മ​ല​യാ​ള സി​നി​മ​യി​ൽ നി​ന്നും പ​ഠി​ക്കാ​ൻ ഒ​രു​പാ​ടു​ണ്ട്: നാനി

മ​ല​യാ​ള സി​നി​മ​യെ വീ​ണ്ടും പ്ര​ശം​സി​ച്ച് ന​ട​ന്‍ നാ​നി. ത​ന്‍റെ പു​തി​യ ചി​ത്രം പാ​ര​ഡൈ​സി​ന്‍റെ പ്രൊ​മോ​ഷ​നു​വേ​ണ്ടി കേ​ര​ള​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് നാ​നി വീ​ണ്ടും മ​ല​യാ​ള സി​നി​മ​യെ പു​ക​ഴ്ത്തി​യ​ത്. കേ​ര​ള​ത്തി​ലെ​ത്തു​മ്പോ​ള്‍ ത​നി​ക്ക് ല​ഭി​ക്കു​ന്ന സ്‌​നേ​ഹം വ​ള​രെ വ​ലു​താ​ണെ​ന്നും അ​തി​നാ​ല്‍ ത​ന്‍റെ എ​ല്ലാ സി​നി​മ​യു​ടേ​യും പ്രൊ​മോ​ഷ​നു​വേ​ണ്ടി കേ​ര​ള​ത്തി​ല്‍ വ​രു​മെ​ന്നും നാ​നി പ​റ​ഞ്ഞു.

മ​ല​യാ​ള സി​നി​മ​യി​ല്‍ നി​ന്നും മ​റ്റ് ഇ​ന്‍​ഡ​സ്ട്രി​ക​ള്‍​ക്ക് പ​ഠി​ക്കാ​ന്‍ ഒ​രു​പാ​ടു​ണ്ടെ​ന്നും നാ​നി പ​റ​യു​ന്നു. മ​ല​യാ​ള സി​നി​മ എ​ങ്ങ​നെ​യാ​ണ് സ​മ​യ​ത്തി​നു​ള്ളി​ല്‍ സി​നി​മ തീ​ര്‍​ക്കു​ന്ന​തും, പു​തി​യ ആ​ശ​യ​ങ്ങ​ളും ഗം​ഭീ​ര പ്ര​ക​ട​ന​ങ്ങ​ളും സാ​ധ്യ​മാ​ക്കു​ന്ന​തെ​ന്നും മ​റ്റു​ള്ള​വ​ര്‍ ക​ണ്ട് പ​ഠി​ക്ക​ണ​മെ​ന്നും നാ​നി പ​റ​യു​ന്നു.

”മ​ല​യാ​ളം സി​നി​മ​യോ​ട് എ​നി​ക്ക് എ​ത്ര​ത്തോ​ളം ഇ​ഷ്ട​മു​ണ്ടെ​ന്ന് ഞാ​ന്‍ എ​ല്ലാ​യി​പ്പോ​ഴും പ​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​വി​ടു​ത്തെ ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ നി​ന്നും പ​ഠി​ക്കാ​ന്‍ ഒ​രു​പാ​ടു​ണ്ട്. പ്ര​ത്യേ​കി​ച്ചും, സ​മ​യ​ത്തേ​യും റി​സോ​ഴ്‌​സി​നേ​യും കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ല്‍. എ​ന്നി​ട്ടും മി​ക​ച്ച നി​ല​വാ​ര​മു​ള്ള, ന​ല്ല കോ​ണ്‍​സെ​പ്റ്റു​ള്ള, ഗം​ഭീ​ര പ്ര​ക​ട​ന​ങ്ങ​ളു​ള്ള സി​നി​മ ചെ​യ്യാ​ന്‍ സാ​ധി​ക്കു​ന്നു​ണ്ട്. ആ ​മേ​ഖ​ല​യി​ല്‍ മ​റ്റ് എ​ല്ലാ ഇ​ന്‍​ഡ​സ്ട്രി​യും മ​ല​യാ​ള​ത്തി​ല്‍ നി​ന്നും പ​ഠി​ക്ക​ണം” എ​ന്നാ​ണ് നാ​നി പ​റ​യു​ന്ന​ത്.

