20 ലേറെ തുന്നിക്കെട്ടുകള്‍ ഉണ്ടായിരുന്നു. മുഖം പൂര്‍ണമായും തകര്‍ന്നു. പ്ലാസ്റ്റിക് സര്‍ജറി ചെയ്തതിനുശേഷം ആറാംദിനം ഷൂട്ടിംഗ് സെറ്റിലേക്ക് തിരിച്ചെത്തിയ മഹിമയുടെ ആത്മാർപ്പണത്തെ വാഴ്ത്തുകയാണ് സിനിമാലോകം.
അടുത്തിടെ റിലീസ് ചെയ്ത് പ്രേഷക ശ്രദ്ധ പിടിച്ചുപറ്റിയ സൂരി നായികനായി തിയറ്ററിലെത്തിയ മണ്ടാടി എന്ന ചിത്രത്തിന്റെ സംവിധായകനാണ് മഹിമയുടെ ത്യാഗത്തെയും സിനിമയോടുള്ള സമർപ്പണത്തെയും കുറിച്ച് സംസാരിച്ചത്. ചിത്രം മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്പോൾ സിനിമയുടെ പിന്നാന്പുറ വേദനകളെകുറിച്ച് സംവിധായകൻ മതിമാരന്‍ പുകഴേന്തി വെളിപ്പെടുത്തിയത്. ഇതുവരെ ആരും അറിയാകഥ പങ്കുവച്ചപ്പോൾ പലർക്കും ഷോക്കിംഗ് ആയിരുന്നു.
“ഇത് പലര്‍ക്കും അറിയില്ല എന്ന് പറഞ്ഞുകൊണ്ടാണ് മതിമാരന്‍ സംസാരിച്ചത്. ചിത്രത്തിലെ പാട്ട് രംഗം ചിത്രീകരിക്കുന്നതിന് മുന്‍പ് മഹിമയ്ക്ക് വലിയൊരു ആക്സിഡന്റ് സംഭവിച്ചു. ഇരുപതിലേറെ സ്റ്റിച്ചസ് ഉണ്ടായിരുന്നു, മുഖം പൂര്‍ണമായും കൊളാപ്സ് ആയി. അതിന് ശേഷം മഹിമ എനിക്ക് ഒരു സെല്‍ഫി ചിത്രം എടുത്ത് അയച്ചിരുന്നു. ഒട്ടും നാണമില്ലാതെ ഞാന്‍ ചോദിച്ചത്, ഷൂട്ടിംഗിന് വരില്ലേ എന്നാണ്. എന്നോട് ക്ഷമിക്കണം, അപ്പോള്‍ അതാണ് ചോദിക്കാന്‍ തോന്നിയത്.
പിന്നീട് പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് ആറ് ദിവസം കഴിയുമ്പോഴേക്കും മഹിമ സെറ്റിലേക്ക് തിരിച്ചെത്തി. അതിന് ശേഷമാണ് ചിത്രത്തിലെ ആ പാട്ട് രംഗം ചിത്രീകരിച്ചത്. അതിന് പിന്നില്‍ എത്രയോ വലിയൊരു വേദനയുണ്ട്. താങ്ക്യു മഹിമ ”. എന്നാണ് സംവിധായകന് വേദിയില്‍ സംസാരിച്ചത്.
ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ ആരംഭിച്ച കാസർഗോട്ടുകാരിയായ മഹിമ നമ്പ്യാര്‍ കാര്യസ്ഥന് എന്ന ചിത്രത്തില്‍ ദിലീപിന്റെ സഹോദരിയായിട്ടാണ് ബിഗ് സ്ക്രീനിൽ എത്തിയത്. അതിന് ശേഷം തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകള്‍ ചെയ്തു. പക്ഷേ കരിയര്‍ ബ്രേക്ക് സംഭവിച്ചത് 2023 ല്‍ പുറത്തിറങ്ങിയ ആര്‍ഡിഎക്സിന് ശേഷമാണ്. അതിന് ശേഷം തമിഴിലും മലയാളത്തിലും നിരവധി വേഷങ്ങള്‍ നടിയെ തേടിയെത്തിയിരുന്നു. അതിനിടയിലാണ് ഈ അപകടം സംഭവിച്ചത്.
മഹിമയാകട്ടെ ഈ അപകടത്തെ കുറിച്ച് ഒരിടത്തുപോലും സംസാരിച്ചില്ല. സംവിധായകന് ഇക്കാര്യം വേദിയില്‍ പറയുന്നത് വരെ മഹിമ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് പോലും ഇട്ടിരുന്നില്ല. അത്രയും ഭീകരമായ അപകടം സംഭവിച്ചിട്ടും കരിയറിലേക്ക് ശക്തമായി തിരിച്ചു വന്ന മഹിമയെ പ്രശംസിക്കുകയാണ് സിനിമ ഇൻഡസ്ട്രിയും ആരാധകരും. മണ്ടാടിയിലെ അഭിനയത്തിന് മഹിമയ്ക്ക് ലഭിക്കുന്ന പ്രശംസ തീർത്തും നടി അർഹിക്കുന്നതാണെന്നാണ് ആരാധകരുടെ അഭിപ്രായം.
