അ​പ​ക​ട​ത്തി​ൽ മു​ഖം ത​ക​ർ​ന്നി​ട്ടും ആ​റാം​ദി​നം ഷൂ​ട്ടിം​ഗി​നെ​ത്തി..! മ​ഹി​മ​യു​ടെ ആ​ത്മാ​ർ​പ്പ​ണ​ത്തെ വാ​ഴ്ത്തി സി​നി​മാ​ലോ​കം

20 ലേ​റെ തു​ന്നി​ക്കെ​ട്ടു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. മു​ഖം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി ചെ​യ്ത​തി​നു​ശേ​ഷം ആ​റാം​ദി​നം ഷൂ​ട്ടിം​ഗ് സെ​റ്റി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ മ​ഹി​മ​യു​ടെ ആ​ത്മാ​ർ​പ്പ​ണ​ത്തെ വാ​ഴ്ത്തു​ക​യാ​ണ് സി​നി​മാ​ലോ​കം.

അ​ടു​ത്തി​ടെ റി​ലീ​സ് ചെ​യ്ത് പ്രേ​ഷ​ക ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ സൂ​രി നാ​യി​ക​നാ​യി തി​യ​റ്റ​റി​ലെ​ത്തി​യ മ​ണ്ടാ​ടി എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​ണ് മ​ഹി​മ​യു​ടെ ത്യാ​ഗ​ത്തെ​യും സി​നി​മ​യോ​ടു​ള്ള സ​മ​ർ​പ്പ​ണ​ത്തെ​യും കു​റി​ച്ച് സം​സാ​രി​ച്ച​ത്. ചി​ത്രം മി​ക​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ള്‍ ല​ഭി​ക്കു​ന്പോ​ൾ സി​നി​മ​യു​ടെ പി​ന്നാ​ന്പു​റ വേ​ദ​ന​ക​ളെ​കു​റി​ച്ച് സം​വി​ധാ​യ​ക​ൻ മ​തി​മാ​ര​ന്‍ പു​ക​ഴേ​ന്തി വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​തു​വ​രെ ആ​രും അ​റി​യാ​ക​ഥ പ​ങ്കു​വ​ച്ച​പ്പോ​ൾ പ​ല​ർ​ക്കും ഷോ​ക്കിം​ഗ് ആ​യി​രു​ന്നു.

“ഇ​ത് പ​ല​ര്‍​ക്കും അ​റി​യി​ല്ല എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് മ​തി​മാ​ര​ന്‍ സം​സാ​രി​ച്ച​ത്. ചി​ത്ര​ത്തി​ലെ പാ​ട്ട് രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​ന് മു​ന്പ് മ​ഹി​മ​യ്ക്ക് വ​ലി​യൊ​രു ആ​ക്‌​സി​ഡ​ന്‍റ് സം​ഭ​വി​ച്ചു. ഇ​രു​പ​തി​ലേ​റെ സ്റ്റി​ച്ച​സ് ഉ​ണ്ടാ​യി​രു​ന്നു, മു​ഖം പൂ​ര്‍​ണ​മാ​യും കൊ​ളാ​പ്‌​സ് ആ​യി. അ​തി​ന് ശേ​ഷം മ​ഹി​മ എ​നി​ക്ക് ഒ​രു സെ​ല്‍​ഫി ചി​ത്രം എ​ടു​ത്ത് അ​യ​ച്ചി​രു​ന്നു. ഒ​ട്ടും നാ​ണ​മി​ല്ലാ​തെ ഞാ​ന്‍ ചോ​ദി​ച്ച​ത്, ഷൂ​ട്ടിം​ഗി​ന് വ​രി​ല്ലേ എ​ന്നാ​ണ്. എ​ന്നോ​ട് ക്ഷ​മി​ക്ക​ണം, അ​പ്പോ​ള്‍ അ​താ​ണ് ചോ​ദി​ക്കാ​ന്‍ തോ​ന്നി​യ​ത്.

