തിരുവനന്തപുരം: ചിറയിൻകീഴ് രമ്യ ഹരിദാസ് എംഎൽഎയ്ക്ക് ഫോണിലൂടെ അജ്ഞാതന്റെ അസഭ്യവർഷവും ഭീഷണിയും ചൊവ്വ പുലർച്ചെ 2 ഓടെ തിരുവനന്തപുരം പാളയത്തുള്ള എംഎൽഎ ഹോസ്റ്റലിലെ ലാൻഡ് ഫോണിലേക്കാണ് അജ്ഞാതനിൽ നിന്ന് ഫോൺ വന്നത്. നിയമസഭാ സമ്മേളനം നടക്കുന്ന സമയമായതിനാൽ എംഎൽഎ ഹോസ്റ്റലിൽ ഉണ്ടായിരുന്നു. എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചിറയിൻകീഴിലെ പ്രാദേശിക കോൺഗ്രസ് നേതാക്കളും രമ്യ ഹരിദാസും തമ്മിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കവേയാണ് ഭീഷണി സന്ദേശം.
Read MoreDay: October 30, 2026
ഫിറോസാബാദ് കോളജ് ഓഫ് നഴ്സിംഗിലെ ഒന്നാം വർഷ നഴ്സിംഗ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കോളജ് പ്രിൻസിപ്പലിനും മകനുമെതിരെ പരാതി
ഫിറോസാബാദ്: നഴ്സിംഗ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കോളജ് പ്രിൻസിപ്പലിനും മകനുമെതിരെ ആരോപണവുമായി കുടുംബം. മെയിൻപുരി സ്വദേശിനിയായ പ്രീതി മരിച്ച സംഭവത്തിൽ കോളജ് പ്രിൻസിപ്പലും മകനുമെതിരെ അന്വേഷണം നടത്തണമെന്ന് ആവിശ്യപ്പെട്ട് കുടുംബം പൊലിസിൽ പരാതി നൽകി. പ്രീതി ഫിറോസാബാദ് കോളജ് ഓഫ് നഴ്സിംഗിലെ ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു. ബുധനാഴ്ച രാവിലെ ഹോസ്റ്റലിലെ മറ്റ് വിദ്യാർഥിനികൾ പ്രഭാതഭക്ഷണത്തിനായി മെസിലേക്ക് പോയപ്പോഴാണ് പ്രീതിയെ കാണാതായ വിവരം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലിസ് പുലർച്ചെ 2.30ന് പ്രീതി പുറത്തേക്ക് പോകുന്നത് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കോളജ് പ്രിൻസിപ്പൽ സുരേഷ് ദാക്ഷും മകൻ യാഷും ചേർന്ന് പ്രീതിയെ കൊലപ്പെടുത്തിയെന്നാണ് സഹോദരൻ രോഹിത് ആരോപിച്ചത്. തുടർന്ന് അന്വേഷണം ആവശ്യപ്പെട്ട് മൃതദേഹവുമായി റോഡ് ഉപരോധിച്ചിരുന്നു. ഉന്നത പൊലിസ് ഉദ്യോഗസ്ഥർ ഇടപെട്ടതോടെയാണ് കുടുംബം ഉപരോധം അവസാനിപ്പിച്ചത്.
Read Moreചിത്രമിട്ടപ്പോൾ ക്രിപ്റ്റോ വഴി എബിൻ ബാബുപോളിന്റെ അക്കൗണ്ടിലേക്ക് വന്നത് 2000യുഎസ് ഡോളർ; കൊച്ചി സിനഗോഗ് തീവയ്പിനു പിന്നിൽ വിദേശത്തുള്ള ചിലരെന്നും വലിയ ആക്രമങ്ങൾക്കുവേണ്ടിയുള്ള പരിശീലനമാണു നടന്നതെന്നും പൊലിസ്
കൊച്ചി: കൊച്ചി സിനഗോഗ് തീവയ്പ് കേസിൽ പ്രതി എബിൻ ബാബുപോളിന്റെ അക്കൗണ്ടിലേക്ക് വന്നത് 2000യുഎസ് ഡോളറെന്ന് പൊലിസ് കണ്ടെത്തി. തീവയ്പ് നടത്തി ചിത്രമിട്ടാൽ ക്രിപ്റ്റോ വഴി പണമെത്തിയിരുന്നു. ടെലഗ്രാം ചാനൽ വഴിപരിചയപ്പെട്ട വിദേശത്തുള്ള ചിലരാണ് പിന്നിൽ. വലിയ ആക്രമങ്ങൾക്കുവേണ്ടി എബിനെ പരിശീലിപ്പിക്കുകയായിരുന്നുവെന്നും പൊലിസ് പറയുന്നു. തീവയ്പിന്റെ ചിത്രങ്ങൾ പങ്കുവച്ച തെളിവുകളും പൊലിസിന് ലഭിച്ചു. കേസ് എൻഐഎ ഏറ്റെടുത്തിരുന്നു.
