സി​നി​മ​യി​ലെ ഡ​യ​ലോ​ഗ് അ​ടി​ച്ച വി​ദ്യാ​ർ​ഥി​യു​ടെ കോ​ള​റി​ൽ പി​ടി​ച്ച് പ്രൊ​ഫ​സ​ർ, സ്റ്റേ​ജി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ, വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ വി​മ​ർ​ശ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങു​ന്നു

കോ​ളജ് പ​രി​പാ​ടി​ക്കി​ടെ സി​നി​മാ ഡ​യ​ലോ​ഗ് പ​റ​ഞ്ഞ് ക​ളി​യാ​ക്കാ​ൻ ശ്ര​മി​ച്ച വി​ദ്യാ​ർ​ഥി​യു​ടെ കോ​ള​റി​ൽ ക​യ​റി​പ്പി​ടി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ്ര​ഫ​സ​ർ. അ​ഹ​മ്മ​ദാ​ബാ​ദി​ലെ നി​ർ​മ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ന​ട​ന്ന ടെ​ക്‌​നി​ക്ക​ൽ ഫെ​സ്റ്റി​നി​ടെ​യാ​ണ് സ​ദ​സി​നെ മു​ഴു​വ​ൻ ഞെ​ട്ടി​ച്ച നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ‘ടെ​ക്‌​നോ​ഫോ​റ 2026’ എ​ന്ന പ​രി​പാ​ടി​ക്കി​ടെ​യാ​ണ് സം​ഭ​വം. സ്റ്റാ​ൻ​ഡ്-​അ​പ്പ് കൊ​മേ​ഡി​യ​ൻ ര​ജ​ത് സൂ​ദ് പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ, ഇ​ല​ക്ട്രോ​ണി​ക്സ് വി​ഭാ​ഗം മേ​ധാ​വി​യാ​യ ഡോ. ​ഹി​മാ​ൻ​ഷു പ​ട്ടേ​ൽ ഫോ​ണി​ൽ നി​ന്ന് എ​ന്തോ വാ​യി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു.

പ്രൊ​ഫ​സ​ർ വ​ള​രെ സാ​വ​ധാ​ന​ത്തി​ൽ വാ​യി​ക്കു​ന്ന​ത് ക​ണ്ട് സ​ദ​സ്സി​ലി​രു​ന്ന ഒ​രു വി​ദ്യാ​ർ​ഥി ‘ഗോ​ൽ​മാ​ൽ 3’ എ​ന്ന ഹി​ന്ദി ചി​ത്ര​ത്തി​ലെ ത​മാ​ശ രൂ​പ​ത്തി​ലു​ള്ള “ജ​ൽ​ദി ബോ​ൽ, ക​ൽ സു​ബ​ഹ് പ​ൻ​വേ​ൽ നി​ക​ൽ​നാ ഹൈ” (​വേ​ഗം പ​റ​യ്, നാ​ളെ രാ​വി​ലെ പ​ൻ​വേ​ലി​ൽ പോ​കാ​നു​ള്ള​താ​ണ്) എ​ന്ന പ്ര​ശ​സ്ത​മാ​യ ഡ​യ​ലോ​ഗ് ഉ​റ​ക്കെ വി​ളി​ച്ചു പ​റ​ഞ്ഞു.

തു​ട​ർ​ന്ന് പ്ര​കോ​പി​ത​നാ​യ പ്രൊ​ഫ​സ​ർ “എ​ന്നാ​ൽ നീ ​ഇ​റ​ങ്ങി​പ്പോ​ടാ” എ​ന്ന് മ​റു​പ​ടി ന​ൽ​കു​ക​യും, കൈ​വി​ശ​ദീ​ക​രി​ച്ച് വി​ദ്യാ​ർ​ഥി​യെ സ്റ്റേ​ജി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ക​യു​മാ​യി​രു​ന്നു. സ്റ്റേ​ജി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​യു​ടെ കോ​ള​റി​ൽ പ​ര​സ്യ​മാ​യി ക​യ​റി​പ്പി​ടി​ച്ച പ്രൊ​ഫ​സ​ർ ക​ടു​ത്ത ഭാ​ഷ​യി​ലാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

“നി​ന്‍റെ പ്ര​ശ്നം എ​ന്താ​ണ്? എ​നി​ക്ക് ഏ​ത് അ​റ്റം വ​രെ​യും പോ​കാ​ൻ ക​ഴി​യും. നി​ർ​മ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഏ​തെ​ങ്കി​ലും അ​ധ്യാ​പ​ക​രെ അ​പ​മാ​നി​ക്കാ​ൻ തു​നി​ഞ്ഞാ​ൽ നി​ന്‍റെ ഭാ​വി ത​ക​രും,” എ​ന്ന് പ്ര​ഫ​സ​ർ ദേ​ഷ്യ​ത്തോ​ടെ പ​റ​യു​ന്ന​ത് വൈ​റ​ലാ​യ വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.

26 വ​ർ​ഷ​മാ​യി യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന മു​തി​ർ​ന്ന അ​ധ്യാ​പ​ക​നാ​ണ് ഡോ. ​ഹി​മാ​ൻ​ഷു പ​ട്ടേ​ൽ. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് മാ​ധ്യ​മ​ങ്ങ​ൾ ചോ​ദി​ച്ചെ​ങ്കി​ലും പ്ര​തി​ക​രി​ക്കാ​ൻ അ​ദ്ദേ​ഹം ത​യ്യാ​റാ​യി​ല്ല.

അ​തേ​സ​മ​യം, വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തോ​ടെ വ​ലി​യ രീ​തി​യി​ലു​ള്ള വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളാ​ണ് ഉ​യ​രു​ന്ന​ത്. വി​ദ്യാ​ർ​ത്ഥി അ​ച്ച​ട​ക്ക​ലം​ഘ​നം ന​ട​ത്തി​യാ​ലും ഒ​രു അ​ധ്യാ​പ​ക​ൻ പ​ര​സ്യ​മാ​യി കോ​ള​റി​ൽ പി​ടി​ക്കു​ന്ന​ത് തെ​റ്റാ​ണെ​ന്നും പ്രൊ​ഫ​ഷ​ണ​ലാ​യി കൈ​കാ​ര്യം ചെ​യ്യ​ണ​മാ​യി​രു​ന്നു എ​ന്നും ഒ​രു വി​ഭാ​ഗം വാ​ദി​ക്കു​മ്പോ​ൾ, അ​ധ്യാ​പ​ക​രോ​ടു​ള്ള ബ​ഹു​മാ​ന​മി​ല്ലാ​യ്മ​യ്ക്ക് ഇ​ത്ത​രം ശി​ക്ഷ​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് മ​റ്റു​ള്ള​വ​രു​ടെ അ​ഭി​പ്രാ​യം.

 

Related posts

Leave a Comment