മെ​ക്സി​ക്ക​ൻ നാ​ഷ​ണ​ൽ ഗാ​ർ​ഡി​ൽ അം​ഗ​മാ​യി 6 കി​ലോ മാ​ത്രം ഭാ​ര​മു​ള്ള ‘ക​മാ​ൻ​ഡോ’!

മെ​ക്സി​ക്കോ​യി​ലെ നാ​ഷ​ണ​ൽ ഗാ​ർ​ഡ് സേ​ന​യി​ലേ​ക്ക് ഒ​രു പു​തി​യ അം​ഗം കൂ​ടി എ​ത്തി​യി​രി​ക്കു​ന്നു. വെ​റും 6 കി​ലോ​ഗ്രാം മാ​ത്രം ഭാ​ര​മു​ള്ള ‘ക​മാ​ൻ​ഡോ’ (Comando) എ​ന്ന കൊ​ച്ചു ഷി​ഹ്വാ​ഹ്വ (Chihuahua) വ​ർ​ഗത്തി​ൽ​പ്പെ​ട്ട നാ​യ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ​യും സേ​ന​യി​ലെ​യും താ​രം.

തെ​ര​ച്ചി​ലി​നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടു​ന്ന ക​മാ​ൻ​ഡോ, നാ​ഷ​ണ​ൽ ഗാ​ർ​ഡി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു.

പ്രാ​യ​മാ​യ ഉ​ട​മ​സ്ഥ​ർ​ക്ക് പ​രി​പാ​ലി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്ന് ആ​റു മാ​സം മു​ൻ​പാ​ണ് നാ​ഷ​ണ​ൽ ഗാ​ർ​ഡ് ഈ ​നാ​യ​ക്കു​ട്ടി​യെ ദ​ത്തെ​ടു​ത്ത​ത്. തു​ട​ർ​ന്ന് ക​മാ​ൻ​ഡോ​യ്ക്ക് അ​നു​യോ​ജ്യ​മാ​യ ചെ​റി​യ ജാ​ക്ക​റ്റും , ഗോ​ഗി​ൾ​സും, ത​ല​യി​ൽ ഉ​റ​പ്പി​ക്കാ​വു​ന്ന ചെ​റി​യ ക്യാ​മ​റ​യും അ​ട​ക്കം പ്ര​ത്യേ​ക ഗി​യ​റു​ക​ൾ ന​ൽ​കി പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു.

ജ​ർ​മ്മ​ൻ ഷെ​പ്പേ​ർ​ഡ് പോ​ലു​ള്ള വ​ലി​യ ഇ​നം നാ​യ്ക്ക​ളെ മാ​ത്രം ക​ണ്ടു​ശീ​ലി​ച്ച സേ​ന​യി​ൽ ക​മാ​ൻ​ഡോ​യു​ടെ സാ​ന്നി​ധ്യം തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​ണ്.

പ​രി​ശീ​ല​ന​ത്തി​നി​ടെ വ​ലി​യ നാ​യ്ക്ക​ൾ പോ​ലും ത​ട​സങ്ങ​ൾ ക​ണ്ടു മ​ടി​ച്ച​പ്പോ​ൾ, ക​മാ​ൻ​ഡോ അ​നാ​യാ​സ​മാ​യി പ്ര​തി​ബ​ന്ധ​ങ്ങ​ൾ ത​ര​ണം ചെ​യ്തു. ചെ​റി​യ ഇ​ട​ങ്ങ​ളി​ൽ പോ​ലും ക​ട​ന്നു​ചെ​ന്ന് ആ​ളു​ക​ളെ ക​ണ്ടെ​ത്താ​ൻ ക​മാ​ൻ​ഡോ​യ്ക്ക് സാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

സൈ​നി​ക​ർ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മൊ​പ്പം ച​ട​ങ്ങു​ക​ളി​ലും ക​മ്മ്യൂ​ണി​റ്റി പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ക്കു​ന്ന ക​മാ​ൻ​ഡോ, സേ​ന​യു​ടെ മാ​നു​ഷി​ക മു​ഖ​മാ​യി മാ​റി​യെ​ന്ന് ല​ഫ്റ്റ​ന​ന്റ് ഡെ​ബോ​റ ഹെ​ർ​ണാ​ണ്ട​സ് പ​റ​ഞ്ഞു.

Related posts

Leave a Comment