ഹോം ​ഗാ​ർ​ഡ് മോ​ഹം ! സാ​രി​യും ധ​രി​ച്ച് ന​ഗ്ന​പാ​ദ​യാ​യി ഓ​ടി​യ​ത് 1,600 മീ​റ്റ​ർ; സ്വ​പ്ന​ ജോ​ലി​ക്ക് വേ​ണ്ടി ട്രാ​ക്കി​ലി​റ​ങ്ങി ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​നി

ഹോം ​ഗാ​ർ​ഡ് ജോ​ലി നേ​ടു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി ക​ഠി​ന​മാ​യ ഫി​സി​ക്ക​ൽ ടെ​സ്റ്റി​ൽ പ​ങ്കെ​ടു​ത്ത ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​നി​യ്ക്ക് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ഭി​ന​ന്ദ​ന പെ​രും​മ​ഴ. ജാ​ർ​ഖ​ണ്ഡി​ലെ രാം​ഗ​ഡ് ജി​ല്ല​യി​ൽ നി​ന്നു​ള്ള ക​വി​ത മ​ഹാ​തോ (Kavita Mahato) എ​ന്ന യു​വ​തി​യാ​ണ് യാ​തൊ​രു​വി​ധ സ്പോ​ർ​ട്സ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും പി​ന്തു​ണ​യി​ല്ലാ​തെ, സാ​രി​യും ധ​രി​ച്ച് ന​ഗ്ന​പാ​ദ​യാ​യി 1,600 മീ​റ്റ​ർ ഓ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ജാ​ർ​ഖ​ണ്ഡ് ഹോം ​ഗാ​ർ​ഡ് റി​ക്രൂ​ട്ട്മെ​ന്‍റി​ന്‍റെ ഫി​സി​ക്ക​ൽ ടെ​സ്റ്റി​ലാ​ണ് ക​വി​ത പ​ങ്കെ​ടു​ത്ത​ത്. ചെ​ങ്ക​ല്ല് ചൂ​ള​യി​ലെ ക​ഠി​നാ​ധ്വാ​ന​ത്തി​ന് ശേ​ഷ​മാ​ണ് ത​ന്‍റെ സ്വ​പ്ന​മാ​യ ജോ​ലി​ക്ക് വേ​ണ്ടി അ​വ​ർ ട്രാ​ക്കി​ലി​റ​ങ്ങി​യ​ത്. ക​യ്യി​ൽ പ​ണ​മി​ല്ലാ​ത്ത​തി​നാ​ലും മ​റ്റ് സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ലും പ​ര​മ്പ​രാ​ഗ​ത സാ​രി ധ​രി​ച്ച് ന​ഗ്ന​പാ​ദ​യാ​യി ഓ​ടി​യ ക​വി​ത​യു​ടെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​വു​ക​യാ​യി​രു​ന്നു. പ​രി​മി​തി​ക​ളെ​യും പ്ര​യാ​സ​ങ്ങ​ളെ​യും ദൃ​ഢ​നി​ശ്ച​യം കൊ​ണ്ട് നേ​രി​ട്ട ഈ ​അ​മ്മ​യു​ടെ ഇ​ച്ഛാ​ശ​ക്തി​യെ നി​ര​വ​ധി​പ്പേ​രാ​ണ് പ്ര​ശം​സി​ച്ച​ത്.

ഈ ​അ​പൂ​ർ​വ്വ നേ​ട്ട​ത്തെ അ​ഭി​ന​ന്ദി​ച്ച് ബീ​ഹാ​റി​ലെ ഇ​മാം​ഗ​ഞ്ച് എം​എ​ൽ​എ ദീ​പ മാ​ഞ്ചി​യും രം​ഗ​ത്തെ​ത്തി. ക​വി​ത​യു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തെ​യും അ​ർ​പ്പ​ണ​ബോ​ധ​ത്തെ​യും അ​ഭി​ന​ന്ദി​ച്ച അ​വ​ർ, ജാ​ർ​ഖ​ണ്ഡ് സ​ർ​ക്കാ​ർ ഇ​ത്ത​രം പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ണ​മെ​ന്നും പി​ന്തു​ണ​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. കു​ടും​ബ​ത്തി​ന്‍റെ​യും മ​ക്ക​ളു​ടെ​യും ഭാ​വി സു​ര​ക്ഷി​ത​മാ​ക്കാ​ൻ ക​വി​ത ന​ട​ത്തു​ന്ന ഈ ​പോ​രാ​ട്ടം ഒ​ട്ട​ന​വ​ധി സ്ത്രീ​ക​ൾ​ക്ക് വ​ലി​യൊ​രു പ്ര​ചോ​ദ​ന​മാ​ണ്.

 

Related posts

Leave a Comment