അ​സം മു​ത​ൽ മ​ധു​ര വ​രെ 3,000 കി​ലോ​മീ​റ്റ​ർ യാ​ത്ര; വി​നാ​യ​ക ച​തു​ർഥി നാ​ളി​ൽ മ​ധു​ര മീ​നാ​ക്ഷി ക്ഷേ​ത്ര​ത്തി​ലെ​ത്തി അഞ്ചു വ​യ​സു​കാ​രി ‘ദു​ർ​ഗ’

അ​സ​മി​ൽ നി​ന്ന് 3,000 കി​ലോ​മീ​റ്റ​റി​ല​ധി​കം യാ​ത്ര ചെ​യ്ത് അ​ഞ്ചു വ​യ​സു​ള്ള ‘ദു​ർ​ഗ്ഗ’ എ​ന്ന പി​ടി​യാ​ന മ​ധു​ര മീ​നാ​ക്ഷി അ​മ്മ​ൻ ക്ഷേ​ത്ര​ത്തി​ലെ​ത്തി. വി​നാ​യ​ക ച​തു​ർ​ഥി ദി​ന​ത്തി​ൽ ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ച ആ​ന​യെ പു​ഷ്പ​വൃ​ഷ്ടി ന​ട​ത്തി​യാ​ണ് ക്ഷേ​ത്ര അ​ധി​കൃ​ത​രും ഭ​ക്ത​രും ചേ​ർ​ന്ന് സ്വീ​ക​രി​ച്ച​ത്.

ക്ഷേ​ത്ര​ങ്ങ​ൾ ആ​ന​ക​ളെ വാ​ങ്ങു​ന്ന​തും ദാ​ന​മാ​യി സ്വീ​ക​രി​ക്കു​ന്ന​തും വി​ല​ക്കി​ക്കൊ​ണ്ടു​ള്ള മു​ൻ ഉ​ത്ത​ര​വ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ബെ​ഞ്ച് റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ആ​ന​യെ കൊ​ണ്ടു​വ​രാ​ൻ വ​ഴി​തെ​ളി​ഞ്ഞ​ത്. കോ​ട​തി ഉ​ത്ത​ര​വി​ന് പി​ന്നാ​ലെ വ​നം​വ​കു​പ്പ് ആ​വ​ശ്യ​മാ​യ അ​നു​മ​തി ന​ൽ​കു​ക​യും അ​സ​മി​ൽ നി​ന്ന് ദു​ർ​ഗ​യെ മ​ധു​ര​യി​ലേ​ക്ക് എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു.

മീ​നാ​ക്ഷി അ​മ്മ​ൻ ക്ഷേ​ത്ര​ത്തി​ൽ നി​ല​വി​ൽ ‘പാ​ർ​വ്വ​തി’ എ​ന്ന ഒ​രു പി​ടി​യാ​ന കൂ​ടി​യു​ണ്ട്. ദു​ർ​ഗ്ഗ​യ്ക്ക് പു​റ​മേ, കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഒ​രു ഒ​ട്ട​ക​ത്തെ​യും ക്ഷേ​ത്ര​ത്തി​ലേ​ക്ക് വാ​ങ്ങി എ​ത്തി​ച്ചി​രു​ന്നു. വി​നാ​യ​ക ച​തു​ർ​ഥി ദി​ന​ത്തി​ൽ ത​ന്നെ പു​തി​യ അ​തി​ഥി​യാ​യി ദു​ർ​ഗ എ​ത്തി​യ​ത് വ​ലി​യ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് ഭ​ക്ത​ജ​ന​ങ്ങ​ൾ ആ​ഘോ​ഷ​മാ​ക്കി​യ​ത്.

Related posts

Leave a Comment