വി​ട്ടു​മാ​റാ​ത്ത മൂ​ത്ര​ച്ചോ​ർ​ച്ച​യ്ക്ക് ‘പെ​ൽ​വി​ക് പേ​സ്മേ​ക്ക​റി​ലൂ​ടെ’ പ​രി​ഹാ​രം

ശ​രീ​ര​ത്തി​നും മ​ന​സി​നും വ​ലി​യ പ്ര​യാ​സ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന ഒ​ന്നാ​ണ് പെ​ൽ​വി​ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും വി​ട്ടു​മാ​റാ​ത്ത മൂ​ത്ര​ച്ചോ​ർ​ച്ച​യും. എ​ന്നാ​ൽ കൃ​ത്യ​മാ​യ ചി​കി​ത്സ​യി​ലൂ​ടെ ഇ​ത് പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കും. സാ​ധാ​ര​ണ ചി​കി​ത്സ​ക​ൾ ഫ​ലി​ക്കാ​തെ വ​രു​ന്ന 80 ശ​ത​മാ​ന​ത്തി​ല​ധി​കം രോ​ഗി​ക​ളി​ലും സാ​ക്ര​ൽ ന്യൂ​റോ മോ​ഡു​ലേ​ഷ​ൻ (SNM) എ​ന്ന നൂ​ത​ന ‘പെ​ൽ​വി​ക് പേ​സ്മേ​ക്ക​ർ’ ചി​കി​ത്സ​യി​ലൂ​ടെ മി​ക​ച്ച ഫ​ലം ല​ഭി​ക്കു​ക​യും ആ​ത്മ​വി​ശ്വാ​സം വീ​ണ്ടെ​ടു​ക്കാ​ൻ സാ​ധി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

ഇ​ന്ത്യ​യി​ലെ ആ​കെ ജ​ന​സം​ഖ്യ​യു​ടെ 18 ശ​ത​മാ​ന​ത്തെ​യും 30 വ​യ​സി​നു മു​ക​ളി​ലു​ള്ള മൂ​ന്നി​ലൊ​ന്ന് സ്ത്രീ​ക​ളെ​യും അ​നി​യ​ന്ത്രി​ത​മാ​യി മൂ​ത്രം പോ​കു​ന്ന അ​വ​സ്ഥ (യൂ​റി​ന​റി ഇ​ൻ​കോ​ണ്ടി​ന​ൻ​സ്) ബാ​ധി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ. എ​ന്നാ​ൽ സാ​മൂ​ഹി​ക​മാ​യ മ​ടി കാ​ര​ണം ഇ​തി​നെ​ക്കു​റി​ച്ചു​ള്ള പൊ​തു​ജ​ന അ​വ​ബോ​ധം ഇ​ന്നും വ​ള​രെ കു​റ​വാ​ണ്.

പ​ല​രും ഇ​ത് വാ​ർ​ദ്ധ​ക്യ​സ​ഹ​ജ​മാ​യ ഒ​രു സാ​ധാ​ര​ണ കാ​ര്യ​മാ​യി ക​ണ്ട് വെ​ള്ളം കു​ടി​ക്കു​ന്ന​ത് കു​റ​ച്ചും ഡ​യ​പ്പ​റു​ക​ളെ ആ​ശ്ര​യി​ച്ചു​മാ​ണ് മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ഇ​ത് ഉ​റ​ക്കം ത​ട​സ​പ്പെ​ടു​ന്ന​തി​നും, സ​ന്ധി​വാ​ത​മു​ള്ള​വ​രി​ൽ വീ​ഴാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ക​ടു​ത്ത മാ​ന​സി​ക​മാ​യ ഒ​റ്റ​പ്പെ​ട​ലി​നും കാ​ര​ണ​മാ​കു​ന്നു.

രോ​ഗ​മു​ക്തി നേ​ടി​യ 72-കാ​രി​യു​ടെ അ​നു​ഭ​വം

വ​ർ​ഷ​ങ്ങ​ളോ​ളം ക​ടു​ത്ത ഓ​വ​ർ ആ​ക്റ്റീ​വ് ബ്ലാ​ഡ​ർ (അ​മി​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മൂ​ത്ര​സ​ഞ്ചി) പ്ര​ശ്ന​ങ്ങ​ളാ​ൽ ബു​ദ്ധി​മു​ട്ടി​യി​രു​ന്ന 72 വ​യ​സ്സു​ള്ള ഒ​രു രോ​ഗി​യു​ടെ അ​നു​ഭ​വം ഈ ​ചി​കി​ത്സാ​രീ​തി​യു​ടെ വി​ജ​യ​ത്തി​ന് മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണ്. പ​ക​ൽ 16 ത​വ​ണ​യും രാ​ത്രി​യി​ൽ ആ​റ് ത​വ​ണ​യും മൂ​ത്ര​മൊ​ഴി​ക്കാ​നാ​യി എ​ഴു​ന്നേ​ൽ ക്കേ​ണ്ടി വ​ന്നി​രു​ന്ന ഇ​വ​ർ​ക്ക്, കാ​ൽ​മു​ട്ടി​ലെ സ​ന്ധി​വാ​തം കാ​ര​ണം ഓ​രോ ത​വ​ണ ബാ​ത്ത്റൂ​മി​ൽ പോ​കു​ന്ന​തും അ​ങ്ങേ​യ​റ്റം വേ​ദ​നാ​ജ​ന​ക​മാ​യി​രു​ന്നു.