ഇ​തി​നി​ടെ ‘ദ് ​പാ​ര​ഡൈ​സ്’ സി​നി​മ​യു​ടെ പ്രൊ​മോ​ഷ​ൻ പ​രി​പാ​ടി​ക്കി​ടെ സ്ത്രീ​ക​ളു​ടെ ഹെ​യ​ർ സ്‌​റ്റൈ​ലി​നെ​ക്കു​റി​ച്ച് നാ​നി​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് തി​രി​കൊ​ളു​ത്തി. ‘സ്ത്രീ​ക​ൾ വീ​ണ്ടും പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ മു​ടി പി​ന്നി​യി​ടാ​ൻ തു​ട​ങ്ങ​ണം’ എ​ന്ന നാ​നി​യു​ടെ ഉ​പ​ദേ​ശ​മാ​ണ് സ്ത്രീ​ക​ളെ ചൊ​ടി​പ്പി​ച്ച​ത്. സി​നി​മ​യി​ൽ ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഹെ​യ​ർ സ്റ്റൈ​ലി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്ക​വെ, മു​ടി പി​ന്നി​യി​ട്ട സ്ത്രീ​ക​ളെ കാ​ണാ​ൻ ന​ല്ല ഭം​ഗി​യാ​ണെ​ന്നും ഇ​ന്ന​ത്തെ കാ​ല​ത്ത് സ്ത്രീ​ക​ളാ​രും മു​ടി പി​ന്നി​യി​ടു​ന്ന​ത് താ​ൻ കാ​ണാ​റി​ല്ലെ​ന്ന് നാ​നി പ​റ​ഞ്ഞ​ത്.

പാ​ശ്ചാ​ത്യ സം​സ്‌​കാ​ര​ത്തി​ന്‍റെ അ​മി​ത​മാ​യ സ്വാ​ധീ​ന​മാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നും, സ്ത്രീ​ക​ൾ പ​ഴ​യ​തു​പോ​ലെ മു​ടി ന​ന്നാ​യി എ​ണ്ണ തേ​ച്ച് പി​ന്നി​യി​ടു​ന്ന രീ​തി​യി​ലേ​ക്ക് മ​ട​ങ്ങി​വ​ര​ണ​മെ​ന്നും താ​രം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നെ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് നാ​നി​ക്ക് നേ​രി​ടേ​ണ്ടി​വ​ന്ന​ത്.

ജോ​ലി​ത്തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ മു​ടി പ​രി​പാ​ലി​ക്കാ​നും പി​ന്നാ​നും ഇ​ന്ന​ത്തെ സ്ത്രീ​ക​ൾ​ക്ക് ആ​വ​ശ്യ​ത്തി​ന് സ​മ​യ​മി​ല്ലെ​ന്നും പ​ല​രും ചൂ​ണ്ടി​കാ​ട്ടു​ന്നു. നി​ങ്ങ​ളു​ടെ ഉ​പ​ദേ​ശ​ങ്ങ​ൾ നി​ങ്ങ​ളു​ടെ ക​യ്യി​ൽ ത​ന്നെ വെ​ച്ചോ​ളൂ. ഇ​തി​ലൊ​ക്കെ ഇ​ട​പെ​ടാ​ൻ നി​ങ്ങ​ൾ​ക്കാ​രാ​ണ് അ​വ​കാ​ശം ത​ന്ന​ത് ?. മു​ടി പി​ന്നി​യി​ടാ​ൻ സ​മ​യ​വും ക​ഠി​നാ​ധ്വാ​ന​വും പ​രി​ശീ​ല​ന​വും വേ​ണം. അ​തി​ലും പ്ര​ധാ​ന​പ്പെ​ട്ട വ​ലി​യ വ​ലി​യ കാ​ര്യ​ങ്ങ​ൾ ഞ​ങ്ങ​ൾ​ക്ക് ചെ​യ്യാ​നു​ണ്ടെ​ന്നും ഒ​രാ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു.

നാ​നി​യു​ടെ പു​തി​യ ചി​ത്രം പാ​ര​ഡൈ​സ് റി​ലീ​സി​ന് ത​യാ​റെ​ടു​ക്കു​ക​യാ​ണ്. നാ​നി​യു​ടെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ ചി​ത്ര​മാ​ണ് പാ​ര​ഡൈ​സ്. തെ​ലു​ങ്കി​ന് പു​റ​മെ ത​മി​ഴ്, മ​ല​യാ​ളം, ഹി​ന്ദി, ക​ന്ന​ഡ ഭാ​ഷ​ക​ളി​ലും ചി​ത്രം തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. ശ്രീ​കാ​ന്ത് ഒ​ഡേ​ല ഒ​രു​ക്കു​ന്ന സി​നി​മ ഈ​മാ​സം 24ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

Related posts

Leave a Comment