ആ​യു​ഷ്കാ​ല സ​മ്പാ​ദ്യം മു​ഴു​വ​ൻ ചെ​ല​വ​ഴി​ച്ച് അ​മ്മ, ബാ​ങ്ക് വി​വ​ര​ങ്ങ​ൾ മ​ക​ൾ ക​ണ്ടെ​ത്തി​യ​തോടെ ത​ട്ടി​പ്പ് പു​റ​ത്ത​റി​ഞ്ഞു; 75കാ​രി​യാ​യ വ​യോ​ധി​ക​യി​ൽ നി​ന്ന് ത​ട്ടി​യെ​ടു​ത്ത​ത് 4 കോ​ടി രൂ​പ

വി​ശ്ര​മ​ജീ​വി​ത​ത്തി​നാ​യി മാ​റ്റി​വെ​ച്ച തു​ക​യും വീ​ട് വി​റ്റു​കി​ട്ടി​യ സ​മ്പാ​ദ്യ​വും ബ്യൂ​ട്ടി പാ​ർ​ല​റി​ലും വെ​ൽ​ന​സ് ക്ലി​നി​ക്കു​ക​ളി​ലു​മാ​യി ചെ​ല​വ​ഴി​ച്ച എ​ഴു​പ​ത്തി​യ​ഞ്ചു​കാ​രി​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധ​നേ​ടു​ന്ന​ത്.

ചൈ​ന​യി​ലെ ഷാ​ങ്ഹാ​യി​ലാ​ണ് സം​ഭ​വം. ത​ന്‍റെ ആ​യു​ഷ്കാ​ല സ​മ്പാ​ദ്യ​മാ​യ നാ​ല് കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് (3.5 ദ​ശ​ല​ക്ഷം യു​വാ​ൻ) വ​യോ​ധി​ക ബ്യൂ​ട്ടി പാ​ർ​ല​റി​ന് ന​ൽ​കി​യ​ത്. അ​മ്മ​യു​ടെ ബാ​ങ്ക് വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് മ​ക​ൾ ഞെ​ട്ടി​യ​തോ​ടെ​യാ​ണ് ത​ട്ടി​പ്പ് പു​റ​ത്ത​റി​ഞ്ഞ​ത്.

2016 മു​ത​ൽ ‘യോ​ങ്ഖി ബ്യൂ​ട്ടി ആ​ൻ​ഡ് ഹെ​യ​ർ​ഡ്രെ​സ്സിം​ഗ്’ എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് യു ​എ​ന്ന് പേ​രു​ള്ള വ​യോ​ധി​ക പ​തി​വാ​യി സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്ന​ത്. ച​ർ​മം ഉ​റ​പ്പി​ക്കു​ന്ന​തി​നു​ള്ള ട്രീ​റ്റ്‌​മെ​ന്‍റു​ക​ൾ, മെ​റി​ഡി​യ​ൻ മ​സാ​ജു​ക​ൾ, ഐ​ബ്രോ, ലി​പ് ടാ​റ്റൂ​യിം​ഗ് തു​ട​ങ്ങി നി​ര​വ​ധി സേ​വ​ന​ങ്ങ​ളാ​ണ് ഇ​വ​ർ ഇ​വി​ടെ​നി​ന്ന് സ്വീ​ക​രി​ച്ച​ത്.

എ​ന്നാ​ൽ സാ​ധാ​ര​ണ നി​ര​ക്കു​ക​ളേ​ക്കാ​ൾ ഭീ​മ​മാ​യ തു​ക​യാ​ണ് സ്ഥാ​പ​നം ഇ​വ​രി​ൽ​നി​ന്ന് ഈ​ടാ​ക്കി​യി​രു​ന്ന​ത്. ഉ​ദാ​ഹ​ര​ണ​ത്തി​ന്, ലി​പ് ടാ​റ്റൂ​യിം​ഗ് പാ​ക്കേ​ജി​നാ​യി മാ​ത്രം 5.6 ല​ക്ഷം രൂ​പ​യോ​ളം (39,800 യു​വാ​ൻ) ഇ​വ​ർ ഈ​ടാ​ക്കി.

ഇ​തി​നു​പു​റ​മേ, ഇ​തേ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ വ​യോ​ധി​ക​യെ മ​റ്റൊ​രു മെ​ഡി​ക്ക​ൽ ബ്യൂ​ട്ടി ക്ലി​നി​ക്കി​ലേ​ക്ക് ശി​പാ​ർ​ശ ചെ​യ്യു​ക​യും അ​വി​ടെ ‘ഇ​ന്‍റി​മേ​റ്റ് കെ​യ​ർ’ എ​ന്ന ചി​കി​ത്സ​യ്ക്കാ​യി മാ​ത്രം 42 ല​ക്ഷം രൂ​പ​യോ​ളം (300,000 യു​വാ​ൻ) ഈ​ടാ​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഈ ​ചി​കി​ത്സ ഇ​വ​ർ​ക്ക് ന​ൽ​കി​യി​രു​ന്നി​ല്ല. ബി​ല്ലു​ക​ളി​ൽ ‘സ്പേ​സ് ക്യാ​പ്സ്യൂ​ൾ’, ‘ഹാ​പ്പി​ന​സ് ചെ​യ​ർ’ എ​ന്നി​ങ്ങ​നെ അ​വി​ശ്വ​സ​നീ​യ​മാ​യ സേ​വ​ന​ങ്ങ​ളു​ടെ പേ​രു​ക​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

വീ​ട് വി​റ്റു​കി​ട്ടി​യ പ​ണ​മാ​ണ് വ​യോ​ധി​ക സ​ലോ​ണി​ൽ ചെ​ല​വ​ഴി​ച്ച​ത്. പ​ണം തീ​ർ​ന്ന​തോ​ടെ വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന ഇ​വ​ർ​ക്ക് ആ​ഭ​ര​ണ​ങ്ങ​ൾ വ​രെ വി​ൽ​ക്കേ​ണ്ടി വ​ന്നു. ഒ​ടു​വി​ൽ മ​ക​ൾ ഒ​രു പ്രാ​ദേ​ശി​ക ടെ​ലി​വി​ഷ​ൻ ചാ​ന​ലി​ന്‍റെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ വ​യോ​ധി​ക സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​ര​മാ​ണ് സേ​വ​ന​ങ്ങ​ൾ സ്വീ​ക​രി​ച്ച​തെ​ന്നും വി​ല വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു എ​ന്നു​മാ​ണ് സ​ലോ​ൺ അ​ധി​കൃ​ത​രു​ടെ വാ​ദം. എ​ന്നാ​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ മു​ൻ​കൂ​റാ​യി വാ​ങ്ങി​യ തു​ക​യു​ടെ ഒ​രു ഭാ​ഗം തി​രി​ച്ചു​കൊ​ടു​ക്കാ​ൻ സ്ഥാ​പ​നം ത​യ്യാ​റാ​യി.

സം​ഭ​വ​ത്തി​ൽ വ​ലി​യ ജ​ന​രോ​ഷ​മാ​ണ് ഓ​ൺ​ലൈ​നി​ൽ ഉ​യ​രു​ന്ന​ത്. പ്രാ​യ​മാ​യ ഉ​പ​ഭോ​ക്താ​ക്ക​ളെ ല​ക്ഷ്യ​മി​ട്ട് ബ്യൂ​ട്ടി പാ​ർ​ല​റു​ക​ൾ ന​ട​ത്തു​ന്ന ഇ​ത്ത​രം ചൂ​ഷ​ണ​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്.

Related posts

Leave a Comment