15 വ​ർ​ഷ​മാ​യി പ്ര​മേ​ഹ​മു​ള്ള ഇ​വ​ർ​ക്ക് മു​ൻ​പ് ശ​സ്ത്ര​ക്രി​യ​യും, സാ​ധാ​ര​ണ മ​രു​ന്നു​ക​ളും, മൂ​ത്ര​സ​ഞ്ചി​യി​ലേ​ക്കു​ള്ള ബോ​ട്ടോ​ക്സ് കു​ത്തി​വ​യ്പ്പും ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ആ​ശ്വാ​സം താ​ൽ​ക്കാ​ലി​ക​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ഞ​ങ്ങ​ൾ ന​ട​ത്തി​യ ‘മ​ൾ​ട്ടി​ചാ​ന​ൽ യൂ​റോ​ഡൈ​നാ​മി​ക്സ്’ എ​ന്ന പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ലൂ​ടെ, സാ​ധാ​ര​ണ മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കാ​ത്ത ‘റി​ഫ്രാ​ക്ട​റി അ​ർ​ജ​ൻ​സി യൂ​റി​ന​റി ഇ​ൻ​കോ​ണ്ടി​ന​ൻ​സ്’ എ​ന്ന അ​വ​സ്ഥ​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. തു​ട​ർ​ന്നാ​ണ് നൂ​ത​ന ചി​കി​ത്സ​യാ​യ SNM നി​ർ​ദ്ദേ​ശി​ച്ച​ത്. ചി​കി​ത്സ​യ്ക്ക് ശേ​ഷം ഇ​വ​രു​ടെ ജീ​വി​ത​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണു​ണ്ടാ​യ​ത്.

എ​ന്താ​ണ് SNM (പെ​ൽ​വി​ക് പേ​സ്മേ​ക്ക​ർ)?

ത​ല​ച്ചോ​റും ന​ട്ടെ​ല്ലി​ന്‍റെ താ​ഴെ ഭാ​ഗ​ത്തു​ള്ള സാ​ക്ര​ൽ ഞ​ര​മ്പു​ക​ളും ത​മ്മി​ലു​ള്ള സി​ഗ്ന​ലു​ക​ളെ ആ​ശ്ര​യി​ച്ചാ​ണ് മൂ​ത്ര​സ​ഞ്ചി​യു​ടെ നി​യ​ന്ത്ര​ണം ന​ട​ക്കു​ന്ന​ത്. ഈ ​സി​ഗ്ന​ലു​ക​ൾ ത​ക​രാ​റി​ലാ​കു​മ്പോ​ൾ മൂ​ത്ര​സ​ഞ്ചി​യി​ൽ അ​നി​യ​ന്ത്രി​ത​മാ​യ സ​ങ്കോ​ച​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു. ഞ​ര​മ്പു​ക​ളു​ടെ ആ​ശ​യ​വി​നി​മ​യം പു​നഃ​ക്ര​മീ​ക രി​ക്കു​ന്ന​തി​നാ​യി നേ​രി​യ വൈ​ദ്യു​ത സ്പ​ന്ദ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി ക്കു​ന്ന ഒ​രു ‘പെ​ൽ​വി​ക് പേ​സ്മേ​ക്ക​ർ’ ആ​ണ് SNM.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ 2 മു​ത​ൽ 4 ആ​ഴ്ച വ​രെ നേ​ർ​ത്ത ഒ​രു വ​യ​ർ വ​ഴി സാ​ക്ര​ൽ ഞ​ര​മ്പു​ക​ളെ അ​ര​യി​ൽ ധ​രി​ക്കു​ന്ന ഒ​രു സ്റ്റി​മു​ലേ​റ്റ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്നു. ഈ ​സ​മ​യ​ത്ത് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ൽ പു​രോ​ഗ​തി ഉ​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കി​യാ​ൽ, ചെ​റി​യൊ​രു സ്റ്റി​മു​ലേ​റ്റ​ർ ശ​രീ​ര​ത്തി​നു​ള്ളി​ൽ സ്ഥി​ര​മാ​യി ഘ​ടി​പ്പി​ക്കു​ന്നു.

ശ​രീ​ര​ത്തി​ൽ വ​ലി​യ മു​റി​വു​ക​ളു​ണ്ടാ​ക്കാ​ത്ത​തും (Minimally Invasive) സു​ര​ക്ഷി​ത​വു​മാ​യ ഈ ​ചി​കി​ത്സ​യി​ലൂ​ടെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ബാ​ത്ത്റൂ​മി​ൽ പോ​കു​ന്ന​ത് കു​റ​യ്ക്കാ​നും, സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങാ​നും സാ​ധി​ക്കും. വി​ട്ടു​മാ​റാ​ത്ത മൂ​ത്ര​ച്ചോ​ർ​ച്ച മൂ​ലം ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ മ​ടി കൂ​ടാ​തെ ഒ​രു യൂ​റോ​ള​ജി​സ്റ്റി​നെ സ​മീ​പി​ച്ച് കൃ​ത്യ​മാ​യ ചി​കി​ത്സ തേ​ടു​ക​യാ​ണ് വേ​ണ്ട​ത്.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​ക​ണ്ണ​ൻ ആ​ർ. നാ​യ​ർ, ക​ൺ​സ​ൾ​ട്ട​ന്‍റ്
യൂ​റോ​ള​ജി​ക്ക​ൽ സ​ർ​ജ​ൻ, അ​മൃ​ത ആ​ശു​പ​ത്രി, കൊ​ച്ചി.

Related posts

Leave a Comment