മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന യു​വ​തി​ക​ളെ ബ​സ് സ്റ്റാ​ൻ​ഡി​ൽനിന്നും തെ​റ്റി​ദ്ധ​രി​പ്പി​ച്ച് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​കൊ​ണ്ടു​പോ​യി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യതായി പരാതി; പ്ര​തി പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ൽ യു​വ​തി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. വെ​ണ്ണി​ക്കു​ളം സ്വ​ദേ​ശി പ്ര​വീ​ൺ ആ​ണ് പി​ടി​യി​ലാ​യ​ത്. സെ​പ്റ്റം​ബ​ർ 29ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

വ​യ​നാ​ട്, റാ​ന്നി സ്വ​ദേ​ശി​നി​ക​ളെ​യാ​ണ് പ്ര​വീ​ൺ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്. വീ​ടു​ക​ളി​ലെ​ത്തി മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന യു​വ​തി​ക​ളാ​ണ് ഇ​രു​വ​രും. പ്ര​തി പ​ത്ത​നം​തി​ട്ട സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന യു​വ​തി​ക​ളു​ടെ അ​ടു​ത്തെ​ത്തി താ​നും ആ ​മേ​ഖ​ല​യി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​തെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.
‌
വാ​ഹ​ന​ത്തി​ൽ ക​യ​റി​യ​ശേ​ഷം ഇ​യാ​ൾ യു​വ​തി​ക​ളെ ഉ​പ​ദ്ര​വി​ച്ചെ​ന്നാ​ണ് പ​രാ​തി. ശേ​ഷം മ​ല്ല​പ്പ​ളി – വെ​ണ്ണി​ക്കു​ളം റോ​ഡി​ൽ ഇ​റ​ക്കി​വി​ട്ടെ​ന്നും യു​വ​തി​ക​ൾ പൊ​ലി​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment