എംഎ​ൽഎ​യു​ടെ വീ​ഡി​യോ വി​വാ​ദ​ത്തി​ൽ; യു​വ​തി​യു​മാ​യു​ള്ള​ത് ‘സ്നേ​ഹ​പൂ​ർ​വ്വ​മാ​യ ഇ​ട​പെ​ട​ൽ’ എ​ന്ന് വി​ശ​ദീ​ക​ര​ണം, പ്രതിഷേധം കനക്കുന്നു

ഓ​ടു​ന്ന ബ​സി​ൽ വെ​ച്ച് പെ​ൺ​കു​ട്ടി​യു​ടെ കൈ​യി​ൽ പി​ടി​ച്ച് സം​സാ​രി​ക്കു​ന്ന തെ​ല​ങ്കാ​ന കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​യു​ടെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തൊ​ടെ വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ചി​രി​ക്കു​ക​യാ​ണ്. കോ​ൺ​ഗ്ര​സ് എം​എ​ൽ​എ മാ​ൽ​റെ​ഡ്ഡി രം​ഗ റെ​ഡ്ഡി​യു​ടെ വീ​ഡി​യോ​യാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സൗ​ജ​ന്യ ബ​സ് യാ​ത്രാ പ​ദ്ധ​തി​യാ​യ ‘മ​ഹാ​ല​ക്ഷ്മി’ പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്താ​ൻ തെ​ല​ങ്കാ​ന സ്റ്റേ​റ്റ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ൻ (ആ​ർ.​ടി.​സി) ബ​സി​ൽ ക​യ​റി​യ​പ്പോ​ഴാ​ണ് സം​ഭ​വം. യാ​ത്ര​യ്ക്കി​ടെ വ​നി​താ യാ​ത്രി​ക​രു​മാ​യി സം​സാ​രി​ച്ച എംഎ​ൽ​എ, ബ​സി​ൽ നി​ന്നി​രു​ന്ന ഒ​രു പെ​ൺ​കു​ട്ടി​യു​ടെ കൈ​യി​ൽ പി​ടി​ച്ചു സം​സാ​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​ത്. ‌

സൗ​ജ​ന്യ യാ​ത്ര മൂ​ലം കോ​ളേ​ജി​ലേ​ക്കു​ള്ള യാ​ത്രാ​ച്ചെ​ല​വി​ൽ പ്ര​തി​വ​ർ​ഷം 45,000 രൂ​പ ലാ​ഭി​ക്കാ​ൻ ക​ഴി​യു​ന്നു​ണ്ടെ​ന്ന് പെ​ൺ​കു​ട്ടി എംഎ​ൽ​എ​യോ​ട് പ​റ​ഞ്ഞു. ഈ ​സം​ഭാ​ഷ​ണ വേ​ള​യി​ലു​ട​നീ​ളം എംഎ​ൽഎ പെ​ൺ​കു​ട്ടി​യു​ടെ കൈ​യി​ൽ പി​ടി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ, ത​നി​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ 70 കാ​ര​നാ​യ എം​എ​ൽഎ ത​ള്ളി. സ്വ​ന്തം മ​ക്ക​ളെ​പ്പോ​ലെ കാ​ണു​ന്ന പെ​ൺ​കു​ട്ടി​ക​ളോ​ടു​ള്ള സ്നേ​ഹ​പൂ​ർ​വ്വ​മാ​യ ഇ​ട​പെ​ട​ലി​നെ ചി​ല​ർ ബോ​ധ​പൂ​ർ​വ്വം വ​ള​ച്ചൊ​ടി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പ്ര​തി​പ​ക്ഷ​മാ​യ ബിആ​ർഎ​സ് പാ​ർ​ട്ടി​യാ​ണ് വീ​ഡി​യോ​യ്ക്ക് പി​ന്നി​ലെ​ന്നും രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള പ്ര​ചാ​ര​ണ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ‘ഷീ ​ടീം​സ്’ (SHE Teams) വി​ഷ​യ​ത്തി​ൽ ഉ​ട​ൻ ഇ​ട​പെ​ട​ണ​മെ​ന്നും, സ്ത്രീ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്നും ബി​ആ​ർഎ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർഎ​സ് പ്ര​വീ​ൺ കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. (വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

Related posts

Leave a Comment