Read Moreഇസ്രയേൽ തെരഞ്ഞെടുപ്പിൽ 53 സീറ്റുമായി നെതന്യാഹു സഖ്യം മുന്നിൽ; തെരഞ്ഞെടുപ്പിൽ ഇടപെട്ടിട്ടില്ലെന്നും ഫണ്ട് നൽകിയിട്ടില്ലെന്നും ഇസ്രയേലിന്റെ ആരോപണങ്ങൾക്ക് മറുപടിയായി ഖത്തർ
ടെൽ അവീവ്: ഇസ്രയേൽ തെരഞ്ഞെടുപ്പിൽ അറബ് പാർട്ടികൾ മുന്നേറ്റമുണ്ടാക്കിയതിനു പിന്നാലെ ഖത്തറിനെതിരെ ആരോപണങ്ങളുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്കുമുൻപ് അറബ് പാർട്ടി നേതാക്കൾ ഖത്തർ സന്ദർശിച്ചതാണ് വിവാദത്തിന് വഴിവെച്ചത്. സന്ദർശനത്തിന്റെ ലക്ഷ്യം ചോദ്യംചെയ്ത് നെതന്യാഹുവും അനുയായികളും രംഗത്തെത്തിയപ്പോൾ ആരോപണങ്ങൾ ഖത്തർ തള്ളി. വ്യക്തമായ ഭൂരിപക്ഷമില്ലാത്ത തെരഞ്ഞെടുപ്പ് ഫലവും അറബ് പാർട്ടികളുടെ മുന്നേറ്റവുമാണ് ഇസ്രയേൽ രാഷ്ട്രീയത്തിൽ പ്രധാന ചർച്ചാവിഷയമായിരിക്കുന്നത്. വോട്ടെണ്ണൽ പൂർത്തിയാകുന്നതിനുമുൻപുതന്നെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ആരംഭിച്ചിരുന്നു. അറബ് പാർട്ടി നേതാവ് അഹ്മദ് തൈബി തെരഞ്ഞെടുപ്പിന് നാലുദിവസം മുമ്പ് ഖത്തർ സന്ദർശിച്ചതും ആരോപണങ്ങൾക്ക് ആക്കംകൂട്ടി. എന്നാൽ ഇസ്രയേൽ തെരഞ്ഞെടുപ്പിൽ ഇടപെടുകയോ രാഷ്ട്രീയ പാർട്ടികൾക്ക് ഫണ്ട് നൽകുകയോ ചെയ്തിട്ടില്ലെന്ന് ഖത്തർ വ്യക്തമാക്കി. ഖത്തറിനെ ലക്ഷ്യമിട്ട് സംഘടിതമായ വ്യാജപ്രചാരണം നടത്തുകയാണെന്ന് ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഡോ. മാജിദ് അൽ അൻസാരി ആരോപിച്ചു. ഇത്തരം പ്രചാരണങ്ങൾ വിഡ്ഢിത്തവും അപകടകരവുമാണെന്നും…
Read Moreകേരളത്തിൽ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ്കുമാറിനെതിരെ കരാറുകാരൻ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് ഡയറക്ടർക്ക് കരാറുകാരന്റെ പരാതി. കേരളത്തിൽ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന കാലത്ത് 2 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതായാണ് 2004-ലെ എം.സി റോഡ് വികസന പദ്ധതിയുടെ ഭാഗമായിരുന്ന കരാറുകാരൻ വി.ഒ. സാജന്റെ വെളിപ്പെടുത്തൽ. പതിബെൽ കന്പനിയിലെ മലേഷ്യൻ എൻജിനീയറായിരുന്ന ലീ സീ ബെന്നിനോട് ഗ്യാനേഷ് കുമാർ 2 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. കൃത്യമായി ബില്ലുകൾ പാസാക്കാതെ തടഞ്ഞുവെച്ചെന്നും, കൈക്കൂലി ആവശ്യപ്പെട്ടെന്നുമാണ് ആക്ഷേപം. പദ്ധതികൾക്ക് അനുമതി നിഷേധിച്ചതും ബില്ലുകൾ മനഃപൂർവം വൈകിപ്പിച്ചതും മൂലമുണ്ടായ ബാധ്യതകൾ നിമിത്തം മലേഷ്യയിൽ പോയി ആത്മഹത്യ ചെയ്ത ലീ സീ ബെന്നിന്റെ ആത്മഹത്യാക്കുറിപ്പിൽ ഗ്യാനേഷ് കുമാറിന്റെ പേര് പരാമർശിച്ചിട്ടുണ്ടെന്നാണ് വിവരം. ഈ സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കരാറുകാരൻ വി.ഒ. സാജനുൾപ്പെടെയുള്ളവർ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പുതിയ പരാതി നൽകിയിട്ടുണ്ട്. തന്റെ കൈവശമുള്ള രേഖകളും…
Read More