ഫാ​റ്റി​ലി​വ​ർ: ഭക്ഷണം, ജീവിതശൈലി- എന്തൊക്കെ ശ്രദ്ധിക്കണം?

ഫാറ്റിലിവർ ബാധിതർ അ​മി​ത ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കു​ക. അ​ധ്വാ​ന​ത്തി​ന​നു​സ​രി​ച്ചു​ള്ള ക​ലോ​റി മൂ​ല്യം ക​ണ​ക്കാ​ക്കി​മാ​ത്രം ഭ​ക്ഷ​ണം ശീ​ലി​ക്കു​ക. നാ​രു​ക​ള​ട​ങ്ങി​യ ഭ​ക്ഷ​ണ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കു​ക. കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ് കൂ​ടു​ത​ലു​ള്ള ഭ​ക്ഷ​ണം കു​റ​യ്ക്കു​ക. ഈ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള പു​ളി​പ്പി​ക്കു​ന്ന വ​സ്തു​ക്ക​ളും പ്രി​സ​ർ​വേ​റ്റീ​വു​ക​ളും അ​ട​ങ്ങി​യ ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കു​ക. ഇ​ൻ​സ്റ്റ​ന്‍റ് കോ​ഫി, അ​ജി​നോ മോ​ട്ടോ എ​ന്നി​വ ഒ​ഴി​വാ​ക്കു​ക.

ആൽക്കഹോൾ ഉപേക്ഷിക്കാം

മാം​സ​വും വ​റു​ത്ത​തും മ​റ്റ് കൊ​ഴു​പ്പു​ള്ള​വ​യും കൂ​ടു​ത​ൽ ക​ഴി​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ അ​തി​നെ ദ​ഹി​പ്പി​ക്കാ​നെ​ന്ന പേ​രി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന മ​ദ്യം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​സ്തു​ക്ക​ൾ കൊ​ഴു​പ്പി​ന്‍റെ ആ​ഗി​ര​ണം വ​ർ​ധി​പ്പി​ച്ച് ഫാ​റ്റി​ലി​വ​ർ വ​ർ​ധി​പ്പി​ക്കും. അ​തി​നാ​ൽ ആ​ൽ​ക്ക​ഹോ​ൾ അ​ട​ങ്ങി​യ​തെ​ന്തും ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക​യോ അ​ഥ​വാ ഉ​പ​യോ​ഗി​ച്ചാ​ൽ അ​തി​നൊ​പ്പം സാ​ല​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തു​ക​യോ ആ​ണ് വേ​ണ്ട​ത്.

മാം​സം, എ​ണ്ണ​യി​ൽ വ​റു​ത്ത​ത് എ​ന്നി​വ ക​ഴി​ക്കു​ന്ന​തി​ന് മു​മ്പാ​യി പ​ഴം, സാ​ല​ഡ് എ​ന്നി​വ ക​ഴി​ച്ചാ​ൽ കൊ​ഴു​പ്പ് അ​ധി​ക​മാ​യി ഉ​ള്ളി​ൽ ചെ​ല്ലു​ന്ന പ്ര​വ​ണ​ത കു​റ​യ്ക്കാ​നും സാ​ധി​ക്കും.

ഫാ​റ്റി​ലി​വ​റും ഭ​ക്ഷ​ണ​ക്ര​മ​വും

ഫാ​റ്റി​ലി​വ​ർ ഉ​ള്ള​വ​ർ മൃ​ഗ​ങ്ങ​ളു​ടെ കൊ​ഴു​പ്പ്, ക​ര​ൾ, കു​ട​ൽ, മ​സ്തി​ഷ്കം, അ​സ്ഥി മ​ജ്ജ, മാം​സ​ക്കൊ​ഴു​പ്പ് എ​ന്നി​വ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ന്ന​ത് കൊ​ഴു​പ്പി​ന്‍റെ അ​ള​വു കു​റ​യ്ക്കാ​ൻ ഉ​പ​കാ​ര​പ്പെ​ടും.

ഒ​ഴി​വാ​ക്കാം

  • ഫാ​റ്റി​ലി​വ​ർ ഉ​ള്ള​വ​ർ എ​ണ്ണ​യി​ൽ വ​റു​ത്ത​തൊ​ന്നും​ത​ന്നെ ക​ഴി​ക്ക​രു​ത്. പ്ര​ത്യേ​കി​ച്ചും വ​റു​ത്ത മ​ത്സ്യം, കോ​ഴി മാം​സം, ബീ​ഫ്, പോ​ർ​ക്ക് തു​ട​ങ്ങി​യ​വ ഒ​ഴി​വാ​ക്ക​ണം
    ആ​ൽ​ക്ക​ഹോ​ൾ, റെ​ഡ്മീ​റ്റ്, സോ​ഫ്റ്റ് ഡ്രി​ങ്ക്സ്, മ​ധു​രം കൂ​ടി​യ ആ​ഹാ​ര​വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ​വ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം.

പ​ച്ച​ക്കാ​യ, വാ​ഴ​ക്കൂ​ന്പ്

  • രാ​വി​ലെ​യു​ള്ള ഉ​ഴു​ന്നും അ​രി​യും എ​ണ്ണ​യും ചേ​ർ​ത്തു​ണ്ടാ​ക്കു​ന്ന ഭ​ക്ഷ​ണം കു​റ​ച്ച് പ​ച്ച​ക്കാ​യ, ചെ​റു​പ​യ​ർ, മു​തി​ര, വാ​ഴ​പ്പി​ണ്ടി, വാ​ഴ​ക്കൂ​മ്പ്, കു​മ്പ​ള​ങ്ങ, വെ​ള്ള​രി​ക്ക, പാ​വ​യ്ക്ക, പ​ട​വ​ല​ങ്ങ, ഇ​ല​ക്ക​റി​ക​ൾ, മോ​ര്, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി തു​ട​ങ്ങി​യ​വ​യു​ടെ ഉ​പ​യോ​ഗം വ​ർ​ധി​പ്പി​ക്കു​ക.

