കർഷകന്‍റെ കൈകളിൽ എത്തുന്നത്‍ ? ഒ​രു നാ​ര​ങ്ങ​യ്ക്ക് 850 രൂ​പ, ത​ക്കാ​ളി​ക്ക് 680!; പ​ച്ച​ക്ക​റി വി​ല ക​ണ്ട് അ​ത്ഭു​ത​പ്പെ​ട്ട് യുവാവ്, ഇ​ന്ത്യ​ൻ ക​ർ​ഷ​ക​രു​ടെ അ​വ​സ്ഥ​യെ​ക്കു​റി​ച്ചും ച​ർ​ച്ച

നോ​ർ​വേ​യി​ലെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ പ​ച്ച​ക്ക​റി വി​ല​യും ഇ​ന്ത്യ​യി​ലെ നി​ര​ക്കു​ക​ളും താ​ര​ത​മ്യം ചെ​യ്തു​കൊ​ണ്ട് ഒ​രു ഇ​ന്ത്യ​ൻ യു​വാ​വ് പ​ങ്കു​വെ​ച്ച പോ​സ്റ്റ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​വു​ക​യാ​ണ്. നോ​ർ​വേ​യി​ൽ വ​സി​ക്കു​ന്ന വി​നോ​ദ് എ​ന്ന യു​വാ​വാ​ണ് എ​ക്സി​ൽ പ​ച്ച​ക്ക​റി വി​ല​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്.

വ​ർ​ഷ​ങ്ങ​ളാ​യി നോ​ർ​വേ​യി​ൽ ജീ​വി​ക്കു​ന്നെ​ങ്കി​ലും ത​ദ്ദേ​ശീ​യ പ​ച്ച​ക്ക​റി സ്റ്റോ​റു​ക​ളി​ലെ വി​ല​വി​വ​ര​ങ്ങ​ൾ ഇ​പ്പോ​ഴും ത​ന്നി​ൽ അ​ത്ഭു​ത​മു​ണ്ടാ​ക്കു​ന്നു​വെ​ന്ന് വി​നോ​ദ് കു​റി​ച്ചു.

ഓ​ർ​ഗാ​നി​ക് നാ​ര​ങ്ങ: നോ​ർ​വേ​യി​ൽ കി​ലോ​യ്ക്ക് ഏ​ക​ദേ​ശം ₹850 (ഇ​ന്ത്യ​യി​ൽ ₹90 – ₹110).
ത​ക്കാ​ളി: നോ​ർ​വേ​യി​ൽ കി​ലോ​യ്ക്ക് ₹680(ഇ​ന്ത്യ​യി​ൽ ₹60 – ₹80), സ​ലാ​ഡ് വെ​ള്ള​രി (Cucumber): നോ​ർ​വേ​യി​ൽ ഒ​രെ​ണ്ണ​ത്തി​ന് ₹300 (ഇ​ന്ത്യ​യി​ൽ ഒ​രെ​ണ്ണ​ത്തി​ന് ₹20 – ₹30)

നോ​ർ​വേ​യി​ലെ വി​ല​യേ​ക്കാ​ൾ 8 ഇ​ര​ട്ടി കു​റ​ഞ്ഞ നി​ര​ക്കി​ലാ​ണ് ഇ​ന്ത്യ​യി​ൽ പ​ച്ച​ക്ക​റി​ക​ൾ ല​ഭി​ക്കു​ന്ന​ത്. എ​ന്നാ​ൽ നോ​ർ​വേ​യി​ലെ വ​രു​മാ​ന​വും ഇ​ന്ത്യ​യി​ലെ വ​രു​മാ​ന​വും ത​മ്മി​ൽ എ​ട്ട് ഇ​ര​ട്ടി​യു​ടെ വ്യ​ത്യാ​സ​മി​ല്ലെ​ന്ന് വി​നോ​ദ് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

ഇ​ന്ത്യ​യി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ കു​റ​ഞ്ഞ വി​ല​യി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​മ്പോ​ൾ, കൃ​ഷി ചെ​യ്യു​ന്ന ക​ർ​ഷ​ക​ന് ഇ​തി​ന്‍റെ യ​ഥാ​ർഥ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്നു​ണ്ടോ എ​ന്ന ചോ​ദ്യ​മാ​ണ് അ​ദ്ദേ​ഹം ഉ​യ​ർ​ത്തി​യ​ത്. “ന​മ്മു​ടെ രാ​ജ്യ​ത്തെ ക​ർ​ഷ​ക​രു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​ന് അ​ർ​ഹ​മാ​യ പ്ര​തി​ഫ​ലം ന​മ്മ​ൾ ന​ൽ​കു​ന്നു​ണ്ടോ? ന​മ്മ​ൾ ന​മ്മു​ടെ ക​ർ​ഷ​ക​രെ ത​ഴ​യു​ക​യാ​ണോ?” എ​ന്ന് വി​നോ​ദ് ചോ​ദി​ക്കു​ന്നു.

ഈ പോ​സ്റ്റ് വൈ​റ​ലാ​യ​തോ​ടെ വ​ലി​യ രീ​തി​യി​ലു​ള്ള ച​ർ​ച്ച​ക​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​ർ​ന്നു​വ​രു​ന്ന​ത്. ഇ​ന്ത്യ​യി​ൽ ഇ​ട​നി​ല​ക്കാ​രാ​ണ് വ​ലി​യ ലാ​ഭം കൊ​യ്യു​ന്ന​തെ​ന്നും, ഉ​പ​ഭോ​ക്താ​ക്ക​ൾ ന​ൽ​കു​ന്ന തു​ക​യു​ടെ ചെ​റി​യൊ​രു പ​ങ്ക് മാ​ത്ര​മാ​ണ് യ​ഥാ​ർ​ഥ ക​ർ​ഷ​ക​ന്‍റെ കൈ​ക​ളി​ൽ എ​ത്തു​ന്ന​തെ​ന്നും പ​ല​രും ക​മ​ന്‍റുകളിലൂടെ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

 

Related posts

Leave a Comment