അ​റ്റ​ലാ​ന്‍റ​യെ ത​ക​ർ​ത്ത് പാ​ർ​മ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

ബെർഗാമോ: ഇറ്റാലിയൻ സീരി എ ലീഗിൽ പാർമയ്ക്ക് തകർപ്പൻ വിജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ അറ്റലാന്‍റയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പാർമ പരാജയപ്പെടുത്തിയത്.

ജിയോവാനി ഫാബിയാനും സിമോൺ ലൊന്‍റാനിയും പാർമയ്ക്കായി വലകുലുക്കി. അറ്റലാന്റ താരം ഡേവിഡെ സപ്പാക്കോസ്റ്റയുടെ സെൽഫ് ഗോളും പാർമയുടെ വിജയത്തിൽ നിർണായകമായി. ഈ വിജയത്തോടെ പാർമയുടെ പോയിന്‍റ് നേട്ടം എട്ടായി ഉയർന്നു. നിലവിൽ ലീഗ് പോയിന്റ് പട്ടികയിൽ 15-ാം സ്ഥാനത്താണ് പാർമ.

Related posts

Leave a Comment