ചെ​റു​മീ​നു​ക​ൾ

  • ചെ​റി​യ മ​ത്സ്യ​ങ്ങ​ൾ ക​റി​വ​ച്ചു ക​ഴി​ക്ക​ണം.

സാ​ല​ഡ്

  • രാ​വി​ലെ സാ​ല​ഡ് ക​ഴി​ച്ച് മ​റ്റ് ധാ​ന്യാ​ഹാ​രം കു​റ​യ്ക്ക​ണം.
  • റാ​ഗി, ബാ​ർ​ലി, ഓ​ട്സ് എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ത്ത​ണം.

വെ​ള്ള​രി, കോ​വ​യ്ക്ക

  • വെ​ള്ള​രി, കാ​ര​റ്റ്, ബ്രോ​ക്കോ​ളി, കോ​വ​യ്ക്ക, നെ​ല്ലി​ക്ക, വേ​വി​ച്ച ചെ​റു​പ​യ​ർ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം വ​ർ​ധി​പ്പി​ക്ക​ണം.

പ​ഴ​വ​ർ​ഗ​ങ്ങ​ൾ

പ​ഴ​വ​ർ​ഗ​ങ്ങ​ൾ കൂ​ടു​ത​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം; പ്ര​ത്യേ​കി​ച്ചും മാ​ത​ളം.

വെ​ളു​ത്തു​ള്ളി, ഇ​ഞ്ചി…

വെ​ളു​ത്തു​ള്ളി, ഇ​ഞ്ചി, മ​ഞ്ഞ​ൾ, ക​റി​വേ​പ്പി​ല എ​ന്നി​വ നി​ത്യേ​ന ഉ​പ​യോ​ഗി​ക്ക​ണം.

യോ​ഗ, വ്യാ​യാ​മം

യോ​ഗ​യും വ്യാ​യാ​മ​വും ശീ​ലി​ക്ക​ണം. വ​ണ്ണം കു​റ​യ്ക്കു​ന്ന​തി​നു പ​ര​മാ​വ​ധി പ്രാ​ധാ​ന്യം ന​ൽ​ക​ണം.

ഫാ​റ്റി​ലി​വ​ർ സാ​ധ്യ​ത തിരിച്ചറിയാം

എ​ന്തെ​ങ്കി​ലും ക​ഴി​ച്ചാ​ലു​ട​ൻ ഗ്യാ​സ് കാ​ര​ണം വ​യ​റു വീ​ർ​ക്കു​ന്ന അ​വ​സ്ഥ അ​നു​ഭ​വ​പ്പെ​ടു​ന്ന​വ​രും കൊ​ഴു​പ്പ​ട​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​ച്ചാ​ൽ ഏ​മ്പ​ക്ക​വും അ​ധോ​വാ​യു​വും വ​ർ​ധി​ക്കു​ന്ന​വ​രും ചി​ല​പ്പോ​ൾ മ​ല​ബ​ന്ധ​വും ചി​ല​പ്പോ​ൾ പ​ത ക​ല​ർ​ന്ന് ഇ​ട​യ്ക്കി​ടെ മ​ല​ശോ​ധ​ന ചെ​യ്യ​ണ​മെ​ന്ന തോ​ന്ന​ലു​ണ്ടാ​കു​ന്ന​വ​രും ഫാ​റ്റി​ലി​വ​ർ ഉ​ള്ള​വ​രാ​യി​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

തു​ട​ക്ക​ത്തി​ൽ​ത​ന്നെ ചി​കി​ത്സി​ക്കാം

ഫാ​റ്റി ലി​വ​റി​ന് ശ​രി​യാ​യ ചി​കി​ത്സ ചെ​യ്താ​ൽ പ​ല​വി​ധ രോ​ഗ​ങ്ങ​ളും ഒ​ഴി​വാ​ക്കാ​നാ​കും. ഇ​ല്ലെ​ങ്കി​ൽ ഫാ​റ്റി​ലി​വ​ർ വ​ർ​ധി​ച്ച് ലി​വ​ർ സീ​റോ​സി​സ് ആ​കാ​നും പ​ല​വി​ധ രോ​ഗ​ങ്ങ​ൾ ഒ​ന്നി​നു​പു​റ​കെ ഒ​ന്നാ​യി ബാ​ധി​ക്കാ​നു​മു​ള്ള സാ​ധ്യ​ത വ​ർ​ധി​ക്കും. അ​തു​കൊ​ണ്ട് തു​ട​ക്ക​ത്തി​ൽ ത​ന്നെ ഫാ​റ്റി ലി​വ​റി​ന് ചി​കി​ത്സ ആ​വ​ശ്യ​മാ​ണ്. ആ​യു​ർ​വേ​ദ​ത്തി​ൽ അ​തി​നു​ള്ള ചി​കി​ത്സ​യു​മു​ണ്ട്.

വി​വ​ര​ങ്ങ​ൾ – ഡോ. ​ഷ​ർ​മ​ദ് ഖാ​ൻ BAMS, MD റി​ട്ട​യേ​ർ​ഡ് മെ​ഡി​ക്ക​ൽ ​ഓ​ഫീ​സ​ർ

Related posts

Leave a Comment