പി​ന്നീ​ട് പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി ചെ​യ്ത് ആ​റ് ദി​വ​സം ക​ഴി​യു​മ്പോ​ഴേ​ക്കും മ​ഹി​മ സെ​റ്റി​ലേ​ക്ക് തി​രി​ച്ചെ​ത്തി. അ​തി​ന് ശേ​ഷ​മാ​ണ് ചി​ത്ര​ത്തി​ലെ ആ ​പാ​ട്ട് രം​ഗം ചി​ത്രീ​ക​രി​ച്ച​ത്. അ​തി​ന് പി​ന്നി​ല്‍ എ​ത്ര​യോ വ​ലി​യൊ​രു വേ​ദ​ന​യു​ണ്ട്. താ​ങ്ക്യു മ​ഹി​മ ”. എ​ന്നാ​ണ് സം​വി​ധാ​യ​ക​ന്‍ വേ​ദി​യി​ല്‍ സം​സാ​രി​ച്ച​ത്.

ജൂ​നി​യ​ര്‍ ആ​ര്‍​ട്ടി​സ്റ്റാ​യി ക​രി​യ​ര്‍ ആ​രം​ഭി​ച്ച കാ​സ​ർ​ഗോ​ട്ടു​കാ​രി​യാ​യ മ​ഹി​മ ന​മ്പ്യാ​ര്‍ കാ​ര്യ​സ്ഥ​ന്‍ എ​ന്ന ചി​ത്ര​ത്തി​ല്‍ ദി​ലീ​പി​ന്‍റെ സ​ഹോ​ദ​രി​യാ​യി​ട്ടാ​ണ് ബി​ഗ് സ്‌​ക്രീ​നി​ൽ എ​ത്തി​യ​ത്. അ​തി​ന് ശേ​ഷം ത​മി​ഴി​ലും മ​ല​യാ​ള​ത്തി​ലു​മാ​യി നി​ര​വ​ധി സി​നി​മ​ക​ള്‍ ചെ​യ്തു. പ​ക്ഷേ ക​രി​യ​ര്‍ ബ്രേ​ക്ക് സം​ഭ​വി​ച്ച​ത് 2023 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ആ​ര്‍​ഡി​എ​ക്‌​സി​ന് ശേ​ഷ​മാ​ണ്. അ​തി​ന് ശേ​ഷം ത​മി​ഴി​ലും മ​ല​യാ​ള​ത്തി​ലും നി​ര​വ​ധി വേ​ഷ​ങ്ങ​ള്‍ ന​ടി​യെ തേ​ടി​യെ​ത്തി​യി​രു​ന്നു. അ​തി​നി​ട​യി​ലാ​ണ് ഈ ​അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

മ​ഹി​മ​യാ​ക​ട്ടെ ഈ ​അ​പ​ക​ട​ത്തെ കു​റി​ച്ച് ഒ​രി​ട​ത്തു​പോ​ലും സം​സാ​രി​ച്ചി​ല്ല. സം​വി​ധാ​യ​ക​ന്‍ ഇ​ക്കാ​ര്യം വേ​ദി​യി​ല്‍ പ​റ​യു​ന്ന​ത് വ​രെ മ​ഹി​മ ഒ​രു സോ​ഷ്യ​ല്‍ മീ​ഡി​യ പോ​സ്റ്റ് പോ​ലും ഇ​ട്ടി​രു​ന്നി​ല്ല. അ​ത്ര​യും ഭീ​ക​ര​മാ​യ അ​പ​ക​ടം സം​ഭ​വി​ച്ചി​ട്ടും ക​രി​യ​റി​ലേ​ക്ക് ശ​ക്ത​മാ​യി തി​രി​ച്ചു വ​ന്ന മ​ഹി​മ​യെ പ്ര​ശം​സി​ക്കു​ക​യാ​ണ് സി​നി​മ ഇ​ൻ​ഡ​സ്ട്രി​യും ആ​രാ​ധ​ക​രും. മ​ണ്ടാ​ടി​യി​ലെ അ​ഭി​ന​യ​ത്തി​ന് മ​ഹി​മ​യ്ക്ക് ല​ഭി​ക്കു​ന്ന പ്ര​ശം​സ തീ​ർ​ത്തും ന​ടി അ​ർ​ഹി​ക്കു​ന്ന​താ​ണെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ അ​ഭി​പ്രാ​യം.

Related posts

Leave a Comment