോ​ണ​റി​ൽ പ​റ​യു​ന്ന ക​ഥ​യാ​ണ് ചി​ത്ര​ത്തി​ന്‍റേ​ത്. അ​രു​ൺ​കു​മാ​ർ, ഡെ​യ്ൻ ഡേ​വി​സ്, കോ​ട്ട​യം ന​സീ​ർ, കോ​ട്ട​യം ര​മേ​ഷ്, സാ​ജു ന​വോ​ദ​യ, ടി​ജി​ൻ തോ​മ​സ്, എം.​കെ. ഷെ​ജി​ൻ, സു​രേ​ഷ് മാ​ഞ്ഞാ​ലി, മീ​നാ​ക്ഷി എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു.

ന​വം​ബ​ർ അ​വ​സാ​ന വാ​രം കോ​ട്ട​യം,എ​രു​മേ​ലി പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും.
ഡി​ഓ​പി ഷ​ഫീ​ഖ് ഇ​ബ്രാ​ഹിം. എ​ഡി​റ്റിം​ഗ് അ​ർ​ജു​ൻ പ്ര​കാ​ശ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ മ​ണി​ക​ണ്ഠ​ൻ. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ദി​നേ​ശ് ഗം​ഗ.​ജെ​ഫ്. മേ​ക്ക​പ്പ് പ്രി​ൻ​സ് പൊ​ന്നാ​നി. സം​ഗീ​തം, പ​ശ്ചാ​ത്ത​ല സം​ഗീ​തം എ​ബി ഡേ​വി​ഡ്. സ്റ്റു​ഡി​യോ ഓ​ഡി​യോ മെ​ട്രി​ക്സ്. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ സ​ജെ​യ​ൻ മി​ത്ര​ക്ക​രി. സൗ​ണ്ട് മി​ക്സി​ങ് വി​നീ​ത് എ​സ്റ്റ​പ്പാ​ൻ. സ്റ്റി​ൽ​സ് ബി​നു ചെ​മ്പ​കം. പി ​ആ​ർ ഓ ​എം കെ ​ഷെ​ജി​ൻ.

സെ​പ്റ്റം​ബ​ർ 25,26, 27 തീ​യ​തി​ക​ളി​ൽ അ​ഭി​നേ​ത്രി ഹി​മാ​ശ​ങ്ക​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന അ​ഭി​ന​യ​പ​രി​ശീ​ല​ന ക​ള​രി​യി​ൽ ക​ഴി​വ് തെ​ളി​യി​ക്കു​ന്ന നി​ര​വ​ധി അ​ഭി​നേ​താ​ക്ക​ൾ​ക്ക് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​വാ​ൻ അ​വ​സ​രം ന​ൽ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഈ ​ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക. 8129293630.

Related posts

Leave a Comment